For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അടി തെറ്റിയാല്‍ കോലിയും വീഴും', ഈ കണക്കുകള്‍ പറയും പതനത്തിന്റെ വ്യാപ്തി

ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി ബാറ്റിങ്ങില്‍ ദുരന്തമാവുന്നു. ഏറ്റവും മോശം പന്തില്‍പ്പോലും വിക്കറ്റ് നഷ്ടമാവുന്ന അവസ്ഥ

1

മുംബൈ: ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. പകരം വെക്കാനില്ലാത്ത പ്രതിഭ. ഒരു കാലത്ത് സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡുകള്‍ പോലും നിസാരമായി മറികടക്കുമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ ഇതിഹാസം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ വിശേഷണങ്ങളൊന്നും കോലിക്ക് ചേരുന്നില്ല. ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി ബാറ്റിങ്ങില്‍ ദുരന്തമാവുന്നു. ഏറ്റവും മോശം പന്തില്‍പ്പോലും വിക്കറ്റ് നഷ്ടമാവുന്ന അവസ്ഥ.

ഐപിഎല്‍ പുരോഗമിക്കവെ കോലി ചരിത്രത്തിലേത്തന്നെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് കോലി പുറത്തായത്. വിക്കറ്റ് നഷ്ടമായപ്പോള്‍ സിംഹാസനവും പടയാളികളും ഇല്ലാത്ത കീഴടക്കപ്പെട്ട രാജാവിനെപ്പോലെ നിസ്സഹായതയുടെ മുഖഭാവത്തോടെയാണ് കോലിയെ കാണപ്പെട്ടത്. ആദ്യത്തെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഐപിഎല്ലിലെ കോലിയുടെ ഏറ്റവും മോശം പ്രകടനമാണ് കാണാന്‍ സാധിക്കുന്നത്. കണക്കുകള്‍ നിരത്തി കോലിയുടെ പതനത്തിന്റ വ്യാപ്തി പരിശോധിക്കാം.

1

2008ല്‍ കോലി ആദ്യ ഏഴ് മത്സരങ്ങള്‍ക്ക് ശേഷം നേടിയത് 122 റണ്‍സാണ്. 2009ല്‍ 123 റണ്‍സും 2010ല്‍ 131 റണ്‍സുമായി അത് ഉയര്‍ന്നു. 2011ല്‍ 294 റണ്‍സാണ് കോലി ആദ്യത്തെ ഏഴ് മത്സരത്തില്‍ നിന്ന് നേടിയത്. 2012ലേക്ക് വരുമ്പോള്‍ അത് 129 റണ്‍സായി കുറഞ്ഞു. 2013ല്‍ ഗംഭീര തുടക്കം തന്നെ കോലിക്ക് ലഭിച്ചു. ആദ്യത്തെ ഏഴ് മത്സരത്തില്‍ നിന്ന് 322 റണ്‍സാണ് താരം അടിച്ചെടുത്തത്. 2014ല്‍ 140 റണ്‍സായി അത് കുറഞ്ഞു. 2015ല്‍ 221 റണ്‍സാണ് ആദ്യ ഏഴ് മത്സരത്തില്‍ നിന്ന് കോലിയുടെ സമ്പാദ്യം. 2016ല്‍ കോലി ഞെട്ടിച്ചു. ആദ്യ ഏഴ് മത്സരത്തില്‍ നിന്ന് 433 റണ്‍സാണ് അദ്ദേഹം നേടിയത്.

കോലി നാല് സെഞ്ച്വറി ഉള്‍പ്പെടെ നിറഞ്ഞാടിയ സീസണായിരുന്നു 2016ലേത്. 2017ല്‍ 239 റണ്‍സ് നേടിയ അദ്ദേഹം 2018ല്‍ 317 റണ്‍സും അടിച്ചെടുത്തു. 2019ല്‍ 270 റണ്‍സായിരുന്നു കോലി ആദ്യ ഏഴ് മത്സരത്തില്‍ നിന്ന് നേടിയത്. 2020ല്‍ 256 റണ്‍സ് കോലി നേടിയപ്പോള്‍ 2021ല്‍ 198 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 2022ല്‍ മത്സരങ്ങള്‍ പുരോഗമിക്കവെ 119 റണ്‍സാണ് കോലിക്ക് നേടാനായത്. അരങ്ങേറ്റ സീസണില്‍പ്പോലും ഇതിലും മികച്ച തുടക്കം കോലിക്ക് ലഭിച്ചിരുന്നുവെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം.

2

2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലിക്ക് അധികം വൈകാതെ ഏകദിന, ടെസ്റ്റ് നായകസ്ഥാനം കൂടി ഒഴിയേണ്ടി വന്നു. ഇത് അദ്ദേഹത്തെ മാനസികമായ തകര്‍ത്തുവെന്ന് തന്നെ വിലയിരുത്താം. കോലിക്ക് മറ്റൊരു താരത്തിന്റെ കീഴില്‍ കളിക്കേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. രോഹിത് ശര്‍മക്ക് കീഴില്‍ കളിക്കേണ്ടി വരുന്നത് കോലിയെ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം.

കൂടാതെ കോലിക്ക് കുഞ്ഞ് പിറന്ന ശേഷം ക്രിക്കറ്റിലെ ശ്രദ്ധ കുറഞ്ഞെന്നാണ് ഒരുപറ്റം ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ വിദേശ പര്യടനങ്ങളിലെല്ലാം കോലി തന്റെ കുടുംബത്തെ ഒപ്പം കൂട്ടുന്നു. ക്രിക്കറ്റിനെക്കാളും ശ്രദ്ധ കുടുംബത്തിലേക്ക് പോകുന്നത് കോലിയുടെ ഫോമിനെ ബാധിക്കുന്നുണ്ടെന്ന് തന്നെ പറയാം. കുടുംബത്തേയും കരിയറിനെയും ഒരുപോലെ കൊണ്ടുപോകാന്‍ നിലവില്‍ കോലിക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം.

3

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന വിരാട് കോലിക്ക് ഇപ്പോള്‍ ടെസ്റ്റില്‍ ശരാശരി 50ല്‍ താഴെയായിരിക്കുകയാണ്. തൊട്ടതെല്ലാം പിഴക്കുന്ന കോലിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്നത് പോലും സംശയമാണ്. കോലി ടീമില്‍ ബാധ്യതയായി തുടങ്ങിയെന്ന് തന്നെ പറയാം. ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ഫോം ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നു. എത്രയും വേഗം കോലിക്ക് ഫോമിലേക്കെത്താനാവുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, April 22, 2022, 15:36 [IST]
Other articles published on Apr 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+