Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'തീയുണ്ട', 154 വേഗം കുറിച്ച് ഉമ്രാന്‍ മാലിക്, ഇന്ത്യന്‍ ടീമിലേക്ക് വിളിയുറപ്പ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ അതിവേഗംകൊണ്ട് കൈയടി നേടുന്ന താരമാണ് ഉമ്രാന്‍ മാലിക്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ളവനാണ് ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരം പേസര്‍മാരെ കാണാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ ഉമ്രാന്റെ അതിവേഗ പന്തുകള്‍ ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. 153 പ്ലസ് വേഗം കുറിച്ച് ഞെട്ടിച്ച ഉമ്രാന്‍ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലൂടെ സീസണിലെ ഏറ്റവും വേഗം കൂടിയ പന്തെന്ന് റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

മണിക്കൂറില്‍ 154 വേഗം കുറിച്ചാണ് ഉമ്രാന്‍ ഈ നേട്ടത്തിലെത്തിയത്. സിഎസ്‌കെയ്‌ക്കെതിരായ 19ാം ഓവറിലാണ് ഉമ്രാന്‍ തന്റെ അതിവേഗ പന്ത് കുറിച്ചത്. ധോണിക്കെതിരെയായിരുന്നു ഈ പന്ത്. അദ്ദേഹം സിംഗിള്‍ എടുത്തുക്കുകയായിരുന്നു. 153.9 വേഗം കുറിച്ച ഗുജറാത്തിന്റെ ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനായിരുന്നു ഈ സീസണിലെ അതിവേഗ പന്തില്‍ മുന്നിട്ട് നിന്നിരുന്നത്. എന്നാലിപ്പോള്‍ ഫെര്‍ഗൂസന്റെ റെക്കോഡിനെ ഉമ്രാന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

1

155 ആണ് താന്‍ സ്വപ്‌നം കാണുന്ന നിലവിലെ വേഗമെന്നാണ് ഉമ്രാന്‍ നേരത്തെ പറഞ്ഞത്. തന്റെ സ്വപ്‌നത്തിലേക്ക് അടുക്കുന്ന തരത്തില്‍ അദ്ദേഹം തന്റെ വേഗം ഓരോ മത്സരത്തിലും മെച്ചപ്പെടുത്തുന്നുണ്ട്. ഇത്തവണത്തെ ഏറ്റവും വേഗമുള്ള അഞ്ച് പന്തുകളില്‍ നാലും ഉമ്രാന്‍ പേരിലാണ്. 153.3, 153.1, 152,9 എന്നിങ്ങനെയാണ് ഉമ്രാന്‍ മാലിക് ഈ സീസണിലെറിഞ്ഞ മറ്റ് വേഗ ബോളുകള്‍. അധികം വൈകാതെ 155 എന്ന നേട്ടത്തിലേക്ക് ഉമ്രാന്‍ എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സീസണിലെ ഏറ്റവും വേഗ പന്തെറിഞ്ഞെങ്കിലും ഉമ്രാന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. നാല് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത ഉമ്രാന്‍ മാലിത് ഒരു വിക്കറ്റ് പോലും നേടിയില്ല. 12 ആയിരുന്നു ഇക്കോണമി. ആറ് ഫോറും രണ്ട് സിക്‌സും ഉമ്രാന്‍ വിട്ടുകൊടുത്തു. രണ്ട് വൈഡും എറിഞ്ഞു. ഉമ്രാന്റെ പ്രകടനത്തില്‍ സിഎസ്‌കെ വളരെ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും സിഎസ്‌കെയ്‌ക്കെതിരേ മികവ് കാട്ടാനായില്ലെന്നതാണ് വസ്തുത.

2

ഈ സീസണില്‍ മോശമില്ലാത്ത പ്രകടനമാണ് ഉമ്രാന്‍ കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ആര്‍സിബിക്കെതിരേ 13-1, പഞ്ചാബ് കിങ്‌സിനെതിരേ 28-4, കെകെആറിനെതിരേ 27-2, ഗുജറാത്തിനെതിരേ 39-1, സിഎസ്‌കെയ്‌ക്കെതിരേ 29-0, ലഖ്‌നൗവിനെതിരേ 39-0, രാജസ്ഥാനെതിരേ 39-2 എന്നിങ്ങനെയാണ് ഉമ്രാന്‍ പ്രകടനം. സിഎസ്‌കെയ്‌ക്കെതിരേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും കാര്യമായൊന്നും ചെയ്യാന്‍ ഉമ്രാന് സാധിച്ചട്ടില്ല.

ഇന്നലെ സിഎസ്‌കെയ്‌ക്കെതിരേ ഉമ്രാനെ ഏറ്റവും കൂടുതല്‍ ശിക്ഷിച്ചത് റുതുരാജ് ഗെയ്ക് വാദാണ്. 33 റണ്‍സാണ് ഗെയ്ക് വാദ് ഉമ്രാനെതിരേ അടിച്ചത്. മികച്ച ഫോമിലായിരുന്നു റുതുരാജ്. അതുകൊണ്ട് തന്നെ ഉമ്രാന്റെ വേഗ പന്തുകളെയെല്ലാം വളരെ അനായാസമായാണ് റുതുരാജ് നേരിട്ടത്. എന്തായാലും ഉമ്രാന്റെ വേഗ പന്തുകള്‍ ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ലെന്ന് പറയാം.

3

ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനത്തോടെ ഇന്ത്യയുടെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉമ്രാന്‍ മാലിക് ടീമിലുണ്ടാവുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും ഉമ്രാന്റെ ടി20 ലോകകപ്പ് സാധ്യതകളുണ്ടാവുക. അതിവേഗത്തില്‍ പന്തെറിയുന്നതോടൊപ്പം നല്ല നിയന്ത്രണവും ഉമ്രാനുണ്ട്. അതുകൊണ്ട് തന്നെ അത്ര എളുപ്പത്തില്‍ ഇന്ത്യക്ക് മാറ്റിനിര്‍ത്താന്‍ സാധിക്കുന്ന താരമല്ല ഉമ്രാന്‍.

4

ഐപിഎല്ലിലെ അതിവേഗ ബോളെന്ന റെക്കോഡ് ഷോണ്‍ ടെയ്റ്റിന്റെ പേരിലാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ടെയ്റ്റ് 157.71 വേഗമാണ് കുറിച്ചത്. രണ്ടാം സ്ഥാനത്ത് ആന്‍ റിച്ച് നോക്കിയേയാണ്. ഡല്‍ഹിയുടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ 156.22 വേഗമാണ് കുറിച്ചത്. ഡെയ്ല്‍ സ്റ്റെയിന്‍ 154.40, കഗിസോ റബാഡ 154.23 എന്നിവരാണ് വേഗ ബോള്‍ റെക്കോഡില്‍ ഉമ്രാന് മുകളിലുള്ളവര്‍. പ്രമുഖരുടെ കീഴില്‍ യാതൊരു പരിശീലനവും ലഭിക്കാതെയാണ് ഉമ്രാന്റെ ഈ പ്രകടനം. അതുകൊണ്ട് തന്നെ കൂടുതല്‍ മികച്ച പരിശീലനം ലഭിച്ച കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉമ്രാന് സാധിക്കുമെന്നുറപ്പ്.

Story first published: Monday, May 2, 2022, 8:54 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+