വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എന്നെ ഏറ്റവും നന്നായി നേരിട്ടത് അവന്‍- മലയാളി താരത്ത പുകഴ്ത്തി ബോള്‍ട്ട്!

റോയല്‍സിലെ ടീമംഗമായ കരുണിനെയാണ് പ്രശംസിച്ചത്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗര്‍മാരുടെ നിരയിലാണ് ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ സ്ഥാനം. സ്വിങ് ബൗളിങിലൂടെ ബാറ്റര്‍മാരുടെ ഉറക്കം കെടുത്തുന്ന ഇടംകൈയന്‍ ബൗളറാണ് അദ്ദേഹം. നിലവില്‍ ഐപിഎല്ലില്‍ സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ് ബോള്‍ട്ട്.

1

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുള്‍പ്പെടെ പല ലോകോത്തര ബാറ്റര്‍മാര്‍ക്കും ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളറാണ് കിവി സ്പീഡ് സ്റ്റാര്‍. തനിക്കെതിരേ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബോള്‍ട്ട്. റോയല്‍സ് ടീമിലെ സഹതാരവും മലയാളിയുമായ കരുണ്‍ നായരെയാണ് അദ്ദേഹം പ്രശംസിച്ചിരിക്കുകാണ്.

2

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍പ്പോലും സ്ഥാനമുറപ്പല്ലാത്ത താരമാണ് കരുണ്‍ നായര്‍. നെറ്റ്‌സില്‍ തനിക്കെതിരേയുള്ള കരുണിന്റെ ബാറ്റിങ് പ്രകടനം ട്രെന്റ് ബോള്‍ട്ടിനെ വളരെയധികം ആകര്‍ഷിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് തനിക്കെതിര ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ താരം കരുണ്‍ ആണെന്നു ബോള്‍ട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോടു സംസാരിക്കവെയായിരുന്നു ബോള്‍ട്ട് ഇക്കാര്യം പറഞ്ഞത്.

3

ഒരു മല്‍സരത്തില്‍ കരുണ്‍ നായര്‍ക്കെതിരേ ഞാന്‍ ഇതുവരെ ബൗള്‍ ചെയ്തിട്ടില്ല. പക്ഷെ നെറ്റ്‌സില്‍ ഞാന്‍ ഏതു തരത്തിലുള്ള ബൗള്‍ പരീക്ഷിച്ചാലും അതു വളരെ മികച്ച രീതിയില്‍ നേരിടാനുള്ള കഴിവ് കരുണിനുണ്ട്. അതുകൊണ്ടു തന്നെയാണ് താന്‍ അദ്ദേഹത്തിന്റെ പേര് പറയുന്നതെന്നും ബോള്‍ട്ട് വ്യക്തമാക്കി.

4

ഐപിഎല്ലിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നവരാണ് ട്രെന്റ് ബോള്‍ട്ടും കരുണ്‍ നായരും. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ശേഷമാണ് ബോള്‍ട്ട് റോയല്‍സിലേക്കു വന്നത്. കരുണാവട്ടെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമായിരുന്നു.

5

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചു കഴിഞ്ഞ താരം കൂടിയാണ് കരുണ്‍. ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച താരമാണ് അദ്ദേഹം. 25ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. പുറത്താവാതെ 303 റണ്‍സായിരുന്നു താരം നേടിയത്. പക്ഷെ ഈ ഇന്നിങ്‌സിനും കരുണിനെ ടീമിലെ സ്ഥിരസാന്നിധ്യമാക്കാന്‍ സഹായിച്ചില്ല. നിലവില്‍ ഒരു ഫോര്‍മാറ്റിലും താരം ദേശീയ ടീമിന്റെ ഭാഗമല്ല.

6

2013 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് കരുണ്‍ നായര്‍. പക്ഷെ ഒരു ഫ്രാഞ്ചൈസിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാവാന്‍ കഴിഞ്ഞില്ല. ഇതുവരെ 67 ഇന്നിങ്‌സുകള്‍ കളിച്ചിട്ടള്ള കരുണ്‍ 23.92 ശരാശരിയില്‍ 1483 റണ്‍സാണ് നേടിയത്. 128.07 ആണ് സ്‌ട്രൈക്ക് റേറ്റ്. 10 ഫിഫ്റ്റികള്‍ കരുണിന്റെ പേരിലുണ്ട. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 83 റണ്‍സാണ്.
30 കാരനായ കരുണ്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ആദ്യമായി കളിക്കുന്നത്.

7

2014ല്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നു. 2016 മുതല്‍ 17 വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു. 2018-20 വരെ താരം പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. 2021ല്‍ കരുണ്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തി. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട താരത്തെ മെഗാ ലേലത്തില്‍ 1.4 കോടിക്കു രാജസ്ഥാന്‍ റോയല്‍സ് വാങ്ങുകയായിരുന്നു. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന കരുണിന് ഒന്നില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. ഇതില്‍ മൂന്നു റണ്‍സിനു പുറത്താവുകയും ചെയ്തു. 2012 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയാണ് കരുണ്‍ കളിക്കുന്നത്.

Story first published: Monday, May 2, 2022, 16:49 [IST]
Other articles published on May 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X