For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഉമേഷ്, ധോണി, രഹാനെ, ഇപ്പോള്‍ കുല്‍ദീപും! എഴുതിത്തള്ളിയവര്‍ ഞെട്ടിക്കുന്നു

കുല്‍ദീപിനു മൂന്നു വിക്കറ്റുകള്‍ ലഭിച്ചു

ഐപിഎല്ലിന്റെ 15ാം സീസണില്‍ സര്‍പ്രൈസുകള്‍ തുടരുകയാണ്. എല്ലാവരും എഴുതിത്തള്ളിയ ചില കളിക്കാര്‍ മിന്നുന്ന പ്രകടനത്തിലൂടെ എല്ലാ പ്രവചനങ്ങളും തെറ്റിക്കുകയാണ്. സീസണിലെ രണ്ടാമത്തെ മല്‍സരത്തിലേക്കു കടന്നപ്പോഴേക്കും ഇത്തരത്തില്‍ നാലു താരങ്ങളെയാണ് നമ്മള്‍ കാണുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഉമേഷ് യാദവ്, അജിങ്ക്യ രഹാനെ, എംഎസ് ധോണി എന്നിവരായിരുന്നു എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ചത്.

1

മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു വിക്കറ്റുകളാണ് അദ്ദേഹത്തിനു കളിയില്‍ ലഭിച്ചത്.

കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നു കരുതപ്പെട്ടിരുന്ന താരമയിരുന്നു കുല്‍ദീപ് യാദവ്. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ കുല്‍ദീപ് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. ദേശീയ ടീമിലേക്കു വീണ്ടും മടങ്ങിയെത്താന്‍ തനിക്കാവുമെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു.

2

തന്‍റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു കുല്‍ദീപ് ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത്. നാലോവറില്‍ 4.5 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് കളി ഡിസിയില്‍ നിന്നും തട്ടിയെടുക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് കുല്‍ദീപ് രക്ഷകനായത്. രോഹിത്തിനെ അദ്ദേഹം റോമന്‍ പവെലിനു സമ്മാനിക്കുകയായിരുന്നു. അന്‍മോല്‍പ്രീത് സിങിനെ ലളിത് യാദവിന്റെ കൈകളിലും അദ്ദേഹമെത്തിച്ചു. മൂന്നാമത്തെ വിക്കറ്റ് അപകടകാരിയായ കരെണ്‍ പൊള്ളാര്‍ഡിന്റെയായിരുന്നു. മൂന്നു റണ്‍സ് മാത്രമെടുത്ത അദ്ദേത്തെ കുല്‍ദീപിന്റെ ബൗളിങില്‍ ടിം സെയ്‌ഫേര്‍ട്ട് ഒരു മുഴുനീളെ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു

3

ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങിന്റെ ഉപദേശം ബൗളിങ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നു മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്നിങ്‌സിനു ശേഷം കുല്‍ദീപ് യാദവ് പറഞ്ഞു. ടി20 ഫോര്‍മാറ്റിലെ ബോളിന്റെ ലെങ്തിനെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹം ചില നിര്‍ദേശങ്ങളും നല്‍കി. നേരത്തേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതു തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

4

ശനിയാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തമ്മിലുള്ള പോരാട്ടത്തില്‍ കസറിയത് മൂന്ന് അപ്രതീക്ഷിത താരങ്ങളായിരുന്നു. കെകെആകറിനു വേണ്ടു ബൗളിങില്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഉമേഷ് യാദവ് തീപ്പൊരി ബൗളിങാണ് പുറത്തെടുത്തത്. നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. കെകെആറിനായി ബറ്റിങില്‍ ടോപ്‌സ്‌കോററായത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയായിരുന്നു. റണ്‍ചേസില്‍ 44 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടി.

5

മറുഭാഗത്ത് സിഎസ്‌കെയെ രക്ഷിച്ചത് ധോണിയുടെ ഫിഫ്റ്റിയായിരുന്നു. പുറത്താവാതെ 50 റണ്‍സാണ് അദ്ദേഹം നേടിയത്. 38 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഐപിഎല്ലില്‍ ഫിഫ്റ്റി നേടിയത്. 2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു ധോണിയുടെ അവസാനത്തെ ഫിഫ്റ്റി. ബാറ്റിങില്‍ ഇനിയൊരു മികച്ച ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നുണ്ടാവില്ലെന്നു കടുത്ത ആരാധകരടക്കം ഉറപ്പിച്ചിരിക്കെയായിരുന്നു വെടിക്കെട്ട് ഇന്നിങ്‌സ്. ക്യാപ്റ്റന്‍സിയില്ലാതെ വെറും വിക്കറ്റ് കീപ്പറായി സിഎസ്‌കെയ്ക്കു വേണ്ടി ധോണി ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്.

Story first published: Sunday, March 27, 2022, 18:06 [IST]
Other articles published on Mar 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+