Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഉമ്രാന് നാട്ടില്‍ ഗംഭീര വരവേല്‍പ്പ്, പിതാവിന് നല്‍കിയത് സര്‍പ്രൈസ് സമ്മാനം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരങ്ങളിലൊരാളാണ് ഉമ്രാന്‍ മാലിക്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ അതിവേഗ പന്തുകള്‍ക്കൊണ്ടാണ് ഈ സീസണില്‍ കൈയടി നേടിയത്. ജമ്മു കാശ്മീരുകാരനായ താരം 157 വേഗം കുറിച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ടാമത്തെ വേഗ ബൗളറെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ഇന്ത്യന്‍ താരങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്രയും വേഗത്തില്‍ പന്തെറിയുന്ന താരങ്ങള്‍ ഉണ്ടായിട്ടുള്ളത്.

അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ ഉമ്രാന് കെല്‍പ്പുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിലും ഉമ്രാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീര്‍ പേസര്‍ 14 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് ഈ സീസണില്‍ നേടിയത്. ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ 22കാരനായ താരം ഇതിനോടകം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ നാട്ടില്‍ രാജകീയ വരവേല്‍പ്പാണ് ഉമ്രാന് ലഭിച്ചത്. ഉമ്രാന്റെ പിതാവും നാട്ടുകാരും ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്ന് വലിയ സ്വീകരണമാണ് ഉമ്രാന് നല്‍കിയിരിക്കുന്നത്.

1

ഉമ്രാന്റെ പിതാവിന് അദ്ദേഹം കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തു. മകന്റെ നേട്ടങ്ങളില്‍ താന്‍ അതിയായ സന്തോഷവാനാണെന്ന് ഉമ്രാന്റെ പിതാവ് അബ്ദുല്‍ റാഷിദ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 'ഉമ്രാനെ ഇന്ത്യന്‍ ടീമിലേക്കെടുത്തത് ഫോണിലൂടെയാണ് അറിഞ്ഞത്. ഇത് എല്ലാവരും അറിഞ്ഞതോടെ നിരവധി ആളുകളാണ് എന്നെ പ്രശംസിക്കാനെത്തിയത്. രാജ്യത്തിനായി കളിക്കുകയെന്നതില്‍ കൂടുതല്‍ എന്താണ് ഒരു ക്രിക്കറ്റ് താരത്തിന് വേണ്ടത്. രാജ്യം ഉമ്രാന്റെ കഴിവിനെ പ്രശംസിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു'- ഉമ്രാന്റെ പിതാവ് പറഞ്ഞു.

2

'ഒരിക്കല്‍ താന്‍ വലിയ വിജയങ്ങള്‍ നേടുന്ന താരമാവുമെന്ന് അവനുറപ്പുണ്ടായിരുന്നു. സ്വന്തം കഴിവില്‍ വിശ്വസിച്ച ഉമ്രാന്‍ തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ കഠിനമായി അധ്വാനിച്ചിരുന്നു. അവന്റെ അധ്വാനിത്തിന് ദൈവാനുഗ്രഹം കൂടി ലഭിച്ചു. താവി നദിയോട് ചേര്‍ന്നാണ് ഞങ്ങളുടെ വീട്. മണല്‍ നിറഞ്ഞ സ്ഥലത്താണ് ഉമ്രാന്‍ ചെറുപ്പത്തില്‍ കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവന്റെ ശരീരം നല്ല ഉറപ്പുള്ളതാണ്. 17 വയസിനുള്ളില്‍ ജിമ്മിലൊന്നും പോകാതെ ഉമ്രാനെപ്പോലെ ഫിറ്റ്‌നസുള്ള അധികം താരങ്ങളെ കണ്ടിട്ടില്ല'- ഉമ്രാന്റെ പിതാവ് പറഞ്ഞു.

ഐപിഎല്ലില്‍ പ്രതിഫലം ലഭിച്ചപ്പോള്‍ എന്താണ് മകന്‍ സമ്മാനമായി നല്‍കിയതെന്നും അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. ' ഐപിഎല്ലിലെ പ്രതിഫലം ലഭിച്ചപ്പോള്‍ അവന്‍ എനിക്കൊരു കാര്‍ സമ്മാനമായി നല്‍കി. അവന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരിക്കല്‍ പോലും തുറന്ന് പറഞ്ഞിട്ടില്ല. എന്നെക്കാളും ഭാര്യയാണ് അവന് കൂടുതല്‍ പിന്തുണ നല്‍കിയത്'- പിതാവ് കൂട്ടിച്ചേര്‍ത്തു.

3

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഉമ്രാന് അവസരം ലഭിക്കുകയും തിളങ്ങുകയും ചെയ്താല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഉമ്രാനും ഇടം പിടിക്കും. ഇതിനോടകം ഉമ്രാന്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം കണ്ടറിയേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഉമ്രാന്റെ പ്രകടനം കരിയറില്‍ താരത്തിന് നിര്‍ണ്ണായകമാവും.

Story first published: Thursday, May 26, 2022, 14:36 [IST]
Other articles published on May 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+