IPL 2022: മൂന്നാമന്‍ തിലക്, ഹര്‍ദിക്കിന് പകരം ടിം ഡേവിഡ്, മുംബൈ പ്ലേയിങ് 11 നിര്‍ദേശിച്ച് ബോഗ്ലെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 26ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. അതുകൊണ്ട് തന്നെ കിരീട പോരാട്ടം കടുക്കും. ടീമുകളെല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാവരും അവസാന ഘട്ട തയ്യാറെടുപ്പിലാണ്.

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. അഞ്ച് തവണ കിരീടം നേടിയ ചാമ്പ്യന്‍ നിരയാണ് മുംബൈ. എന്നാല്‍ അവസാന സീസണില്‍ പ്ലേഓഫിലെത്താന്‍ മുംബൈക്ക് സാധിച്ചില്ല. സിഎസ്‌കെ കപ്പടിച്ച് കിരീട എണ്ണം നാലാക്കി മാറ്റിയിരിക്കുന്നു. ഒരു കിരീടം കൂടി നേടിയാല്‍ മുംബൈക്കൊപ്പമെത്താനും സിഎസ്‌കെയ്ക്കാവും. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ ഉദ്ദേശിക്കുന്നത്.

പ്രധാന താരങ്ങളായ സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരെയെല്ലാം ഇത്തവണയും ഒപ്പം കൂട്ടാനായി എന്നത് മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തും. മികച്ച ടീം തന്നെ ഒപ്പമുള്ള മുംബൈയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ മുംബൈയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനും കമന്റേറ്ററുമായ ഹര്‍ഷ ബോഗ്ലെ. കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള ടീമിനെയാണ് ബോഗ്ലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ ടീമിനെത്തന്നെ മുംബൈ കളത്തിലിറക്കിയാലും സംശയിക്കാനില്ല.

ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാവുമെന്നതില്‍ തര്‍ക്കമില്ല. ഇഷാനെ സംബന്ധിച്ച് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി രോഹിത്തിന് സ്ഥാനം ഉറപ്പാണ്്. പങ്കാളിയെത്തേടുന്ന സാഹചര്യത്തില്‍ മുംബൈയില്‍ രോഹിത്തിനൊപ്പം ഇഷാന്‍ തിളങ്ങിയാല്‍ ടി20 ലോകകപ്പിലും ഈ കൂട്ടുകെട്ടിനെ പരീക്ഷിച്ചേക്കും. കെ എല്‍ രാഹുലുണ്ടെങ്കിലും ഓപ്പണിങ്ങില്‍ ഇടത് വലത് കൂട്ടുകെട്ട് കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മൂന്നാം നമ്പറില്‍ ആരാധകര്‍ക്ക് അധികം കേട്ട് പരിചയമില്ലാത്ത തിലക് വര്‍മയെയാണ് ബോഗ്ലെ പരിഗണിച്ചത്. ഇന്ത്യയുടെ അണ്ടര്‍ 19 താരമായ തിലക് വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ഹൈദരാബാദ് കാരനായ താരത്തിന് അനുഭവസമ്പത്ത് കുറവുണ്ടെന്നത് വസ്തുതയാണെങ്കിലും മികവ് കാട്ടാന്‍ അവസരം നല്‍കാവുന്നതാണ്. നാലാം നമ്പറില്‍ വിശ്വസ്തനായ സൂര്യകുമാര്‍ യാദവാണ്. അവസാന സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യ ഇന്ത്യന്‍ ടീമിനും വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്.

അഞ്ചാം നമ്പറില്‍ വിശ്വസ്തനായ ഫിനിഷര്‍ കറെന്‍ പൊള്ളാര്‍ഡിനാവും അവസരം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് പൊള്ളാര്‍ഡ്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ പൊള്ളാര്‍ഡിന് ഇത്തവണ ഉത്തരവാദിത്തം കൂടും. ആറാം നമ്പറില്‍ ടിം ഡേവിഡിനാണ് അവസരം. സിംഗപ്പൂരുകാരനായ താരം വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരങ്ങളിലൊരാളാണ്. ഐപിഎല്ലില്‍ അനുഭവസമ്പത്തിന്റെ കുറവുണ്ടെങ്കിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് കരുത്തുണ്ട്.

ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനെയാണ് ബോഗ്ലെ പരിഗണിച്ചത്. എട്ടാം നമ്പറില്‍ സ്പിന്നര്‍ മുരുഗന്‍ അശ്വിനെത്തുമ്പോള്‍, ഒമ്പതാം നമ്പറില്‍ സഞ്ജയ് യാദവിനാണ് അവസരം. 10ാം നമ്പറില്‍ ടൈമല്‍ മില്‍സ്/ റില്ലി മെറീഡിത്ത് എന്നിവരിലൊരാള്‍ക്കാണ് അവസരം. 11ാം നമ്പറില്‍ ജസ്പ്രീത് ബുംറയും ഉണ്ട്.

പ്ലേയിങ് 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, സഞ്ജയ് യാദവ്, ടൈമല്‍ മില്‍സ്/ റില്ലി മെറീഡത്ത്, ജസ്പ്രീത് ബുംറ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications