
മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 44 തവണയാണ് കോലി ഈ നേട്ടത്തിലെത്തിയത്. അഞ്ച് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയുമാണ് കോലി ഐപിഎല്ലില്‍ നേടിയത്. 207 മത്സരത്തില്‍ നിന്ന് 6283 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കോലി. ഇന്ത്യക്കായി 97 ടി20യില്‍ നിന്ന് 30 അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്.
റോബിന്‍ ഉത്തപ്പയും ഈ റെക്കോഡില്‍ കോലിക്കൊപ്പമുണ്ട്. 44 തവണയാണ് ഉത്തപ്പ ഈ നേട്ടത്തിലേക്കെത്തിയത്. അനുഭവസമ്പന്നനായ താരം ആര്‍സിബി, പൂനെ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള ഉത്തപ്പ 193 ഐപിഎല്ലില്‍ നിന്ന് 25 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പമാണ് ഉത്തപ്പയുള്ളത്.

രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച സൂപ്പര്‍ നായകനായ അദ്ദേഹം 39 തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്. 40 തവണ രോഹിത് അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഒരു തവണ സെഞ്ച്വറിയും നേടി. 213 ഐപിഎല്ലില്‍ നിന്ന് 5611 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയും ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്. 39 തവണയാണ് ധോണി 30 പ്ലസ് റണ്‍സ് നേടിയിട്ടുള്ളത്. ഫിനിഷര്‍ റോളില്‍ കസറിയിരുന്ന ധോണി 23 തവണയാണ് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ളത്. ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. എന്നാല്‍ ഒട്ടുമിക്ക മത്സരങ്ങളിലും സ്ഥിരതയോടെ കളിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 220 മത്സരത്തില്‍ നിന്ന് 39.55 ശരാശരിയില്‍ 4746 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണ്.

സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. സിഎസ്‌കെയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ സുരേഷ് റെയ്‌ന 37 തവണയാണ് 30ലധികം റണ്‍സ് നേടിയിട്ടുള്ളത്. 205 മത്സരത്തില്‍ നിന്ന് 5528 റണ്‍സാണ് റെയ്‌ന ഐപിഎല്ലില്‍ നേടിയത്. സിഎസ്‌കെ ആരാധകര്‍ ചിന്ന തലയെന്ന് വിശേഷിപ്പിച്ച് ആരാധിച്ചിരുന്ന റെയ്‌നയെ ഇത്തവണ സിഎസ്‌കെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
ശിഖര്‍ ധവാനാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 35 തവണയാണ് അദ്ദേഹം നേട്ടം സ്വന്തമാക്കിയത്. 44 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ 46 തവണ 50 പ്ലസ് റണ്‍സ് നേടാനും ധവാന് സാധിച്ചിട്ടുണ്ട്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്ന ധവാന്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. 192 മത്സരത്തില്‍ നിന്ന് 5783 റണ്‍സാണ് ധവാന്റെ ഐപിഎല്‍ സമ്പാദ്യം.


Click it and Unblock the Notifications












