Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പച്ച ജഴ്‌സിയിലും രക്ഷയില്ല, കോലി വീണ്ടും ഗോള്‍ഡന്‍ ഡെക്ക്, വന്‍ നാണക്കേട്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മൂന്നാം തവണയും ഗോള്‍ഡന്‍ ഡെക്കായി ആര്‍സിബിയുടെ വിരാട് കോലി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ജഗദീഷ് സുചിത്തിന്റെ പന്തിലാണ് കോലി ഗോള്‍ഡന്‍ ഡെക്കായത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ പാദ മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണ് അന്ന് കോലിയെ പുറത്താക്കിയത്. അന്ന് മത്സരം പൂനെയിലായിരുന്നെങ്കില്‍ ഇന്ന് മുംബൈയിലാണ് മത്സരം. സീസണില്‍ മൂന്നാം തവണയും ഗോള്‍ഡന്‍ ഡെക്കായത് കോലിക്ക് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.

ആദ്യമായാണ് ഒരു ആര്‍സിബി താരം ഒരു സീസണില്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡെക്കാകുന്നത്. വാലറ്റം പോലും ഇതുവരെ നേരിടാത്ത നാണക്കേടാണ് ഇതിഹാസവും മുന്‍ ആര്‍സിബി നായകനും ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനുമായ കോലിക്ക് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ഈ സീസണ്‍ കോലിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം സീസണാണെന്ന് പറയാം. കോലിയില്‍ നിന്ന് മികച്ചൊരു പ്രകടനം ഇൗ സീസണില്‍ കാണാനായിട്ടില്ല. ഒരു അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മികച്ചൊരു ഇന്നിങ്‌സെന്ന് ഇതിനെ വിശേഷിപ്പിക്കാനും സാധിക്കില്ല.

1

കോലിയുടെ ഐപിഎല്‍ കരിയറിലെ ആറാമത്തെ ഗോള്‍ഡന്‍ ഡെക്കാണിത്. 2008ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കളിച്ചപ്പോള്‍ ആശിഷ് നെഹ്‌റ കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കിയതാണ് തുടക്കം. 2014ല്‍ പഞ്ചാബ് കിങ്‌സിനെതിരേ സന്ദീപ് ശര്‍മയും 2014ല്‍ കെകെആറിനെതിരേ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലും ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ദുഷ്മന്ത ചമീരയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മാര്‍ക്കോ ജാന്‍സനും ജഗദീഷ് സുചിത്തുമാണ് കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കിയവര്‍.

ഐപിഎല്ലില്‍ കൂടുതല്‍ ഗോള്‍ഡന്‍ ഡെക്കായവരില്‍ മൂന്നാം സ്ഥാനത്തേക്കും കോലിയെത്തി. 10 തവണ ഗോള്‍ഡന്‍ ഡെക്കായ റാഷിദ് ഖാനാണ് ഈ നാണക്കേടില്‍ തലപ്പത്ത്. ഏഴ് തവണ ഗോള്‍ഡന്‍ ഡെക്കായ ഹര്‍ഭജന്‍ സിങ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി, ഗൗതം ഗംഭീര്‍, പാര്‍ഥിവ് പട്ടേല്‍, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, ആര്‍ അശ്വിന്‍ എന്നിവര്‍ ആറ് തവണ വീതവും ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്.

1

ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ഡന്‍ ഡെക്കാകുന്നവരുടെ നാണംകെട്ട പട്ടികയിലേക്കും കോലി എത്തിപ്പെട്ടു. സുരേഷ് റെയ്‌ന (2013), രോഹിത് ശര്‍മ (2018), നിധീഷ് റാണ (2020) എന്നിവരാണ് ഇതിന് മുമ്പ് ഒരു സീസണില്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡെക്കായത്. ഈ പട്ടികയിലേക്കാണ് കോലിക്കും എത്തിപ്പെടേണ്ടി വന്നത്. ഇത്തവണ കോലി മോശം ഫോമില്‍ തുടര്‍ന്ന് ആര്‍സിബിക്കും വലിയ തിരിച്ചടിയാണ്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഐപിഎല്ലിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കോലിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Sunday, May 8, 2022, 16:03 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+