For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇനിയെന്തു ചെയ്യണം? ഓപ്പണറായിട്ടും കോലിയുടെ കഷ്ടകാലം തീരുന്നില്ല

ഒമ്പതു റണ്‍സാണ് താരത്തിനു നേടാനായത്

1

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കഷ്ടകാലം തീരുന്നില്ല. മൂന്നാം നമ്പറില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ക്കഥയോടെ അതു വിട്ട് ഓപ്പണിങിലേക്കു വന്നിട്ടും അദ്ദേഹത്തിനു പഴയ ഫോമിലേക്കു തിരികെയെത്താന്‍ സാധിച്ചില്ല. യുവതാരം അനൂജ് റാവത്തിനെ പുറത്തിരുത്തി കോലിക്കു ഓപ്പണറുടെ റോള്‍ തിരികെ നല്‍കാനുള്ള ബാംഗ്ലൂരിന്റെ നീക്കം പാളുകയായിരുന്നു. സീസണില്‍ ആദ്യമായി ഓപ്പണറായെത്തിയ അദ്ദേഹത്തിനു ഒമ്പതു റണ്‍സ് മാത്രമേ നേനാടായുള്ളൂ. 10 ബോളുകളില്‍ നിന്നായിരുന്നു ഇത്. രണ്ടു ബൗണ്ടറികള്‍ കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും കോലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഇതോടെയാണ് കഴിഞ്ഞ സീസണിനു ശേഷം അഴിച്ചുവച്ച ഓപ്പണറുടെ റോള്‍ തിരികെ നല്‍കാന്‍ ആര്‍സിബി തീരുമാനിച്ചത്. ഇതിനായി വലിയ പ്രതീക്ഷ നല്‍കിയ യുവതാരായ റാവത്തിനെ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബിക്കു കൈവിടേണ്ടിയും വന്നു. പ്രസിദ്ധ് കൃഷ്ണയാണ് കോലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്. തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് ഈ കളിയില്‍ അദ്ദേഹം പുറത്തായത്.

2

കോലിക്കു ഷോട്ടിനു മുതിരാതെ ലീവ് ചെയ്യാമായിരുന്ന ബോളായിരുന്നു ഇത്. പക്ഷെ സര്‍വ്വശക്തിയുമെടുത്ത് കറങ്ങിത്തിരിഞ്ഞ് അദ്ദേഹം പുള്‍ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ഈ ശ്രമം പാളി. ബാറ്റിന്റെ അടിഭാഗത്തു തട്ടിയ ശേഷമുയര്‍ന്ന ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റില്‍ മുന്നോട്ട് ഡൈവ് ചെയ്ത് റിയാന്‍ പരാഗ് പിടികൂടി. അവിശ്വസനീയതയോടെ, വല്ലാത്തൊരു ചിരിയോടെ കോലി അല്‍പ്പ സമയം നില്‍ക്കുകയും തല താഴ്ത്തി മടങ്ങുകയുമായിരുന്നു.

33 കാരനായ കോലിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവു മോശം ഐപിഎല്ലുകളിലൊന്നായി ഈ സീസണ്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഫിഫ്റ്റി പോലും ഇതുവരെ കളിച്ച ഒമ്പതു ഇന്നിങ്‌സുകളില്‍ അദ്ദേഹം നേടിയിട്ടില്ല. 41* (പഞ്ചാബ് കിങ്‌സ്), 12 (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), 5 (രാജസ്ഥാന്‍ റോയല്‍സ്), 48 (മുംബൈ ഇന്ത്യന്‍സ്), 1 (ചെന്നൈ സൂപ്പര്‍ കിങ്‌സ്), 12 (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), 0 (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), 0 (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), 9 (രാജസ്ഥാന്‍ റോയല്‍സ്) എന്നിങ്ങനെയാണ് ഇതുവരെ കളിച്ച ഇന്നിങ്‌സുകളില്‍ കോലിയുടെ സ്‌കോറുകള്‍.

റോയല്‍സിനു 29 റണ്‍സ് വിജയം

ലോ സ്‌കോറിങ് മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 29 റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സിനു എട്ടു വിക്കറ്റിനു 144 റണ്‍സാണ് നേടാനായത്. റിയാന്‍ പരാഗിന്റെ (56*) ഒറ്റയാള്‍ പോരാട്ടമാണ് റോയല്‍സിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. നായകന്‍ സഞ്ജു സാംസണ്‍ 27 റണ്‍സിനു പുറത്താവുകയായിരുന്നു.

3

റണ്‍ചേസില്‍ റോയല്‍സും ഇതിനേക്കാള്‍ മാരകമായി തിരിച്ചടിച്ചു. ഇതോടെ ആര്‍സിബി ബാറ്റിങ് നിര തകരുകയായിരുന്നു. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ 115 റണ്‍സിനു ആര്‍സിബി ഓള്‍റൗട്ടായി. നായകന്‍ ഫഫ് ഡുപ്ലെസിയൊഴികെ (23) മറ്റാരു 20 പോലും തികച്ചില്ല. കുല്‍ദീപ് സെന്‍ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ആര്‍ അശ്വന്‍ മൂന്നും വിക്കറ്റുകളെടുത്തു. പ്രസിദ്ധ് കൃഷ്ണയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, സുയാഷ് പ്രഭുദേശായ്, രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ഡാരില്‍ മിച്ചെല്‍, ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

Story first published: Tuesday, April 26, 2022, 23:38 [IST]
Other articles published on Apr 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+