Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ പുതിയ ടീമിലേക്ക്! പിടിവലിയുറപ്പ്

പ്രതിഭയുണ്ടായിട്ടും ഈ സീസണിലെ ഐപിഎല്ലില്‍ അതു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോയ ചില നിര്‍ഭാഗ്യവാന്‍മാരായ കളിക്കാരുണ്ട്്. കഴിഞ്ഞ സീസണില്‍ ശ്രദ്ധേയായ പ്രകടനം നടത്തിയ ചില താരങ്ങള്‍ക്കും ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്നു കാണാം. ഈ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ പുതിയ ഫ്രാഞ്ചൈസിയിലേക്കു വന്നതോടെ ഈ കളിക്കാരുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു.

1

ഈ സീസണില്‍ ഇനി കാര്യമായി അവസരം ലഭിക്കുമെന്ന്് ഇവര്‍ക്കു ഇനി പ്രതീക്ഷയില്ല. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും നിലവിലെ ടീമില്‍ നിന്നും രക്ഷപ്പെടാനായിരിക്കും ഈ താരങ്ങളുടെ ശ്രമം. സീസണിനു ശേഷമുള്ള ട്രേഡ് ഇടപാടില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസി തങ്ങളെ വാങ്ങുമെന്ന പ്രതീക്ഷയിലായിരിക്കും ഈ താരങ്ങള്‍. ഇത്തരത്തിലുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

കാര്‍ത്തിക് ത്യാഗി (ഹൈദരാബാദ്)

കാര്‍ത്തിക് ത്യാഗി (ഹൈദരാബാദ്)

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമാണ് ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ കാര്‍ത്തിക് ത്യാഗി. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം കൂടിയായ അദ്ദേഹം കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു. റോയല്‍സിനായി ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ത്യാഗി കാഴ്ചവയ്ക്കുകയും ചെയ്തു.

3

പക്ഷെ ഹൈദരാബാദിലേക്കു വന്നതോടെ അദ്ദേഹത്തെ എല്ലാവും മറന്ന മട്ടാണ്. ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും ത്യാഗിയെ ഓറഞ്ച് ആര്‍മി കളിപ്പിച്ചിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്, മാര്‍ക്കോ യാന്‍സണ്‍ എന്നവരടങ്ങുന്ന പേസ് നിര മികച്ച പ്രകടനം നടത്തുന്നതാണ് ത്യാഗിക്കു തിരിച്ചടിയായത്. സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍കിങ്‌സ് എന്നിവര്‍ യുവ പേസറെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കും.

ചേതന്‍ സക്കാരിയ (ഡിസി)

ചേതന്‍ സക്കാരിയ (ഡിസി)

കാര്‍ത്തിക് ത്യാഗിയെപ്പോലെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ചേതന്‍ സക്കാരിയ. ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് അദ്ദേഹം. സീസണിലെ ആദ്യപകുതിയില്‍ ഒരു മല്‍സരത്തില്‍പ്പോലും ചേതനെ ഡിസി കളിപ്പിച്ചില്ല. രണ്ടു മല്‍സരങ്ങളില്‍ മാത്രമാണ് താരം പന്തെറിഞ്ഞത്. ഇവയില്‍ നിന്നും ലഭിച്ചത് ഒരു വിക്കറ്റുമാണ്.

5

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പേസാക്രമണത്തിലെ കുന്തമുനയായിരുന്നു ചേതന്‍. സീസണില്‍ 14 മല്‍സരങ്ങളിലും താരം കളിക്കുകയും ചെയ്തു. ഏറെ പ്രശംസിക്കപ്പെട്ട യുവ ബൗളര്‍മാരില്‍ ഒരാളായിരുന്നു ചേതന്‍. പക്ഷെ ഡിസിയിലേക്കു വന്നതോടെ താരത്തിന്റെ കരിയറിനു മങ്ങലേറ്റിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍കിങ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ ചേതനെ സ്വന്തമാക്കാന്‍ സീസണിനു ശേഷം രംഗത്തു വന്നേക്കും.

കെഎസ് ഭരത് (ഡിസി)

കെഎസ് ഭരത് (ഡിസി)

കര്‍ണാടകയില്‍ നിന്നുളള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്. പക്ഷെ ഡിസി ഈ സീസണില്‍ ഭരതിനെ ഇനിയും കളിപ്പിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് ഡിസിയെ നയിക്കുന്നതിനാല്‍ തന്നെ ഭരതിനു വിക്കറ്റ് കീപ്പറുടെ റോളില്‍ അവസരം ലഭിക്കില്ലെന്നുറപ്പാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമേ താരത്തെ കളിപ്പിക്കാനിടയുള്ളൂ.

7

കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന രണ്ടാംപാദത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ബാറ്റിങില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഭരത് കാഴ്ചവച്ചിരുന്നു. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റത്തിന്റെ വക്കില്‍ നില്‍ക്കുന്ന അദ്ദേഹം തീര്‍ച്ചയായും ഈ ഐപിഎല്ലില്‍ അവസരം അര്‍ഹിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഡിസിയില്‍ കാഴ്ചക്കാരന്റെ റോളാണ് ഭരതിനു ലഭിച്ചിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ അടുത്ത സീസണിലേക്കു ഭരതിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും.

ആര്‍ സായ് കിഷോര്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ആര്‍ സായ് കിഷോര്‍ (ഗുജറാത്ത് ടൈറ്റന്‍സ്)

ഇന്ത്യയുടെ യുവ ബാറ്റര്‍ ആര്‍ സായ് കിഷോര്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്. ഓള്‍റൗണ്ടര്‍ കൂടിയായ സായ് കിഷോറിനു ഈ സീസണില്‍ ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ ശക്തമായ പ്ലെയിങ് ഇലവനുള്ളതില്‍ സായ് കിഷോറിനു ഇനി ടൈറ്റന്‍സില്‍ അവസരം ലഭിക്കാനിടയില്ല. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ താരത്തെ നോട്ടമിടാന്‍ സാധ്യതയുണ്ട്.

ജയന്ത് യാദവ് (ഗുജറാത്ത് ടൈറ്റന്‍സ്)

ജയന്ത് യാദവ് (ഗുജറാത്ത് ടൈറ്റന്‍സ്)

പരിചയ സമ്പന്നനായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവും ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടിരുന്നു. പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ ജയന്തിനു ഇനിയും ഒരു മല്‍സരം പോലും കളിക്കാനായിട്ടില്ല. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ജയന്തിനെ മുംബൈ ന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ അടുത്ത സീസണില്‍ ടീമിലേക്കു കൊണ്ടു വരാന്‍ മുതിര്‍ന്നേക്കും.

Story first published: Wednesday, May 4, 2022, 0:47 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+