IPL 2022: രോഹിതും കോലിയും മോശം ഫോമില്‍, ടി20 ലോകകപ്പില്‍ ആശങ്കയോ ? പ്രതികരിച്ച് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിറം മങ്ങുന്ന പ്രകടനമാണ് ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും കാഴ്ചവെച്ചത്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പറയാം. വിരാട് കോലി 13 മത്സരത്തില്‍ നിന്ന് നേടിയത് 236 റണ്‍സാണ്. 19.67 റണ്‍സാണ് ശരാശരി. 113.46 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഒരു അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡെക്കായി. ഐപിഎല്ലിലെ ചരിത്രത്തിലെ തന്നെ കോലിയുടെ മോശം പ്രകടനമാണിത്.
മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ 218 റണ്‍സാണ് 12 മത്സരത്തില്‍ നിന്ന് നേടിയത്. ശരാശരി 18.17ഉും സ്‌ട്രൈക്കറേറ്റ് 125.29ഉുമാണ്. അഞ്ച് തവണ ഒറ്റ സംഖ്യയിലും ഒരു തവണ പൂജ്യത്തിനും പുറത്തായി. ഇന്ത്യയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന രോഹിത്തിന്റെയും കോലിയുടെയും മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രോഹിത് ശര്‍മയാണ് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇരുവരുടെയും ഫോം ഇന്ത്യക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ നിലവിലെ ഫോം ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന ആശങ്ക പൊതുവേ നിലനില്‍ക്കവെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. നിലവിലെ ഫോം പ്രശ്‌നമില്ലെന്നും ശക്തമായി തിരിച്ചുവരാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരുമെന്നാണ് ഗാംഗുലി പ്രതികരിച്ചത്.
'രോഹിത്തിന്റെയും കോലിയുടെയും നിലവിലെ ഫോമില്‍ എനിക്ക് യാതൊരു ആശങ്കകളുമില്ല. അവര്‍ വലിയ താരങ്ങളാണ്. കൂടാകെ മികച്ച പ്രകടനം നടത്തുന്നവരുമാണ്. ടി20 ലോകകപ്പിന് ഇനിയും സമയമുള്ളതിനാല്‍ അവര്‍ ടൂര്‍ണമെന്റിന് മുമ്പ് ഫോമിലേക്കെത്തുമെന്ന് എനിക്കുറപ്പുണ്ട്'- മിഡ് ഡേയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു. കോലിയുടെ ഫോമാണ് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല. സ്‌ട്രൈക്കറേറ്റും മോശമായതിനാല്‍ കോലിയുടെ തിരിച്ചുവരവ് കണ്ടറിയണം.

രോഹിത് ശര്‍മയുടെ പ്രശ്‌നം സ്ഥിരതയാണ്. എന്നാല്‍ ഐപിഎല്ലില്‍ രോഹിത്തിന്റെ മോശം പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ രോഹിത് മാറ്റാറുണ്ട്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനം ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നു. പഴയതുപോലെ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനും റണ്ണൊഴുക്ക് തടയാനും ബുംറക്ക് സാധിക്കുന്നില്ല.
ഇന്ത്യ വിക്കറ്റ് കീപ്പറായി മുഖ്യ പരിഗണന നല്‍കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ഐപിഎല്ലില്‍ വലിയ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. കെ എല്‍ രാഹുല്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സൂര്യകുമാര്‍ യാദവും മോശമില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ ഇഷാന്‍ കിഷന് പ്രതീക്ഷ കാക്കാനായില്ല. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍ നന്നായി പന്തെറിയുന്നത് ഇന്ത്യക്ക് കരുത്ത് പകരുന്നു.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മികച്ച പരമ്പരകളുണ്ട്. അതിലൂടെ താരങ്ങള്‍ക്ക് ഫോം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയാണ് ഇന്ത്യയെ ആദ്യം കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 9നാണ് ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് ഇന്ത്യ ഇറങ്ങാനാണ് സാധ്യത. ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരോടും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് മികച്ച മുന്നൊരുക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. 2021ലെ ലോകകപ്പില്‍ നിരാശപ്പെടുത്തിയ ഇന്ത്യക്ക് 2022ലെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications