For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഉമേഷ് എക്‌സ്പ്രസ്', സീറോയില്‍ നിന്ന് ഹീറോയിലേക്ക്, ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം

മെഗാ ലേലത്തില്‍ വലിയ ഡിമാന്റില്ലാത്ത താരമായ ഉമേഷിനെ കെകെആര്‍ സ്വന്തമാക്കിയപ്പോഴും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ പുരോഗമിക്കവെ ഏറ്റവും കൈയടി നേടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ ഉമേഷ് യാദവാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ മിന്നും ബൗളിങ്ങിലൂടെ വരവറിയിച്ച ഉമേഷ് പിന്നീടുള്ള മത്സരങ്ങളിലും മികവ് ആവര്‍ത്തിച്ചു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളുമായി കളിയിലെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. മൂന്ന് മത്സരത്തില്‍ രണ്ട് തവണയും മാന്‍ ഓഫ് ദി മാച്ചാവാന്‍ ഉമേഷിനായി.

മെഗാ ലേലത്തില്‍ വലിയ ഡിമാന്റില്ലാത്ത താരമായ ഉമേഷിനെ കെകെആര്‍ സ്വന്തമാക്കിയപ്പോഴും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ന്യൂബോളില്‍ നല്ല വേഗവും സ്വിങ്ങും കണ്ടെത്തുന്ന ഉമേഷ് പവര്‍പ്ലേയില്‍ കെകെആറിന്റെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കുന്ന പേസാക്രമണമാണ് ഉമേഷ് കാഴ്ചവെക്കുന്നതെന്ന് പറയാം.

1

പഞ്ചാബിനെതിരായ നാല് വിക്കറ്റ് പ്രകടനത്തോടെ ഉമേഷ് ഹീറോയായി മാറിയിരിക്കുകയാണ്. ട്വിറ്ററില്‍ ആരാധകര്‍ ഉമേഷിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ്. ഉമേഷ് എക്‌സ്പ്രസ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കെകെആറിന്റെ ഹീറോയാണ് ഉമേഷ് എന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ 2022നെ അടക്കി ഭരിക്കാനായാണ് ഉമേഷിന്റെ വരവെന്നും ഉമേഷിന്റെ ശരിയായ പ്രതിഭ മനസിലാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമായിരുന്നു ഉമേഷ്. എന്നാല്‍ അവസരം ലഭിച്ചില്ല. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ ഉമേഷിന് സ്ഥാനം നഷ്ടമായിട്ട് വര്‍ഷങ്ങളേറെയായി. ഈ സാഹചര്യത്തില്‍ ഉമേഷിനെ ടി20യില്‍ വലിയ ബൗളറായി ആരും പരിഗണിച്ചിരുന്നില്ല. എന്നാല്‍ മുംബൈയിലെ എക്‌സ്ട്രാ പേസുള്ള പിച്ചില്‍ ഉമേഷ് കൈയടി നേടുമ്പോള്‍ കെകെആറും അതിന്റെ അഭിനന്ദനം അര്‍ഹിക്കുന്നു.

2

ഉമേഷ് യാദവിന്റ ലോകമാണിത്, ബാക്കിയെല്ലാവരും ഇവിടെ ജീവിക്കുന്ന പ്രചകളാണെന്നാണ് മറ്റൊരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. പേര് ഉമേഷ് യാദവ്, വയസ് 34, ജോലി ഐപിഎല്‍ 2022ല്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകന്‍ എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. കൃത്യതയുള്ള ബൗളിങ് കാഴ്ചവെക്കുന്ന ഉമേഷിന് കെകെആര്‍ മാനേജ്‌മെന്റ് നല്‍കുന്ന പിന്തുണയേയും ആരാധകര്‍ പ്രശംസിക്കുന്നു. ശ്രേയസ് അയ്യര്‍ കീഴില്‍ ഉമേഷിന് അവസരം ലഭിച്ചപ്പോള്‍ ബ്രെറ്റ് ലീയായി മാറിയെന്നാണ് ആരാധകര്‍ പറയുന്നത്.

കെകെആറിന്റെ ബൗളര്‍മാരായ ഉമേഷ് യാദവിന്റെയും ടിം സൗത്തിയുടെയും പ്രകടനത്തിന് ബൗളിങ് കോച്ച് ഭരത് അരുണിനെയും ആരാധകര്‍ അഭിനന്ദിക്കുന്നു. അജിന്‍ക്യ രഹാനെയുടെ സാന്നിധ്യവും പിന്തുണയുമാണ് ഉമേഷ് യാദവിന്റെ പ്രകടനം മെച്ചപ്പെടുത്തിയതെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍. നിലവില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് ഉമേഷിന്റെ പേരിലാണ്. പര്‍പ്പിള്‍ പട്ടേലില്‍ നിന്ന് ഇപ്പോള്‍ പര്‍പ്പിള്‍ യാദവായിരിക്കുന്നുവെന്നാണ് മറ്റൊരു പ്രതികരണം.

3

പഞ്ചാബ് കിങ്‌സിനെതിരേ മികച്ച ബൗളിങ് റെക്കോഡാണ് ഉമേഷിനുള്ളത്. താരത്തിന്റെ മികച്ച അഞ്ച് ബൗളിങ് പ്രകടനത്തില്‍ നാലെണ്ണവും പഞ്ചാബിനെതിരേയായിരുന്നു. മൂന്ന് തവണ മൂന്ന് വിക്കറ്റ് പ്രകടനവും ഇപ്പോഴിതാ ഒരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ ഉമേഷിന് സാധിച്ചിരിക്കുകയാണ്. അവസാന രണ്ട് സീസണില്‍ വെറും രണ്ട് മത്സരം മാത്രമാണ് ഉമേഷ് കളിച്ചത്. ഉമേഷിന്റെ മുന്‍ ഫ്രാഞ്ചൈസികള്‍ക്ക് അദ്ദേഹത്തിന്റെ മൂല്യം തിരിച്ചറിയാനായില്ലെന്നും ആരാധകര്‍ പറയുന്നു. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കാമെന്നാണ് ഉമേഷിന്റെ പ്രകടനം കാട്ടിത്തരുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

4

എന്തായാലും ഇതിനോടകം ആരാധകരുടെ ഹീറോയാവാന്‍ ഉമേഷിന് സാധിച്ചിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും മികവ് തുടര്‍ന്ന് സീസണ്‍ അവസാനിക്കുമ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തം പേരില്‍ത്തന്നെയാക്കാന്‍ ഉമേഷിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Saturday, April 2, 2022, 10:13 [IST]
Other articles published on Apr 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+