
'ഒരാളുടെ ക്യാപ്റ്റന്‍സി നമ്മള്‍ വിലയിരുത്തുമ്പോള്‍ അവന്‍ സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളില്‍ ഏങ്ങനെ കളിക്കുന്നുവെന്നത് പരിഗണിക്കേണ്ട കാര്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാണ്ഡ്യ നിയന്ത്രണം വിട്ട് സംസാരിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. മുഹമ്മദ് ഷമിയുമായുള്ള സംഭവം മാറ്റിനിര്‍ത്തിയാല്‍ പാണ്ഡ്യ സീസണിലുടെനീളം ശാന്തനായിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇല്ലാത്ത കാര്യം ഇതാണ്. സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളില്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ വിരാടിനറിയില്ല. എന്നാല്‍ ഹര്‍ദിക് ധോണിയെപ്പോലെ ശാന്തനാണ്. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും ഇത് തന്നെയാണ്.' -സ്‌പോര്‍ട്‌സ് ടൈഗര്‍ ലൈവിനോട് രജത് ബാട്ടിയ പറഞ്ഞു.

നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഇത്തവണ ഹര്‍ദിക്കിനായി. 15 മത്സരത്തില്‍ നിന്ന് 487 റണ്‍സും എട്ട് വിക്കറ്റുമാണ് സീസണില്‍ ഹര്‍ദിക് നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താനും ആദ്യ ക്വാളിഫയറില്‍ത്തന്നെ ജയിച്ച് ഫൈനലിലെത്താനും ഹര്‍ദിക്കിന്റെ ഗുജറാത്തിന് സാധിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന നായകനാണ് ഹര്‍ദിക്. ഇന്ത്യന്‍ ടീമിനും വലിയ പ്രതീക്ഷയാണ് അദ്ദേഹം നല്‍കുന്നത്.

പരിക്കിനെത്തുടര്‍ന്ന് ഹര്‍ദിക് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. പുറം വേദനയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പന്തെറിയാനും സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ ഫോമിനെയും അത് ബാധിച്ചു. ഇതോടെ പതിയെ ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ ശക്തമായ പ്രകടനത്തിലൂടെ തന്റെ മികവ് എത്രത്തോളമെന്ന് തെളിയിച്ച് തിരിച്ചെത്താന്‍ ഹര്‍ദിക്കിന് സാധിച്ചിരിക്കുകയാണ്.
ഭാവിയില്‍ ഇന്ത്യയുടെ നായകനായി വരെ ഹര്‍ദിക്കിനെ പ്രതീക്ഷിക്കാം. ഒറ്റ സീസണിലെ പ്രകടനം കൊണ്ട് വിലയിരുത്താനാവില്ലെങ്കിലും ഇത്തവണ വലിയ പക്വതയോടെ നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താനായാല്‍ ഹര്‍ദിക് ഇന്ത്യയുടെ ഭാവി നായകനായി വരാന്‍ അധികം സമയമെടുക്കില്ലെന്ന് തന്നെ പറയാം.


Click it and Unblock the Notifications
