IPL 2022: 'ത്രീഡി പ്ലയര്‍ എന്തിന് ടീമില്‍ ?', വിജയ് ശങ്കറിനെതിരേ ട്രോള്‍, ആരാധക പ്രതികരണങ്ങളിതാ

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ എല്ലാവരുടെയും കൈയടി നേടുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച ഗുജറാത്ത് രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും വീഴ്ത്തിയിരിക്കുകയാണ്. ടീമെന്ന നിലയില്‍ വലിയ ഒത്തൊരുമ ഗുജറാത്തിനുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ ഉത്തരവാദിത്തം കാട്ടുമ്പോള്‍ സഹ താരങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നു.
എന്നാല്‍ വിജയ് ശങ്കറിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ത്രീഡി താരമെന്ന വിശേഷണം മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ചാര്‍ത്തിക്കൊടുത്ത താരമാണ് വിജയ് ശങ്കര്‍. എന്നാല്‍ തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ക്ക് ഈ പേരിനോട് നീതികാട്ടാന്‍ ഒരിക്കല്‍ പോലും സാധിച്ചിട്ടില്ലെന്ന് പറയാം. ഗുജറാത്ത് മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്ന വിജയ് ശങ്കര്‍ 20 പന്തില്‍ 13 റണ്‍സാണ് ഡല്‍ഹിക്കെതിരേ നേടിയത്. 65 സ്‌ട്രൈക്കറേറ്റില്‍ കളിച്ച വിജയ് ശങ്കര്‍ ഒരു ബൗണ്ടറി മാത്രമാണ് നേടിയത്.

ലഖ്‌നൗവിനെതിരേ നാല് റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്. ഇപ്പോഴിതാ വിജയ് ശങ്കറിന്റെ പ്രകടനത്തിനെതിരേ വലിയ ട്രോളുകള്‍ ഉയരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പരിഹാസവും ട്രോളുകളുമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ത്രീഡി പ്ലയര്‍ ഗുജറാത്ത് നിരയില്‍ വേണ്ടെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്. 'ടി20 രീതിയില്‍ തുടങ്ങും പിന്നീടത് ഏകദിന ശൈലിയിലേക്ക് എത്തിക്കും അവസാനം ക്ലാസിക് ടെസ്റ്റ് ശൈലിയില്‍ അവസാനിപ്പിക്കും' അപൂര്‍വ്വ പ്രതിഭയാണ് വിജയ് ശങ്കറെന്നും ഗോട്ടെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്.
വിജയ് ശങ്കറിന്റെ പ്രകടനം സ്‌കൂള്‍ കുട്ടികളുടേത് പോലെയാണെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ടിവി തല്ലിപ്പൊടിക്കാന്‍ സാഹചര്യം നിങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മനസിലാക്കണമെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. മൂന്നാം നമ്പറില്‍ വിജയ് ശങ്കറിന് ഇനിയും ഗുജറാത്ത് അവസരം നല്‍കി ആരാധകരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഇത്തരമൊരു ത്രീഡി താരത്തെ ടീമിന് ആവിശ്യമില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തില്‍ ആവിശ്യമില്ലാത്ത കാര്യങ്ങളിലൊന്നാണ് വിജയ് ശങ്കറെന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്.

വിജയ് ശങ്കര്‍ ക്രിക്കറ്റ് നിര്‍ത്തി വേറെ എന്തെങ്കിലും പണി നോക്കണമെന്നും കണ്ടം ക്രിക്കറ്റിന് പോലും അനുയോജ്യനല്ലെന്നാണ് മറ്റൊരു പറ്റം ആരാധകര്‍ പറയുന്നത്. പവര്‍പ്ലേയില്‍ വിജയ് ശങ്കറിനെ ദയവായി ഇറക്കരുതെന്നും അവനെ ടീമില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ആരാധകര്‍ ഗുജറാത്തിന് മുന്നറിയിപ്പ് നല്‍കുന്നു. അവന്റെ ഹൈദരാബാദിനൊപ്പമുള്ള പ്രകടനം തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് ഗുജറാത്ത് ടീമിലെടുത്തതെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. ഇപ്പോഴും വിജയ് ശങ്കറെ ടീമിലെടുക്കുന്ന ടീം മാനേജ്‌മെന്റിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്.

ആത്മവിശ്വാസത്തോടെ കളിക്കാന്‍ വിജയ് ശങ്കറിന് സാധിക്കുന്നില്ലെന്നും വിജയ് ശങ്കറിനെ ഇനിയും കളിപ്പിക്കരുതെന്നും പറയുന്ന ആരാധകരും കുറവല്ല. ഏറ്റവും വലിയ ദുരന്തത്തിന്റെ പേരാണ് വിജയ് ശങ്കര്‍ ടി20യില്‍ ഇത്തരമൊരു താരത്തിന്റെ ആവിശ്യമില്ലെന്നും ആരാധകര്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് നായകനായ വിജയ് ശങ്കര്‍ ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള താരമല്ല. ഗുജറാത്തിനൊപ്പം ആദ്യത്തെ രണ്ട് മത്സരം നിരാശപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത മത്സരം മുതല്‍ താരത്തെ മാറ്റുന്നതിനെക്കുറിച്ച് ഗുജറാത്ത് കാര്യമായിത്തന്നെ ആലോചിക്കുമെന്നുറപ്പാണ്.

കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ശുബ്മാന്‍ ഗില്‍ (46 പന്തില്‍ 84) ഗുജറാത്തിനായി ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ നാല് വിക്കറ്റുമായി ബൗളിങ്ങിലും കൈയടി നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications