IPL 2022: കോലി ഗോള്‍ഡന്‍ ഡെക്ക്, 'പുറത്താക്കേണ്ട സമയമായിരിക്കുന്നു', ട്വിറ്റര്‍ പ്രതികരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വിരാട് കോലിയുടെ മോശം പ്രകടനം തുടരുകയാണ്. ഇന്ത്യയുടെയും ആര്‍സിബിയുടെയും നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ച കോലിയുടെ തീരുമാനം പാടെ പിഴച്ചിരിക്കുകയാണെന്ന് പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ കോലി ഗോള്‍ഡന്‍ ഡെക്കായതോടെ വന്‍ വിമര്‍ശനമാണ് മുന്‍ നായകനെതിരേ ഉയരുന്നത്. ദുഷ്മന്ത ചമീരക്ക് മുന്നില്‍ ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് കോലി പൂജ്യത്തിന് പുറത്താവുന്നത്.

41*, 12, 5, 48, 1, 12, 0 എന്നിങ്ങനെയാണ് ഈ സീസണില്‍ ഇതുവരെ കോലിക്ക് നേടാനായത്. ഐപിഎല്‍ കരിയറില്‍ കോലി നാലാം തവണയാണ് ഗോള്‍ഡന്‍ ഡെക്കാവുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോലി പൂജ്യത്തിന് പുറത്താവുന്നത്. ലഖ്‌നൗവിനെതിരായ മോശം പ്രകടനടത്തോടെ കോലിക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. കോലിയെ പുറത്താക്കുന്നതിനെപ്പറ്റിപ്പോലും ആരാധകര്‍ സംസാരിച്ചു തുടങ്ങിയതെന്നാണ് അത്ഭുതം.

വിരാട് കോലി സ്വപ്‌നത്തില്‍ പോലും കരിയറില്‍ ഇത്തരമൊരു വിമര്‍ശനം നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. 2016 സീസണില്‍ നാല് സെഞ്ച്വറിയടക്കം എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച അതേ കോലിയാണ് ഇന്ന് റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നത്. കോലിയുടെ മോശം പ്രകടനത്തില്‍ കൂടുതല്‍ ആരാധകരും നിരാശയാണ് പങ്കുവെച്ചിരിക്കുന്നത്. കോലിക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് കൂടുതല്‍ ആളുകളും ഉന്നയിച്ചിരിക്കുന്നത്.
വിരാട് കോലിയുടെ അവസ്ഥയെ ട്രോളി വസിം ജാഫര്‍ രംഗത്തെത്തിയിട്ടുണ്ട്. കോലിയുടെ സെഞ്ച്വറി പ്രകടനം കണ്ടിട്ട് മൂന്ന് വര്‍ഷത്തിലേറെയാവുകയാണ്. ഇതിന്റെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ ഐപിഎല്ലിലെ മോശം പ്രകടനവും. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതാണ് കോലിയുടെ ഫോമെന്നാണ് ആരാധകര്‍ പറയുന്നത്. കോലിയെ മാറ്റിനിര്‍ത്തേണ്ട സമയം ആയിരിക്കുകയാണെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.

കോലിയുടെ മോശം സമയത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. 2016ലെ പ്രകടനവും 2022ലെ പ്രകടനവും നടത്തുന്നത് ഒരു താരമാണെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം മറ്റ് ചിലര്‍ കോലിയുടെ തിരിച്ചുവരവ് പ്രതീക്ഷയും പങ്കുവെച്ചു. ഗോള്‍ഡന്‍ ഡെക്കായ കെ എല്‍ രാഹുല്‍ സെഞ്ച്വറി നേടിയതുപോലെ കോലി സെഞ്ച്വറി നേടി തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പുറത്തായപ്പോഴുള്ള കോലിയുടെ മുഖഭാവം ശരിക്കും സങ്കടപ്പെടുത്തുന്നതായിരുന്നുവെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.
എന്തായാലും നിലവിലെ കോലിയുടെ പ്രകടനം കോലിക്കും ആരാധകര്‍ക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നതാണ്. വരുന്ന മത്സരങ്ങളിലൂടെ ഫോം കണ്ടെത്തി കോലിക്ക് മടങ്ങിയെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications