For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഈ സീസണിലും ആര്‍ക്കും തൊടാനായില്ല, തകര്‍ക്കപ്പെടാത്ത അഞ്ച് റെക്കോഡുകളിതാ

ഇതുവരെ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ പ്ലേ ഓഫ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. ഇന്നത്തോട് കൂടി ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്‌നൗ, ആര്‍സിബി ടീമുകള്‍ പ്ലേ ഓഫ് ടിക്കറ്റെടുത്തപ്പോള്‍ പല വമ്പന്മാര്‍ക്കും പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വന്നു. 10 ടീമുകളെ പങ്കെടുപ്പിച്ച് ഗ്രൂപ്പടിസ്ഥാനത്തില്‍ നടന്ന ഇത്തവണത്തെ ഐപിഎല്ലിലും അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. എന്നാല്‍ ഇത്തവണയും ആര്‍ക്കും തകര്‍ക്കാനാവാതെ പോയ ചില റെക്കോഡുകളുണ്ട്. ഇതുവരെ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ്

മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. അത് ഇതുവരെ തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. 2010ല്‍ 618 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തതത്. അതിന് ശേഷം ഇപ്പോള്‍ 12 ഐപിഎല്‍ സീസണ്‍ കഴിഞ്ഞു. എന്നിട്ടും ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അഞ്ച് തവണ മുംബൈ ചാമ്പ്യന്മാരായിട്ടും ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈയില്‍ ഈ റെക്കോഡ് അടുത്ത സീസണില്‍ തകര്‍ക്കപ്പെടുമോയെന്ന് കണ്ടറിയാം.

കെകെആറിനായി സെഞ്ച്വറി നേടാന്‍ ആരുമില്ല

കെകെആറിനായി സെഞ്ച്വറി നേടാന്‍ ആരുമില്ല

പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കെകെആറിനായി ബ്രണ്ടന്‍ മക്കല്ലം വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇതുവരെ കെകെആറിനായി സെഞ്ച്വറി നേടാന്‍ ആര്‍ക്കും സാധിച്ചില്ലെന്നതാണ് കൗതുകകരം. ഇക്കാലമത്രയും പ്രതിഭാശാലികളായ പലരും കെകെആറിന്റെ ഭാഗമായിട്ടും മക്കല്ലത്തിന് ശേഷം സെഞ്ച്വറി നേടാന്‍ ആര്‍ക്കും സാധിക്കാതെ പോയി. 14 സീസണുകള്‍ കളിച്ചിട്ടും മറ്റൊരു കെകെആര്‍ താരത്തിനും സെഞ്ച്വറി നേടാനായില്ലെന്നത് വലിയ നാണക്കേട് തന്നെയാണ്. 2019ല്‍ ദിനേഷ് കാര്‍ത്തിക് 97 റണ്‍സ് നേടിയെങ്കിലും സെഞ്ച്വറി നേട്ടത്തിലേക്കെത്താനായില്ല. അടുത്ത സീസണിലെങ്കിലും ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കണ്ടറിയാം.

ഒരു സീസണില്‍ കൂടുതല്‍ സിക്‌സ്

ഒരു സീസണില്‍ കൂടുതല്‍ സിക്‌സ്

ഒരു സീസണില്‍ കൂടുതല്‍ സിക്‌സ് എന്ന റെക്കോഡില്‍ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്. 2012ല്‍ 59 സിക്‌സുകളാണ് ഗെയ്ല്‍ നേടിയത്. ഈ റെക്കോഡിനെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചില്ല. അടുത്ത സീസണിലും ആര്‍ക്കും എളുപ്പത്തില്‍ ഈ റെക്കോഡിനെ തകര്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. 733 റണ്‍സാണ് ഈ സീസണില്‍ ഗെയ്ല്‍ നേടിയത്. 2019ല്‍ ആന്‍ഡ്രേ റസല്‍ 52 സിക്‌സുകള്‍ നേടിയെങ്കിലും ഈ റെക്കോഡില്‍ ഗെയ്‌ലിനെ കടത്തിവെട്ടാനായില്ല. ഒരു സീസണില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡ് ഇപ്പോഴും ഗെയ്‌ലിന്റെ പേരില്‍ത്തന്നെയാണ്.

ഒരു സീസണില്‍ രണ്ട് ഹാട്രിക്

ഒരു സീസണില്‍ രണ്ട് ഹാട്രിക്

ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ 21 തവണയാണ് ഹാട്രിക് വിക്കറ്റ് നേട്ടം ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഒരു സീസണില്‍ രണ്ട് ഹാട്രിക് എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരു താരത്തിന് മാത്രമെ സാധിച്ചിട്ടുള്ളു. 2009ല്‍ യുവരാജ് സിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സ് താരമായിരുന്ന യുവരാജ് ആര്‍സിബി, ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കെതിരെയാണ് ഈ റെക്കോഡ് നേടിയത്. ഇതിന് ശേഷം മറ്റൊരും ബൗളര്‍ക്കും ഒരു സീസണില്‍ രണ്ട് ഹാട്രിക് എന്ന നേട്ടത്തിലേക്ക് എത്താനായിട്ടില്ല.

ഓറഞ്ച് ക്യാപ്പ് നേടിയ വിദേശ അണ്‍ക്യാപ്പഡ് താരം

ഓറഞ്ച് ക്യാപ്പ് നേടിയ വിദേശ അണ്‍ക്യാപ്പഡ് താരം

ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് നേടിയ ഏക വിദേശ അണ്‍ക്യാപ്പഡ് താരമെന്ന റെക്കോഡ് ഷോണ്‍ മാര്‍ഷിന്റെ പേരിലാണ്. 2008ല്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇതിന് ശേഷം മറ്റൊരു താരത്തിനും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല. വിദേശ താരങ്ങള്‍ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ടെങ്കിലും അണ്‍ക്യാപ്പഡ് വിദേശ താരം ഈ നേട്ടത്തിലെത്തിയത് ഒരു തവണ മാത്രമാണ്. 11 മത്സരത്തില്‍ നിന്ന് 618 റണ്‍സുമായാണ് മാര്‍ഷ് ഈ നേട്ടത്തിലെത്തിയത്.

Story first published: Sunday, May 22, 2022, 14:34 [IST]
Other articles published on May 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+