Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആദ്യ മത്സരം ഏപ്രില്‍ രണ്ടിന്, വേദി ചെന്നൈ, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ത്തന്നെയാവും വരുന്ന സീസണ്‍ നടക്കുകയെന്ന് നേരത്തെ തന്നെ ബിസിസി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ മത്സരം ചെന്നൈയിലാവും നടക്കു. പുതിയ രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. അഹമ്മദാബാദ്, ലഖ്‌നൗ എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകളാണ് പുതിയതായി എത്തിയിരിക്കുന്നത്. 60 ദിവസമാണ് ടൂര്‍ണമെന്റ് ഉണ്ടാവുക. ജൂണ്‍ ആദ്യവാരമാവും ഫൈനല്‍ നടക്കുക.

പുതിയ ടീമിന്റെ വരവോടെ 14 മത്സരങ്ങള്‍ ഓരോ ടീമും കളിക്കേണ്ടി വരും. ഇതില്‍ ഏഴ് വീതം ഹോം, എവേ മത്സരങ്ങാവും ഉണ്ടാവുക. പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസമാവും താരലേലം നടക്കുക. ലേല നിയമങ്ങള്‍ നേരത്തെ തന്നെ ബിസിസി ഐ പ്രഖ്യാപിച്ചതാണ്. നിലവിലെ എട്ട് ടീമുകള്‍ക്ക് നാല് താരങ്ങളെ വീതം നിലനിര്‍ത്താം. പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് തന്നെ മൂന്ന് ടീമുകളെ സ്വന്തമാക്കാനാവും.

നിരവധി സൂപ്പര്‍ താരങ്ങള്‍ കൂടുമാറാനുള്ളതില്‍ വാശിയേറിയ താരലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡേവിഡ് വാര്‍ണര്‍, ആര്‍ അശ്വിന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ലേലത്തിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയാണെങ്കില്‍ ലേലം കടുക്കും. ടീമുകളുടെ ലേലത്തുകയും ഉയര്‍ത്തിയിട്ടുണ്ട്.

ipl

നിലവിലെ ചാമ്പ്യന്മാര്‍ എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് (സിഎസ്‌കെ). അവസാന സീസണിന്റെ ആദ്യ പാദം ഇന്ത്യയില്‍ നടന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തെത്തുടര്‍ന്ന് രണ്ടാം പാദം യുഎഇയിലാണ് നടത്തിയത്. അടുത്ത സീസണില്‍ ഇന്ത്യയിലേക്ക് ഐപിഎല്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ന്യൂസീലന്‍ഡും ഇന്ത്യയും തമ്മിലുള്ള ടി20 പരമ്പര മുഴുവന്‍ കാണികളെയും പ്രവേശിപ്പിച്ച് നടത്താന്‍ ബിസിസി ഐക്കായിരുന്നു.

അടുത്ത സീസണില്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പം ഉണ്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്. ടീം മാനേജ്‌മെന്റ് ധോണിയെ നിലനിര്‍ത്തുമെന്ന് പറയുമ്പോഴും കളിക്കുന്ന കാര്യം ആലോചിക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് ധോണി കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്. കളിക്കാരനായാല്ലെങ്കിലും മറ്റേതെങ്കിലും റോളില്‍ സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുണ്ടാവുമെന്നുറപ്പ്.

വിരാട് കോലി ക്യാപ്റ്റന്‍സിയില്ലാതെ കളിക്കുന്ന ഐപിഎല്ലാവുമിത്. കോലി സൂപ്പര്‍ താര പരിവേഷത്തിലേക്കെത്തിയ ശേഷം ക്യാപ്റ്റന്‍സിയില്ലാതെ കളിക്കുന്ന ആദ്യത്തെ ടൂര്‍ണമെന്റാണിത്. ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെച്ച കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുകയായിരുന്നു. പുതിയ സീസണില്‍ പുതിയൊരു നായകന് കീഴില്‍ കോലി കളിക്കുന്നത് കാണാനുള്ള അവസരവും ആരാധകര്‍ക്കുണ്ടാവും. ലഭിക്കുന്ന വിവരം അനുസരിച്ച് കെ എല്‍ രാഹുല്‍ ആര്‍സിബിയുടെ നായകനായേക്കും. നിലവില്‍ പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ കൂടുമാറുമെന്നാണ് വിവരം.

പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ സാമ്പത്തികമായും ബിസിസി ഐക്ക് വലിയ നേട്ടമുണ്ടാക്കാനാവും. ഇത്തവണ ലേലത്തുക ഉയര്‍ത്തിയതിനാല്‍ത്തന്നെ വലിയ പ്രതിഫലം തന്നെ ചില താരങ്ങള്‍ക്ക് ലഭിച്ചേക്കും. ഐപിഎല്‍ ചരിത്രത്തിലാദ്യമായി 20 കോടിക്ക് മുകളില്‍ ലേലത്തുക പോകാന്‍ ഇത്തവണ സാധ്യതകളേറെയാണ്. കഴിഞ്ഞ ദിവസം കെ എല്‍ രാഹുല്‍ ലേലത്തിലേക്കെത്തിയാല്‍ 20 കോടിക്ക് മുകളില്‍ ലഭിക്കുമെന്ന് ആകാശ് ചോപ്ര പ്രവചിച്ചിരുന്നു. ടീമുകളിലെല്ലാം അടിമുടി മാറ്റങ്ങള്‍ ഉണ്ടാവുമെന്നുറപ്പ്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയേയും ഇഷാന്‍ കിഷനേയും ഒഴിവാക്കാനാണ് സാധ്യത.

Story first published: Wednesday, November 24, 2021, 16:34 [IST]
Other articles published on Nov 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+