IPL 2022: സ്വപ്‌ന ഹാട്രിക്കില്‍ ആരെയൊക്കെ പുറത്താക്കണം ? ട്രന്റ് ബോള്‍ട്ട് പറയുന്നു

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ട്. ഇടം കൈ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന ബോള്‍ട്ട് ന്യൂബോളിലാണ് ഏറ്റവും കൂടുതല്‍ മികവ് കാട്ടുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഭാഗമായിരുന്ന ബോള്‍ട്ട് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് കസറുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ബോള്‍ട്ട് ഇപ്പോഴിതാ തന്റെ ഐപിഎല്ലിലെ സ്വപ്‌ന ഹാട്രിക് വെളിപ്പെടുത്തിയിരിക്കുകയാണ്.
വളരെ വ്യത്യസ്തമായ മൂന്ന് താരങ്ങളെയാണ് ബോള്‍ട്ട് തിരഞ്ഞെടുത്തതെന്നതാണ് കൗതുകം. ഹാട്രിക്കിനായുള്ള ആദ്യ വിക്കറ്റില്‍ മുന്‍ ഇന്ത്യ, ആര്‍സിബി നായകനായ വിരാട് കോലിയെ പുറത്താക്കണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കോലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെന്നതില്‍ സംശയമില്ല. രണ്ടാമതായി ബോള്‍ട്ട് തിരഞ്ഞെടുത്തത് ന്യൂസീലന്‍ഡിന്റെ ജിമ്മി നിഷാമിനെയാണ്. പ്ലേയിങ് 11ല്‍ സ്ഥിരമല്ലെങ്കിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് ജിമ്മി നിഷാം. ന്യൂസീലന്‍ഡിലെ ബോള്‍ട്ടിന്റെ സഹതാരമാണ് നിഷാം.

ഹാട്രിക് പൂര്‍ത്തിയാക്കുന്ന മൂന്നാം വിക്കറ്റ് ന്യൂസീലന്‍ഡ് സൂപ്പര്‍ പേസര്‍മാരിലൊരാളായ ടിം സൗത്തിയുടേതായിരിക്കണമെന്നാണ് ബോള്‍ട്ട് പറയുന്നത്. ഇതില്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് പേരും മികച്ച ബാറ്റിങ് റെക്കോഡുള്ളവരല്ല. അതുകൊണ്ട് തന്നെ ബോള്‍ട്ടിന്റെ ഈ തിരഞ്ഞെടുപ്പ് അല്‍പ്പം കൗതുകം സൃഷ്ടിക്കുന്നത് തന്നെയാണെന്ന് പറയാതെ വയ്യ.
ന്യൂസീലന്‍ഡ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്യംസണെ ബോള്‍ട്ട് തന്റെ സ്വപ്‌ന ഹാട്രിക് വിക്കറ്റിലേക്ക് പരിഗണിച്ചില്ല. അതിന്റെ കാരണവും ബോള്‍ട്ട് പറയുന്നു. 'കെയ്ന്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ഇതിന് മുമ്പ് വില്യംസണെ ഞാന്‍ പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയൊരു തവണ കൂടി പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ല' -ബോള്‍ട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യക്കാരില്‍ പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനായി ബോള്‍ട്ട് തിരഞ്ഞെടുത്തത് കരുണ്‍ നായരെയാണ്. വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ തുടങ്ങിയവരെയൊന്നും പരിഗണിക്കാതെ ഇന്ത്യന്‍ ടീമില്‍പ്പോലും ഇപ്പോള്‍ സജീവമല്ലാത്ത കരുണിനെ ബോള്‍ട്ട് പരിഗണിച്ചുവെന്നതാണ് കൗതുകം. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് കരുണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് കരുണുള്ളത്.

നല്ല സ്വിങ് കണ്ടെത്താന്‍ കെല്‍പ്പുള്ള ബൗളറാണ് ബോള്‍ട്ട്. അതുകൊണ്ട് തന്നെ ന്യൂബോളില്‍ കൂടുതലും അദ്ദേഹം വിക്കറ്റ് നേടുന്നു. 75 ടെസ്റ്റില്‍ നിന്ന് 301 വിക്കറ്റും 93 ഏകദിനത്തില്‍ നിന്ന് 169 വിക്കറ്റും 44 ടി20യില്‍ നിന്ന് 62 വിക്കറ്റും ബോള്‍ട്ടിന്റെ പേരിലുണ്ട്. 70 ഐപിഎല്ലില്‍ നിന്നായി 84 വിക്കറ്റാണ് ബോള്‍ട്ടിന്റെ പേരിലുള്ളത്. മനോഹരമായി ഫീല്‍ഡ് ചെയ്യുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. ഇത്തവണ രാജസ്ഥാനായി എട്ട് വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന താരത്തെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications