Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'മോശം ടീം, ഇവര്‍ കപ്പടിക്കാന്‍ ഒരു സാധ്യതയുമില്ല', സുനില്‍ ഗവാസ്‌കര്‍ പ്രവചിക്കുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് കെ എല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ 70 മത്സരങ്ങളാണ് ഉണ്ടാവുക. ഓരോ ടീമും 14 മത്സരങ്ങള്‍ വീതം കളിക്കേണ്ടി വരും.

1

ഇത്തവണ ആരൊക്കെ കപ്പടിക്കും എന്നത് സംബന്ധിച്ച് പല പ്രമുഖരും പല തരത്തിലുള്ള പ്രതികരണങ്ങളും അഭിപ്രായങ്ങളും പ്രവചനങ്ങളും നടത്തുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെല്ലാം ശക്തമായ താരനിരയുമായാണ് എത്തിയത്. പുതിയതായി എത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും വമ്പന്‍ ടീമാണ്. ഏത് ടീം കപ്പ് നേടുമെന്നത് സംബന്ധിച്ച് പ്രവചനങ്ങള്‍ സജീവമാകുന്നതിനിടെ ഇത്തവണ കപ്പ് നേടാന്‍ സാധ്യതയില്ലാത്ത ടീമേതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ സുനില്‍ ഗവാസ്‌കര്‍.

2

പഞ്ചാബ് കിങ്‌സിനെയാണ് അദ്ദേഹം മോശം ടീമെന്ന് വിശേഷിപ്പിച്ചത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ മാച്ച് വിന്നര്‍മാരുടെ അഭാവം പഞ്ചാബിലുണ്ടെന്നും ഗവാസ്‌കര്‍ പറയുന്നു. 'ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ സാധ്യതയില്ലാത്ത ടീമുകളിലൊന്ന് പഞ്ചാബ് കിങ്‌സാണ്. ഇത്തവണ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ പഞ്ചാബിനൊപ്പമുണ്ടെന്ന് തോന്നുന്നില്ല. വലിയ പ്രതീക്ഷയില്ലാതെ സമ്മര്‍ദ്ദമില്ലാതെ താരങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുകയാണ് ചെയ്യേണ്ടത്. ഇത്തവണ പഞ്ചാബ് കിരീടം നേടിയാല്‍ അത് വലിയ അത്ഭുതമായിരിക്കും. ടി20 ഫോര്‍മാറ്റില്‍ അതിന്റേതായ ശൈലിക്കൊത്ത താരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്'- സ്‌പോര്‍ട്‌സ് തക്കിനോട് ഗവാസ്‌കര്‍ പറഞ്ഞു.

3

അവസാന സീസണോടെ കെ എല്‍ രാഹുല്‍ പഞ്ചാബിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇത്തവണ മായങ്ക് അഗര്‍വാളിന് കീഴിലാണ് പഞ്ചാബ് ഇറങ്ങുന്നത്. പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുള്ള ടീമാണെങ്കിലും കിരീട ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ നായകനായി മായങ്ക് എത്തുമ്പോള്‍ കിരീടം തന്നെയാണ് ടീം സ്വപ്‌നം കാണുന്നത്.

തീര്‍ത്തും മോശം ടീമെന്ന് പഞ്ചാബിനെ വിശേഷിപ്പിക്കാനാവില്ല. മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. ശിഖര്‍ ധവാന്‍, കഗിസോ റബാഡ, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിസ്റ്റന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവരെല്ലാം പഞ്ചാബിന്റെ ഭാഗമാണ്. ഇതില്‍ ഒന്നോ രണ്ടോ താരങ്ങള്‍ സ്ഥിരത കാട്ടിയാല്‍ പഞ്ചാബിന് കിരീടത്തിലേക്കെത്താന്‍ വലിയ പ്രയാസം ഉണ്ടാകില്ല. ഫേവറേറ്റുകളുടെ പട്ടികയില്‍ നിലവില്‍ സ്ഥാനമില്ലെങ്കിലും തീര്‍ത്തും എഴുതിത്തള്ളാവുന്ന നിരയല്ല പഞ്ചാബിന്റേത്.

4

പഞ്ചാബ് കിങ്സ് ടീം: മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ്,ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ, ഇഷാന്‍ പോറെല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഒഡെയന്‍ സ്മിത്ത്, സന്ദീപ് ശര്‍മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാഡ്, വൈഭവ് അറോറ, റിത്തിക്ക് ചാറ്റര്‍ജി, ബല്‍തേജ് ദന്ദ, അന്‍ഷ് പട്ടേല്‍, നഥാന്‍ എല്ലിസ്, അഥര്‍വ ടൈഡെ, ഭാനുക രാജപക്സെ, ബെന്നി ഹോവല്‍.

5

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് ഇത്തവണ കിരീടം നേടാന്‍ സാധ്യതയുണ്ടെന്നും ഗവാസ്‌കര്‍ പ്രവചിച്ചിരുന്നു. മികച്ച താരനിരയുള്ള മുംബൈ അഞ്ച് തവണ കിരീടം നേടിയ ടീമാണ്. എന്നാല്‍ അവസാന സീസണില്‍ പ്ലേ ഓഫില്‍പ്പോലും എത്താനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് മുംബൈയുടെ അഭിമാന പ്രശ്‌നമാണ്.

Story first published: Saturday, March 26, 2022, 11:32 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+