Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇങ്ങനെ പോയാല്‍ കോലിയെ ആര്‍സിബി പുറത്താക്കും! അക്തറുടെ മുന്നറിയിപ്പ്!

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയില്ലാതിരുന്നിട്ടും ബാറ്റിങില്‍ പഴയ താളം വീണ്ടെടുക്കാന്‍ പാടുപെടുന്ന വിരാട് കോലിക്കു മുന്നറിയിപ്പുമായി പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഐബ് അക്തര്‍. ഇതേ രീതിയില്‍ മോശം ഫോം തുടര്‍ന്നാല്‍ കോലിയെ ആര്‍സിബി അധികം വൈകാതെ പുറത്താക്കുമെന്നാണ് അക്തര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

1

11 സീസണുകള്‍ക്കു ശേഷമാണ് ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കോലി കളിക്കുന്നത്. കഴിഞ്ഞ സീസണിനു ശേഷമായിരുന്നു അദ്ദേഹം ക്യാപ്റ്റന്‍സിയൊഴിഞ്ഞത്. ഇതോടെ ഈ സീസണില്‍ ബാറ്റിങില്‍ കോലി കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇതുവരെ കളിച്ച അഞ്ചു ഇന്നിങ്‌സുകളിലും ഒരു ഫിഫ്റ്റി പോലും കോലി സ്‌കോര്‍ ചെയ്തിട്ടില്ല. 26.8 എന്ന മോശം ശരാശരിയില്‍ 107 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.

2

പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലുള്ള ഫ്രാഞ്ചൈസി മോഡലാണിത്. ഇവിടെ ആര്‍ക്കും പ്രത്യേക ഇളവില്ല. അതു വിരാട് കോലിയായിരുന്നാല്‍പ്പോലും പെര്‍ഫോം ചെയ്തില്ലെങ്കില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടും. ചില കാര്യങ്ങള്‍ എനിക്കു ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഒന്നല്ല, 10,000 കാര്യങ്ങള്‍ കോലിയുടെ മനസ്സിലുണ്ടാവും. അദ്ദഹം വളരെ നല്ല വ്യക്തിയാണ്, മികച്ച പ്ലെയറും മഹാനായ ക്രിക്കറ്ററുമാണ്.

3

വിരാട് കോലിയുടെ മോശം പ്രകടനം ഈ സീസണില്‍ ഇനിയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാധിച്ചിട്ടില്ല. ടീമിലെ മറ്റള്ള പലരും ബാറ്റിങില്‍ സംഭാവന ചെയ്യുന്നതിനാല്‍ ആര്‍സിബി മുന്നേറുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും രണ്ടു തോല്‍വിയുമടക്കം ആറു പോയിന്റ് ആര്‍സിബിക്കുണ്ട്. ലീഗില്‍ റാംസ്ഥാനത്താണ് ഫഫ് ഡുപ്ലെസിയുടെ ടീം.
പക്ഷെ ആര്‍സിബി തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങുന്നതോടെ കോലിയുടെ മോശം പ്രകടനവും ടീമിലെ സ്ഥാനവുമെല്ലാം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. കോലിക്കു പകരം മറ്റൊരാളെ ആര്‍സിബി ടീമിലേക്കു കൊണ്ടു വരികയും ചെയ്‌തേക്കും.

4


റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ കോലി ഫ്‌ളോപ്പാവുകയും ആര്‍സിബി തോല്‍ക്കുകയും ചെയ്താല്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനം ശക്തമാവുമെന്നുറപ്പാണ്.
ഈ സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (മൂന്നു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (4 വിക്കറ്റ്), മുംബൈ ഇന്ത്യന്‍സ് (7 വിക്കറ്റ്) എന്നിവര്‍ക്കെതിരേയാണ് ആര്‍സിബിക്കു ജയിക്കാനായത്. പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 23 റണ്‍സിനും അവര്‍ പരാജയപ്പെടുകയായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Saturday, April 16, 2022, 16:26 [IST]
Other articles published on Apr 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+