
മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ മറ്റൊരു താരത്തിനുമില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ്. ഒരു സീസണിലെ ആദ്യത്തെ ബോള്‍ തന്നെ നോബോളാക്കിയ ബൗളറെന്ന നാണക്കേടാണ് അദ്ദേഹത്തെ തേടിയെത്തിയത്. എങ്കിലും വിലപ്പെട്ട വിക്കറ്റുമായി ഇതിനു പ്രായശ്ചിത്തം ചെയ്യാന്‍ ഉമേഷിനു സാധിച്ചു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ റുതുരാജ് ഗെയ്ക്വാദിനെയാണ് അദ്ദേഹം പൂജ്യത്തിനു പുറത്താക്കിയത്.
സംഭവബഹുലമായ ആദ്യ ഓവറില്‍ ഒമ്പതു ബോളുകളാണ് ഉമേഷ് എറിഞ്ഞത്. മൂന്നു റണ്‍സ് സിഎസ്‌കെയ്ക്കു ലഭിച്ചെങ്കിലും എല്ലാം എക്‌സ്ട്രായിനത്തിലായിരുന്നു. സീസണിലെ ആദ്യത്തെ ബോള്‍ നേരിട്ടത് റുതുരാജായിരുന്നു. മികച്ചൊരു ബോളായിരുന്നു ഇത്. പക്ഷെ അതു േേനാ ബോള്‍ വിളിച്ചതോടെ ഉമേഷും കെകെആറും നിരാശരായി. രണ്ടാമത്തെ ബോൡ റണ്ണൊന്നുമില്ല. മൂന്നാമത്തേത് വൈാഡായി മാറി. അടുത്ത ബോളിലും റുതുരാജിന് റണ്ണെടുക്കാനായില്ല. ഈ ബോള്‍ താരത്തിന്റെ പാഡിനു മുകളില്‍ തട്ടിയ ശേഷമാണ് പിറകിലേക്കു പോയത്. പക്ഷെ ഉയരം കൂടുതലായതിനാല്‍ അംപയര്‍ നോൗട്ട് വിധിക്കുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത ബോളില്‍ തന്നെ കെകെആറിന് അര്‍ഹിച്ച ഫലം ലഭിച്ചു. മികച്ചൊരു ബോള്‍ റുതുരാജിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി. പിച്ച് ചെയ്ത ശേഷം പുറത്തേക്കു പോയ ബോളില്‍ താരം ഷോട്ടിനു മുതിരുകയായിരുന്നു. ഒട്ടും തന്നെ ഫുട്ട്‌വര്‍ക്കില്ലാകെയായിരുന്നു റുതുരാജ് ഈ ഷോട്ട് കളിച്ചത്. എഡ്ജായ ബോള്‍ സ്ലിപ്പില്‍ നിതീഷ് റാണ അനായാസം പിടികൂടുകയും ചെയ്തു. റോബിന്‍ ഉത്തപ്പയാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. ഉത്തപ്പയ്‌ക്കെതിരേ വൈഡുമായാണ് ഉമേഷ് തുടങ്ങിയത്. അടുത്ത ബോളില്‍ താരം ഡ്രൈവിനു ശ്രമിച്ചെങ്കിലും ബോള്‍ കണക്ട് ചെയ്യാനായില്ല. അടുത്ത രണ്ടു ബോളുകളിലും ഉത്തപ്പയെ റണ്ണെടുക്കാന്‍ ഉമേഷ് അനുവദിച്ചില്ല.
മല്‍സരത്തില്‍ ടോസ് ലഭിച്ചത് കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ക്കായിരുന്നു. അദ്ദേഹം ബൗളങ് തിരഞ്ഞെടുക്കുകയായിരുന്നു. കെകെആറിനെ ശ്രേയസ് ആദ്യമായി നയിച്ച മല്‍സരം കൂടിയായിരുന്നു ഇത്. മറുവശത്ത് സിഎസ്‌കെയെ നയിച്ചത് പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയാണ്.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്പാണ്ഡെ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.