Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വെടിക്കെട്ടുമായി ടിം ഡേവിഡ്, 'മുംബൈക്ക് വൈകി തോന്നിയ വിവേകം', ട്രോള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യത്തെ ടീമായി നേരത്തെ മുംബൈ ഇന്ത്യന്‍സ് മാറിയതാണ്. ആദ്യത്തെ എട്ട് മത്സരങ്ങളിലും തുടര്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് മുംബൈയുടെ വിധി കുറിക്കപ്പെട്ടത്. ഇത്തവണ മുംബൈക്ക് ബൗളിങ്ങിലാണ് കൂടുതല്‍ ദൗര്‍ബല്യം ഉള്ളത്. എന്നാല്‍ അതോടൊപ്പം തന്നെ മികച്ചൊരു ഫിനിഷറുടെ അഭാവവും മുംബൈയെ തളര്‍ത്തിയിരുന്നു.

ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയെല്ലാം കൈയൊഴിഞ്ഞ മുംബൈ കറെന്‍ പൊള്ളാര്‍ഡിനെ ഫിനിഷറെന്ന നിലയില്‍ വിശ്വസിച്ചു. എന്നാല്‍ ഇത്തവണ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയതോടെ കൈയകലത്തിലാണ് പല മത്സരങ്ങളിലും മുംബൈക്ക് വിജയം നഷ്ടമായത്. എന്നാല്‍ ടിം ഡേവിഡ് എന്ന വജ്രായുധത്തെ ആദ്യത്തെ മത്സരങ്ങളിലെ മോശം പ്രകടനത്തോടെ ബെഞ്ചിലിരുത്താന്‍ തീരുമാനിച്ചത് മുംബൈക്ക് പറ്റിയ വലിയ പിഴവാണെന്ന് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് സമ്മതിക്കാതെ മറ്റ് വഴിയില്ല.

1

തന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്ത് എത്രത്തോളമാണെന്ന് ഡേവിഡ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. രാജസ്ഥാനെതിരേ സിക്‌സര്‍ ഫിനിഷിങ്ങിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 21 പന്തില്‍ പുറത്താവാതെ 44 റണ്‍സാണ് ടിം ഡേവിഡ് നേടിയത്. രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 210നോടടുത്ത് സ്‌ട്രൈക്കറേറ്റിലാണ് ഡേവിഡ് ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തത്. നാല് മത്സരം മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. നേടിയത് 77 റണ്‍സും.

ആദ്യ രണ്ട് മത്സരത്തിലെ ഫോം ഔട്ടിന് ശേഷം ടിം ഡേവിഡിനെ അഞ്ച് മത്സരത്തില്‍ ബെഞ്ചിലിരുത്തിയത് വലിയ പിഴവ് തന്നെയാണ്. മുംബൈ ടിം ഡേവിഡിനെ ബെഞ്ചിലിരുത്തിയതിനെതിരേ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഡേവിഡ് വെടിക്കെട്ട് പ്രകടനം നടത്തുന്നതോടെ മുംബൈക്കെതിരേ വിമര്‍ശനം കൂടുതല്‍ ശക്തമാവുന്നുണ്ട്. ചോദിച്ചുവാങ്ങി തോല്‍വികളാണെന്നും ഇപ്പോള്‍ ചെയ്യുന്നത് വൈകി തോന്നിയ വിവേകമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

1

മോശം ഫോമിലുള്ള കറെന്‍ പൊള്ളാര്‍ഡിന് പകരം ടിം ഡേവിഡിനെ പരിഗണിച്ച് മൂന്നാം നമ്പറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ എത്തിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ജൂനിയര്‍ എബി വിശേഷണമുള്ള താരം നിലവില്‍ മുംബൈയുടെ ബെഞ്ചിലാണ്. ആറ് മത്സരത്തില്‍ നിന്ന് 124 റണ്‍സാണ് യുവതാരം നേടിയത്. പൊള്ളാര്‍ഡ് ഒരു മത്സരത്തില്‍ പോലും തിളങ്ങിയിട്ടില്ല. എന്നിട്ടും പ്ലേയിങ് 11ല്‍ തുടരുന്നതും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

1

ഗുജറാത്തിനെതിരേ ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ് പൊള്ളാര്‍ഡ് ചെയ്തത്. നിലയുപ്പിക്കാനായി 14 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് വെറും 4 റണ്‍സുമായി മടങ്ങി. പൊള്ളാര്‍ഡ് പാഴാക്കിയ പന്തുകള്‍ ഉണ്ടായിരുന്നെങ്കില്‍ 200നടുത്ത് വിജയലക്ഷ്യമെങ്കിലും ഗുജറാത്തിന് മുന്നില്‍ വെക്കാന്‍ മുംബൈക്ക് സാധിക്കുമായിരുന്നു. അടുത്ത മത്സരത്തില്‍ പൊള്ളാര്‍ഡ് പ്ലേയിങ് 11ന് പുറത്താകാന്‍ സാധ്യതകളേറെയാണ്.

Story first published: Friday, May 6, 2022, 22:23 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+