Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വെങ്കടേഷ് അയ്യരുടെ ആറാട്ട് തുടങ്ങി, 47 ബോളില്‍ 87 റണ്‍സ്!, എന്നിട്ടും ടീം തോറ്റു

ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ താരോദയങ്ങളിലൊരാളായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറും മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍. ഇന്ത്യയിലെ ആദ്യപാദത്തില്‍ അവസരം ലഭിക്കാതിരുന്ന വെങ്കിയെ യുഎഇയിലെ രണ്ടാം പാദത്തില്‍ കെകെആര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി പരീക്ഷിക്കുകയായിരുന്നു. കെകെആറിന്റെ ഈ പരീക്ഷണം വന്‍ വിജയമായി മാറുകയും ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ വെങ്കടേഷ് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

1

വരാനിരിക്കുന്ന സീസണിലും വെടിക്കെട്ട് പ്രകടനങ്ങള്‍ക്കു താന്‍ തയ്യാറായ്യിക്കഴിഞ്ഞുവെന്ന് കെകെആറിന്റെ പരിശീലന മല്‍സരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെങ്കി. തകര്‍പ്പന്‍ ഫിഫ്റ്റിയാണ് മല്‍സരത്തില്‍ അദ്ദേഹം സ്േകോര്‍ ചെയ്തത്. സെഞ്ച്വറിക്കു അരികില്‍ വരെ താരമെത്തുകയും ചെയ്തു.

2

ടീം ഗോള്‍ഡ്, ടീം പര്‍പ്പിള്‍ എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലന മല്‍സരം കളിച്ചത്. 20 ഓവര്‍ വീതമുള്‍പ്പെട്ടതായിരുന്നു മല്‍സരം. വെങ്കടേഷ് അയ്യരുള്‍പ്പെട്ട ടീം ഗോള്‍ഡാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ടീം ഗോള്‍ഡിനു കളിഞ്ഞു.
വെങ്കിയായിരുന്നു ടീമിന്റെ ഹീറോ. ബൗളര്‍മാരെ തലങ്ങും പ്രഹരിച്ച് ബൗണ്ടറികളും സിക്‌സറുകളും താരം വാരിക്കൂട്ടി. വെറും 47 ബോളില്‍ 87 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. അമാന്‍ ഖാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 13 ബോളില്‍ താരം 27 റണ്‍സ് നേടി.

3

20 ഓവറില്‍ 205 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ടീം പര്‍പ്പിളിനു ചേസ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവരും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ റണ്ണൊഴുകി. വിജയം കുറിക്കാന്‍ ടീം പര്‍പ്പിളിനു 17 ഓവര്‍ മാത്രമേ വേണ്ടി വന്നുള്ളൂ.
മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സുമായി അവര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അഭിജീത് തോമര്‍, നിതീഷ് റാണ എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. തോമര്‍ 26 ബോളില്‍ നിന്നും 52 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. റാണ പുറത്താവാതെ 29 ബോൡ 51 റണ്‍സും അടിച്ചെടുത്തു. 22 ബോളില്‍ 48 റണ്‍സ് സ്‌കോര്‍ ചെയ്ത റിങ്കു സിങാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

4

ഐപിഎല്ലിന്റെ 15ാം സീസണിനു ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ഫോം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആവേശത്തിലാക്കുന്നുണ്ട്. ശനിയാഴ്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ കെകെആറും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
കഴിഞ്ഞ സീസണില്‍ നിന്നും വലിയൊരു മാറ്റവുമായിട്ടാണ് കെകെആര്‍ ഇത്തവണ കളിക്കുക. കഴിഞ്ഞ തവണ ടീമിനെ ഫൈനല്‍ വരെയെത്തിച്ച നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ കെകെആറിനൊപ്പമില്ല. പകരം ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരാണ് കെകെആറിന്റെ ക്യാപ്റ്റന്‍.
കഴിഞ്ഞ സീസണിലെ ഫൈനില്‍ കെകെആറിനെ തോല്‍പ്പിച്ചായിരുന്നു എംഎസ് ധോണിയുടെ സിഎസ്‌കെ കന്നിക്കിരീടം സ്വന്തമാക്കിയത്. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ശ്രേയസിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ക്വാഡ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ക്വാഡ്

ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍),ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശിവം മാവി, ഷെല്‍ഡണ്‍ ജാക്സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ്മ, സാം ബില്ലിംഗ്സ്, അലെക്‌സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമാന്‍ ഖാന്‍.

Story first published: Wednesday, March 23, 2022, 16:45 [IST]
Other articles published on Mar 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+