For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കമന്ററി മതിയാക്കി വാ! വെറ്ററന്‍ പേസറെ ടീമിലേക്ക് വിളിച്ച് മുംബൈ

ദയനീയ പ്രകടനമാണ് മുംബൈ ബൗളര്‍മാരുടേത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച ബൗളര്‍മാരില്ലാതെ വലയുന്ന അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ അപ്രതീക്ഷിത നീക്കം. ഇത്തവണത്തെ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്നതിനെ തുടര്‍ന്നു കമന്റേറ്ററുടെ കുപ്പായമണിഞ്ഞ വെറ്ററന്‍ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെടുക്കാനൊരുങ്ങുകയാണ് മുംബൈ. നേരത്തേ മുംബൈയുടെ തന്നെ താരമായിരുന്നു അദ്ദേഹം.

നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ പ്രവര്‍ത്തിക്കുകയാണ് കുല്‍ക്കര്‍ണി. ഇതിനിടെയാണ് മുംബൈയുടെ സര്‍പ്രൈസ് കോള്‍ അദ്ദേഹത്തിനു വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് കമന്ററി മതിയാക്കി വീണ്ടും കളിക്കളത്തിലേക്കു തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ് കുല്‍ക്കര്‍ണി.

1

ഈ സീസണില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് മുമ്പൊരു സീസണിലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രതിസന്ധിയിലാണ്. ബാക്കിയുള്ള എട്ടു മല്‍സരങ്ങളും ജയിച്ചാലും മുംബൈ പ്ലേഓഫിലെത്താന്‍ സാധ്യതയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ശേഷിക്കുന്ന മല്‍സരങ്ങളില്‍ പകുതിയിലെങ്കിലും ജയിച്ച് മാനം കാക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.

2

ബൗളിങാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈ നിരയില്‍ വിശ്വസിച്ച് ബോള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ പോലുമില്ല. ഇത്രയും ദയനീയമായ ബൗളിങ് നിര മുംബൈയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.
വിക്കറ്റെടുക്കാനോ, റണ്ണൊഴുക്ക് തടയാനോ മുംബൈ നിരയിലെ ബൗളര്‍മാര്‍ക്കു സാധിക്കുന്നില്ല. ഈ കാരണത്താല്‍ ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍പോലും മുംബൈ ഇത്തവണ കൈവിട്ടിരുന്നു.

3

ബൗളിങിന്റെ മുഴുവന്‍ ഉത്തരവാദിത്വത്തവും തന്നിലേക്കു വന്നതോടെ ജസ്പ്രീത് ബുംറയും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചില മല്‍സരങ്ങളില്‍ അദ്ദേഹം നന്നായി റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ബ്രേക്ക് ത്രൂ വേണമെങ്കില്‍ ബുംറയെ വിളിക്കണമെന്ന ഗതികേടിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. പക്ഷെ അദ്ദേഹത്തിനു വിക്കറ്റ് ലഭിച്ചില്ലെങ്കില്‍ മുംബൈയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുകയും ചെയ്യും.
മുംബൈ നിരയില്‍ ഭയക്കേണ്ടത് ബുംറയെ മാത്രമാണെന്ന് നന്നായി അറിയാവുന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഓവര്‍ ശ്രദ്ധയോടെ, വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ച് ബാക്കിയുള്ള ബൗളര്‍മാരെ കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് മറ്റു ടീമുകള്‍ പരീക്ഷിക്കുന്നത്.

4

ധവാല്‍ കുല്‍ക്കര്‍ണിയിലേക്കു വന്നാല്‍ ഐപിഎല്ലില്‍ വളരെയധികം അനുഭവസമ്പത്തുള്ള ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. 33കാരനായ പേസര്‍ ഐപിഎല്ലില്‍ 92 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 86 വിക്കറ്റുകളും ലഭിച്ചു. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, ഇപ്പോള്‍ ഐപിഎല്ലില്‍ ഇല്ലാത്ത ഗുജറാത്ത് ലയണ്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും കുല്‍ക്കര്‍ണി കളിച്ചിട്ടുണ്ട്.
2020ലെ ലേലത്തില്‍ 75 ലക്ഷം രൂപയ്ക്കായിരുന്നു താരത്തെ മുംബൈ വാങ്ങിയത്. 2021ലും കുല്‍ക്കര്‍ണി ടീമിന്റെ ഭാഗായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.

5

ഇത്തവണ മടങ്ങിവരവില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ധവാല്‍ കുല്‍ക്കര്‍ണിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം പേസ് ബൗളിങിനു ഇനിയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചേക്കും.
പേസ് ബൗളിങ് ശക്തിപ്പെടുത്തുന്നതിനായി കുല്‍ക്കര്‍ണിയെ ടീമിലെടുക്കണമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വളരെയധികം താല്‍പ്പര്യമുണ്ട്. മുംബൈ സ്വദേശിയായതിനാല്‍ തന്നെ മുംബൈ, പൂനെ എന്നീവിടങ്ങളിലെ പിച്ചുകളില്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്ന് നന്നായി അറിയാമെന്നും ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കുല്‍ക്കര്‍ണി അതിവേഗം ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളറല്ല. പക്ഷെ ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവ് അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റും. 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായതിനാല്‍ തന്നെ മല്‍സരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയും കുല്‍ക്കര്‍ണിക്കുണ്ട്.

Story first published: Wednesday, April 20, 2022, 15:36 [IST]
Other articles published on Apr 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+