Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയില്‍ നിന്ന് ഒരു കാര്യം പഠിക്കണം, അത് മറ്റാരില്‍ നിന്നും കിട്ടില്ല!- അണ്ടര്‍ 19 ലോകകപ്പ് ഹീറോ

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. ഫാസ്റ്റ് ബൗളറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായ താരം ഇനി ഐപിഎല്ലിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ്. പുതിയ സീസണിലെ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതിന്റെ ത്രില്ലിലാണ് ഹംഗര്‍ഗേക്കര്‍. മെഗാ ലേലത്തില്‍ താരത്തെ സിഎസ്‌കെ വാങ്ങുകയായിരുന്നു.

വെറ്ററന്‍ താരങ്ങളെ കൊണ്ടുവരുന്നതിനൊപ്പം ആഭ്യന്തര ക്രിക്കറ്റിലെയും പല കളിക്കാരെയും സിഎസ്‌കെ സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ പ്രകടനമാണ് ഹംഗര്‍ഗേക്കറെ എംഎസ് ധോണിയുടെ ടീമിലെത്തിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ 185.71 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന താരം അഞ്ചു വിക്കറ്റുകളുമെടുത്തിരുന്നു.

1

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ് താനെന്നു രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ വ്യക്തമാക്കി. ഞാന്‍ എല്ലായ്‌പ്പോഴും ഒരു ധോണി ഫാനാണ്. എന്റെ അച്ഛന് സിഎസ്‌കെയെ ഒരുപാടിഷ്ടമാണ്. ധോണിയെയും അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു. ഞാന്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കണമന്നത് അച്ഛഹന്റെയും വലിയ ആഗ്രഹമാണ്. സിഎസ്‌കെ ഫ്രാഞ്ചൈസിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണെന്നും ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ ഹംഗര്‍ഗേക്കര്‍ വ്യക്തമാക്കി.

2

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വച്ച് എംഎസ് ധോണിയില്‍ നിന്നും താന്‍ പഠിക്കാനാഗ്രഹിക്കുന്ന കാര്യമെന്താണെന്നും 19 കാരനായ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ വെളിപ്പെടുത്തി. നിങ്ങളെ വൈദഗ്ധ്യം പഠിപ്പിക്കാന്‍ കഴിയുന്ന നിരവധി പരിശീലകരുണ്ട്. പക്ഷെ മാനസികാവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്കു വിശദീകരിച്ചു തരാന്‍ ധോണിക്കു മാത്രമേ സാധിക്കുകയുള്ളൂ.
ഞാന്‍ വളരെ ശാന്തനായി അദ്ദേഹത്തോടു ഇതേക്കുറിച്ച് സംസാരിക്കുകയും ഉപദേശം തേടുകയും ചെയ്യും. കാരണം ജീവിതത്തില്‍ ഒരുപാട് തവണ എനിക്കു ഇങ്ങനെയൊരു അവസരം ലഭിക്കില്ലെന്നും ഹംഗര്‍ഗേക്കര്‍ വിശദമാക്കി.

3

വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തെക്കുറിച്ചും രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ മനസ്സ്തുറന്നു. അണ്ടര്‍ ലോകകപ്പ് വിജയം ഞങ്ങളെയെല്ലാം സംബന്ധിച്ച് വളരെ മനോഹരമായ നിമിഷമായിരുന്നു. ജീവിതകാലം മുഴുവന്‍ ഈ ഓര്‍മകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാവും. ഐപിഎല്ലില്‍ കളിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.
ലേലത്തില്‍ എന്റെ പേര് വന്നപ്പോള്‍ എനിക്കു ലഭിച്ച തുക ആവേശം കൊള്ളിച്ചു. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും ലേലത്തില്‍ എനിക്കു വേണ്ടി പോരടിച്ചു, അതു എന്നെ സംബന്ധിച്ച് മഹത്തായ നിമിഷമായിരുന്നുവെന്നും ഹംഗര്‍ഗേക്കര്‍ കൂട്ടിച്ചേര്‍ത്തു.

4

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്.

ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Friday, February 18, 2022, 19:24 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+