Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഉമ്രാന്‍ ഓര്‍മിപ്പിച്ചത് മുന്‍ ടീമംഗത്തെ! തുറന്നു പറഞ്ഞ് ലാറ

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനായി മാറിയിരിക്കുന്ന ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി തകര്‍പ്പന്‍ ബൗളിങാണ് ഉമ്രാന്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഹൈദരാബാദ് ടീമിന്റെ കോച്ചിങ് സംഘത്തിന്റെ ഭാഗമാണ് ലാറ.

ഹൈദരാബാദ് സീസണില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പതു വിക്കറ്റിനു ഓറഞ്ച് ആര്‍മി കെട്ടുകെട്ടിച്ചിരുന്നു.

1

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള കഴിവാണ് താരത്തെ വളരെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്. ഹൈദരാബാദ് ടീമിന്റെ മല്‍സരങ്ങളിലെല്ലാം ഏറ്റവും വേഗമേറിയ ബൗളര്‍ക്കുള്ള പുരസ്‌കാരം തേടിയെത്തിയത് ഉമ്രാനെയാണ്.
ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് 22 കാരന്‍ വീഴ്ത്തിയത്. ആര്‍സിബിയുമായുള്ള അവസാന മല്‍സരത്തില്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഉമ്രാന്‍ ഒരു വിക്കറ്റെടുത്തിരുന്നു.

2

ഞാന്‍ കളിച്ചിരുന്ന കാലത്തെയാണ് ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് കാണുമ്പോള്‍ ഓര്‍മ വരുന്നത്. എന്റെ സമയത്തു വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരങ്ങളെല്ലാം കളിക്കുന്നുണ്ടായിരുന്നു. സര്‍ മാല്‍ക്കം മാര്‍ഷല്‍, കോട്‌നി വാല്‍ഷ്, കേട്‌ലി ആംബ്രോസ്... വ്യത്യസ്ത തരത്തിലുള്ള ബൗളര്‍മാരായിരുന്നു ഇവരെല്ലാം. പക്ഷെ എനിക്കു ഉമ്രാനെ കാണുമ്പോള്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സിനെയാണ് ഓര്‍മ വരുന്നത്. തുടക്കകാലത്തു ഫിഡലും ഇതുപോലെയായിരുന്നു. അദ്ദേഹവും നല്ല വേഗതയിലായിരുന്നു ബൗള്‍ ചെയ്തത്.

3

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുമ്പോള്‍ ഉമ്രാന്‍ ഒരുകാര്യം മനസ്സിലാക്കണം, അതു അവനു സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരുപാട് ബാറ്റര്‍മാര്‍ക്കു വേഗമേറിയ ബൗളിങിനെ ഭയമില്ല. അതുകൊണ്ടു തന്നെ തന്റെ ആവനാഴിയിലേക്ക് കുറച്ചുകൂടി പുതുതായി എന്തെങ്കിലും ചേര്‍ക്കാന്‍ ഉമ്രാന്‍ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ബ്രയാന്‍ ലാറ വ്യക്തമാക്കി.

4

ഉമ്രാന്‍ മാലിക്ക് വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നയാളാണ്. പഠിക്കാന്‍ അവന്‍ തയ്യാറുമാണ്. നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ ഉമ്രാന്‍ എല്ലായ്‌പ്പോഴും വ്യത്യസ്തായ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ഇത്രയും നിലവാരമുള്ള ഒരു ഫാസ്റ്റ് ബൗളര്‍ ഇന്ത്യക്ക് ഉണ്ടാവുന്നത് കാണുമ്പോള്‍ അതിശയമാണ് തോന്നുന്നതെന്നും ബ്രയാന്‍ ലാറ കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, അവസാന കളിയില്‍ ബാംഗ്ലൂരിനെ നാണംകെടുത്തിയാണ് ഹൈദരാബാദ് വിജയിച്ചുകയറിത്. 72 ബോളുകള്‍, ബാക്കിനില്‍ക്കെയായിരുന്നു കെയ്ന്‍ വില്ല്യംസണും സംഘവും ആര്‍സിബിയെ കെട്ടുകെട്ടിച്ചത്. ബോളുകളുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിന്റെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി ചീട്ടകൊട്ടാരം കണക്കെ തകരുകയായിരുന്നു. 16.1 ഓവറില്‍ വെറും 68 റണ്‍സിനു ആര്‍സബി ഓള്‍ഔട്ടായി. സുയാഷ് പ്രഭുദേശായ് (15), ഗ്ലെന്‍ മാക്‌സ്വെല്‍ (12) എന്നിവര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ. മുന്‍ നായകന്‍ വിരാട് കോലി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടു.

6

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മാര്‍ക്കോ യാന്‍സണും ടി നടരാജനും ചേര്‍ന്നാണ് ആര്‍സിബിയുടെ കഥ കഴിച്ചത്. യാന്‍സണിന്റെ മൂന്നു വിക്കറ്റും ഒരോവറിലായിരുന്നു. ഡുപ്ലെസി, കോലി, അനൂജ് റാവത്ത് എന്നിവരെയാണ് പുറത്താക്കിയത്.
റണ്‍ചേസില്‍ വെറും എട്ടോവറില്‍ ഒരു വിക്കറ്റിനു ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. അഭിഷേക് ശര്‍മയുടെ (47) ഇന്നിങ്‌സാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. 28 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Story first published: Sunday, April 24, 2022, 10:56 [IST]
Other articles published on Apr 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+