Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ക്രിക്കറ്റ് ചിലപ്പോള്‍ വളരെ ക്രൂരമാവും', കോലിയുടെ ഗോള്‍ഡന്‍ ഡെക്കില്‍ ഞെട്ടി ആരാധകര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ വിരാട് കോലിയും അദ്ദേഹത്തിന്റെ ആരാധകരും മറക്കാനാഗ്രഹിക്കുന്ന സീസണായി മാറിയിരിക്കുകയാണ്. സീസണില്‍ കോലി മൂന്നാം തവണയും ഗോള്‍ഡന്‍ ഡെക്കായതാണ് ആരാധകരെ നിരാശരാക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ദുഷ്മന്ത ചമീരയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മാര്‍ക്കോ ജാന്‍സും ജഗദീഷ് സുചിത്തുമാണ് കോലിയെ ഇത്തവണ ആദ്യ പന്തില്‍ത്തന്നെ മടക്കിയത്.

പല പ്രമുഖര്‍ക്കും കോലിയുടെ നിലവിലെ പ്രകടനം വിശ്വസിക്കാനാവുന്നില്ല. ഒരു സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയിട്ടുള്ള ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള കോലി തന്നെയാണോ ഇതെന്ന് തോന്നിപ്പോകുന്നതാണ് നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം. പല പ്രമുഖരും കോലിയുടെ മോശം ഫോമില്‍ നിരാശ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. 'എത്രയോ മഹത്തരമായ മത്സരം, എന്നാല്‍ വളരെ ക്രൂരമായ മത്സരം' എന്നാണ് കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ബോഗ്ലെ ട്വീറ്റ് ചെയ്തത്.

1

പല ആരാധകരും കോലിയോട് വിശ്രമത്തില്‍ പോകാനാണ് ആവിശ്യപ്പെടുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ തന്നെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയടക്കം കോലിയോട് വിശ്രമത്തില്‍ പോകാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ കോലി കളി തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. പക്ഷെ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും കൂടുതല്‍ നാണക്കേട് കോലിക്ക് നേരിടേണ്ടി വരികയാണ്. 41*, 12, 5, 4, 1, 12, 0, 0, 9, 58, 30, 0 എന്നിങ്ങനെയാണ് ഈ സീസണിലെ കോലിയുടെ പ്രകടനം.

1

പുറത്തായ ശേഷം ഡ്രെസിങ് റൂമിലേക്ക് നിരാശയോടെ മടങ്ങുന്ന കോലിയെയാണ് കണ്ടത്. ഡ്രസിങ് റൂമില്‍ വിഷാദ മുഖഭാവത്തിലിരിക്കുന്ന കോലിയുടെ മുഖം ആരാധകര്‍ക്ക് വേദന തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ കോലി വിശ്രമം എടുക്കുന്നതാണ് നല്ലത്. കുറച്ച് മത്സരങ്ങളില്‍ വിട്ടുനിന്ന ശേഷം തിരിച്ചെത്തിയാല്‍ കോലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കുമെന്നും നിലവിലെ മാനസികാവസ്ഥയില്‍ മാറ്റം വരേണ്ടതുണ്ടെന്നുമാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ഫോം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര കളിക്കുന്നുണ്ട്. നിലവിലെ ഫോം പരിഗണിച്ച് കോലിക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ വിശ്രമം അനിവാര്യമാണെന്ന് പറയാം.

1

കോലിയുടെ ഐപിഎല്‍ കരിയറിലെ ആറാമത്തെ ഗോള്‍ഡന്‍ ഡെക്കാണിത്. പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കളിച്ചപ്പോള്‍ ആശിഷ് നെഹ്‌റ കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കിയതാണ് തുടക്കം. 2014ല്‍ പഞ്ചാബ് കിങ്‌സിനെതിരേ സന്ദീപ് ശര്‍മയും 2014ല്‍ കെകെആറിനെതിരേ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലും ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ദുഷ്മന്ത ചമീരയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മാര്‍ക്കോ ജാന്‍സനും ജഗദീഷ് സുചിത്തുമാണ് കോലിയെ ഗോള്‍ഡന്‍ ഡെക്കിന് പുറത്താക്കിയത്. ഈ നാണക്കേടില്‍ നിന്നൊക്കെ ശക്തമായ തിരിച്ചുവരവ് കോലി നടത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

Story first published: Sunday, May 8, 2022, 17:46 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+