IPL 2022: നാണംകെട്ട് കോലി, ഗോള്‍ഡന്‍ ഡെക്ക്, അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ വിരാട് കോലിയുടെ മോശം പ്രകടനം തുടരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് മുന്‍ ആര്‍സിബി നായകന്റെ മടക്കം. ദുഷ്മന്ത ചമീരയുടെ പന്തില്‍ ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. ഇതിനോടകം മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന കോലിക്ക് ഇന്നത്തെ ഗോള്‍ഡന്‍ ഡെക്കുകൂടിയാവുമ്പോള്‍ സമ്മര്‍ദ്ദം ഇരട്ടിയാവുമെന്ന കാര്യം ഉറപ്പാണ്.
അഞ്ച് വര്‍ഷത്തിനിടെ ശേഷം ഇതാദ്യമായാണ് കോലി ഐപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കാകുന്നത്. 2017ലാണ് അവസാനമായി കോലി ഡെക്കാകുന്നത്. ഐപിഎല്‍ കരിയറില്‍ കോലി ഇത് നാലാം തവണയാണ് കോലി ഗോള്‍ഡന്‍ ഡെക്കാകുന്നത്. കോലിയെ ഐപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കാക്കുന്ന നാലാമത്തെ ബൗളറായി ചമീര മാറി. ആശിഷ് നെഹ്‌റ, സന്ദീപ് ശര്‍മ, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നിവരാണ് കോലിയെ പൂജ്യത്തിന് പുറത്താക്കിയ ബൗളര്‍മാര്‍.

2008ലെ പ്രഥമ സീസണില്‍ ഒരു തവണ കോലി ഡെക്കായിരുന്നു. പിന്നീട് 2014ല്‍ മൂന്ന് തവണയും പൂജ്യത്തിന് പുറത്തായി. കോലി റെക്കോഡ് പ്രകടനം നടത്തിയ 2016ലും ഒരു തവണ പൂജ്യത്തിന് പുറത്തായി കോലി 2017ലാണ് അവസാനമായി അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയത്. പിന്നീട് 2022ലാണ് കോലി പൂജ്യത്തിന് മടങ്ങുന്നത്.
ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. പ്രതീക്ഷക്കൊത്ത് ബാറ്റിങ്ങില്‍ ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ഒരു സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടി റെക്കോഡ് പ്രകടനം നടത്തിയിട്ടുള്ള കോലിയാണ് ഇപ്പോള്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെയും ആര്‍സിബിയുടെയും നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം മികച്ച പ്രകടനത്തിലേക്കുയരാന്‍ കോലിക്കായിട്ടില്ലെന്ന് പറയാം.

കോലിയുടെ മോശം പ്രകടനം ആരാധകരെ നിരാശരാക്കുന്നു. നിരവധി ട്രോളുകളും ഒപ്പം കോലിയുടെ കടുത്ത ആരാധകരുടെ സങ്കടങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. സടകൊഴിഞ്ഞ സിംഹമാണ് കോലിയെന്നും ആരാധകര്‍ ഇപ്പോഴും തള്ളി വീര സിംഹമാക്കുകയാണെന്നുമാണ് ചില ആരാധകര്‍ പരിഹസിച്ചത്. ഇത്തവണ റണ്‍വേട്ടക്കാരില്‍ 33ാം സ്ഥാനത്താണ് കോലി. ഏഴ് മത്സരത്തില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കോലിയുടെ മോശം ഫോമില്‍ ഇന്ത്യന്‍ ആരാധകരും കടുത്ത നിരാശയിലാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ ബാറ്റിങ് പ്രകടനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ടോപ് ഓഡറില്‍ ഇന്ത്യയും ആര്‍സിബിയും ഒരുപോലെ വിശ്വാസം അര്‍പ്പിക്കുന്നത് കോലിയിലാണ്. എന്നാല്‍ കുറച്ചേറെ നാളുകളായി ഈ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കോലിക്ക് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications