Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തേര്‍ഡ് അംപയര്‍ക്ക് പിഴച്ചു, ഹെല്‍മറ്റും ബാറ്റും വലിച്ചെറിഞ്ഞ് വേഡ്, വീഡിയോ വൈറല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ കട്ടകലിപ്പുമായി ഗുജറാത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വേഡ്. അംപയറുടെ തെറ്റായ തീരുമാനത്തില്‍ എല്‍ബിയില്‍ പുറത്തായതാണ് വേഡിനെ പ്രകോപിപ്പിച്ചത്. നിരാശയോടെ ഡ്രസിങ് റൂമിലേക്കെത്തിയ വേഡ് ഹെല്‍മറ്റ് വലിച്ചെറിയുകയും ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

മത്സരത്തിന്റെ ആറാം ഓവറിലാണ് നാടകീയ സംഭവം നടന്നത്. ഗ്ലെന്‍ മാക്‌സ് വെല്‍ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തില്‍ മാത്യു വേഡ് എല്‍ബിയില്‍ പുറത്താവുകയായിരുന്നു. മാക്‌സ് വെല്ലിന്റെ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ വേഡ് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ പന്ത് പാഡില്‍ തട്ടി. ആര്‍സിബിയുടെ അപ്പീലില്‍ അംപയര്‍ ഔട്ട് വിളിച്ചതോടെ മാത്യു വേഡ് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ ഉരസിയതായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

1

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി തേര്‍ഡ് അംപയറുടെ പരിശോധനയില്‍ അല്‍ട്രാ എഡ്ജ് കാണുന്നില്ല. ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊള്ളുന്നതായാണ് തേര്‍ഡ് അംപയറുടെ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറും ശരിവെച്ചു. ഇത് വേഡിനെ തീര്‍ത്തും നിരാശനാക്കി.

പുറത്തായി മടങ്ങുന്ന വേഡിനെ ആശ്വസിപ്പിക്കാന്‍ വിരാട് കോലി ശ്രമിച്ചെങ്കിലും അതൊന്നും ഗുജറാത്ത് കീപ്പറെ ശാന്തനാക്കിയില്ല. അംപയറുടെ തീരുമാനം ഒട്ടും അംഗീകരിക്കാനാവാത്ത അവസ്ഥയിലിരുന്ന വേഡ് ഡ്രസിങ് റൂമിലേക്കെത്തിയ ഉടന്‍ തന്റെ ഹെല്‍മറ്റ് വലിച്ചെറിയുകയായിരുന്നു. പിന്നീട് ബാറ്റ് നിലത്തും കിറ്റ് ബാഗിലും ആഞ്ഞടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാത്യു വേഡിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുള്ള പെരുമാറ്റം ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കുന്നതല്ലെങ്കിലും മികച്ച ഫോമില്‍ നില്‍ക്കെ അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്താകുന്നത് പ്രകോപിതനാക്കുമെന്ന കാര്യം ഉറപ്പാണ്.

1

13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 16 റണ്‍സില്‍ നില്‍ക്കവെയാണ് വേഡിന് ഇത്തരമൊരു പുറത്താകല്‍ നേരിടേണ്ടി വന്നത്. ഇത്തവണ അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ ചോദ്യം ഉയരുന്ന ആദ്യ സംഭവമല്ലിത്. മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഒരു പുറത്താകല്‍ അംപയറുടെ തെറ്റായ തീരുമാനത്തിലായിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇത്രയും വലിയ ടൂര്‍ണമെന്റില്‍ മോശം അംപയറിങ്ങിനെതിരേ നേരത്തെ തന്നെ വിരാട് കോലിയടക്കം രംഗത്തെത്തിയിരുന്നു. എന്തായാലും വേഡിന്റെ പ്രവര്‍ത്തിക്ക് ശിക്ഷാ നടപടി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, May 19, 2022, 23:34 [IST]
Other articles published on May 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+