Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അണ്‍സോള്‍ഡ്, പകരക്കാരായി തിരിച്ചെത്തിയേക്കും, അഞ്ച് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം പരിശീലന ക്യാംപുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം ടീമുകളെല്ലാം തയ്യാറായെങ്കിലും പല താരങ്ങളും പരിക്കിനെത്തുടര്‍ന്നോ മറ്റ് വ്യക്തിപരമായ കാരണങ്ങളാലോ അവസാന നിമിഷം പിന്മാറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ പകരക്കാരായി താരങ്ങളെ കണ്ടുവെക്കേണ്ടതായുണ്ട്. കൂടുതലും ഓള്‍റൗണ്ടര്‍മാരെയാണ് കരുതിയിരിക്കേണ്ടത്. ഇവര്‍ക്ക് പരിക്കേറ്റാല്‍ ടീമിനെ കാര്യമായത് ബാധിക്കുമെന്നതിനാല്‍ ഉത്തമ പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്. മെഗാ ലേലത്തില്‍ ആരും വാങ്ങാതിരിക്കുകയും എന്നാല്‍ പകരക്കാരായി തിരിച്ചെത്താന്‍ സാധ്യതയുള്ളതുമായ അഞ്ച് സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹെയ്ഡന്‍ കെര്‍

ഹെയ്ഡന്‍ കെര്‍

ഓസീസ് ഓള്‍റൗണ്ടര്‍ ഹെയ്ഡന്‍ കെറിനെ ആരാധകര്‍ക്ക് വലിയ പരിചയം ഉണ്ടാവില്ല. എന്നാല്‍ ബിഗ്ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടുന്ന താരമാണ് അദ്ദേഹം. ഇടം കൈയന്‍ പേസറായ താരം 25 വിക്കറ്റുമായി അവസാന സീസണിലെ വിക്കറ്റ് നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. മെഗാ ലേലത്തില്‍ പേര് ചേര്‍ത്തെങ്കിലും വാങ്ങാന്‍ ആളില്ലായിരുന്നു. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരം പേസ് ഓള്‍റൗണ്ടര്‍മാര്‍ക്ക് പകരക്കാരനായി പരിഗണിക്കാവുന്നതാണ്.

റോഷ്ടന്‍ ചേസ്

റോഷ്ടന്‍ ചേസ്

വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ റോഷ്ടന്‍ ചേസിനെ വാങ്ങാനും ഇത്തവണ ആളില്ലായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ് ചേസ്. ആറിന് താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടാന്‍ അദ്ദേഹം മിടുക്കനാണ്. 29കാരനായ താരം സിപിഎല്ലിലൂടെ മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങുന്നതാണ് അദ്ദേഹത്തിന്റെ സ്പിന്‍ മികവ്. നന്നായി ബാറ്റ് ചെയ്യാനും കെല്‍പ്പുള്ള റോഷ്ടന്‍ ചേസിനെ പകരക്കാരുടെ റോളില്‍ പരിഗണിക്കാവുന്നതാണ്. അവസാന ഇന്ത്യന്‍ പരമ്പരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ബെന്‍ കട്ടിങ്

ബെന്‍ കട്ടിങ്

വെടിക്കെട്ട് ഓള്‍റൗണ്ടും ടി20 സ്‌പെഷ്യലിസ്റ്റുമായ ബെന്‍ കട്ടിങ്ങിനെ വാങ്ങാന്‍ ഇത്തവണ ആളില്ലാതെ പോയത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഐപിഎല്ലില്‍ നേരത്തെ കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. മിച്ചല്‍ മാര്‍ഷ്, ജിമ്മി നിഷാം എന്നിവരെപ്പോലെ തന്നെ മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ മികവുള്ള കട്ടിങ്ങിനെ ഇനിയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. അനുഭവസമ്പന്നനായ താരത്തെ ഫിനിഷര്‍ റോളില്‍ ഉപയോഗിച്ചാല്‍ ടീമിനത് മുതല്‍ക്കൂട്ടാവും. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ 164.17 സ്‌ട്രൈക്കറേറ്റിലായിരുന്നു കട്ടിങ്ങിന്റെ പ്രകടനം.

മോയിസസ് ഹെന്റിക്വസ്

മോയിസസ് ഹെന്റിക്വസ്

ഐപിഎല്ലില്‍ നേരത്തെ തന്നെ കളിച്ച് കരുത്തുകാട്ടിയിട്ടുള്ള താരമാണ് മോയിസസ് ഹെന്റിക്വസ്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ്. ആഞ്ഞടിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും മികവുള്ള ഹെന്‍ റിക്വസിനെയും പകരക്കാരുടെ റോളില്‍ ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മുഖ്യ പരിഗണന ലഭിക്കുന്ന താരങ്ങളിലൊരാള്‍ ഹെന്‍ റിക്വസാണ്.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. ഐപിഎല്ലില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം സജീവ സാന്നിധ്യവുമാണ്. എന്നാല്‍ ഇത്തവണ ഷക്കീബിനെ വാങ്ങാന്‍ ആളുണ്ടായില്ല. കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ആരും ഷക്കീബിനെ തിരിഞ്ഞുനോക്കിയില്ല. മോശം പെരുമാറ്റമാണ് ഷക്കീബിന് വിനായയതെന്ന് പറയാം. ദേഷ്യം നിയന്ത്രിക്കാനാവാത്ത സ്വഭാവക്കാരനാണ് ഷക്കീബ്. എന്നാല്‍ ഓള്‍റൗണ്ടര്‍മാരെ ഏതെങ്കിലും ടീം ആവിശ്യപ്പെടുന്നുണ്ടെങ്കില്‍ ഷക്കീബിനെ പരിഗണിക്കാവുന്നതാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറുടെ പ്രകടനം ടീമിന് മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ പകരക്കാരാന്റെ റോളില്‍ ഷക്കീബ് തിരിച്ചെത്താന്‍ സാധ്യതയുമേറെ.

Story first published: Friday, March 11, 2022, 11:37 [IST]
Other articles published on Mar 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+