Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്ലേഓഫ് ഇല്ലെങ്കിലെന്ത്? മുംബൈ ഫാന്‍സിന് ആഹ്ലാദിക്കാന്‍ മൂന്ന് കാര്യങ്ങള്‍!

ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചിട്ടുള്ള ആദ്യത്തെ ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും പരാജയപ്പെട്ടതോടെയായിരുന്നു രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ആറാം കിരീടമോഹങ്ങള്‍ പൊലിഞ്ഞത്. അവസാനമായി കളിച്ച മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.

1

മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് വീക്ക്‌നെസുകള്‍ ഇത്തവണത്തെ മുംബൈ ടീമില്‍ കാണാന്‍ കഴിയും. ഇതില്‍ ഏറ്റവും പ്രധാപ്പെട്ടത് ദുര്‍ബലായ ബൗളിങ് നിരയായിരു്ന്നു. മിക്ക കളികളിലും മുംബൈയ്ക്കു വിനയായത് ഇതു തന്നെയായിരുന്നു. ജയിക്കാവുന്ന ചില മല്‍സരങ്ങള്‍പോലും ബൗളര്‍മാരുടെ മോശം പ്രകടനം കാരണം മുംബൈയ്ക്കു കൈവിടേണ്ടി വന്നു. ഒരുപാട് തിരിച്ചടികള്‍ മുംബൈയ്ക്കു ഈ സീസണില്‍ നേരിടേണ്ടി വന്നെങ്കിലും ചുരുക്കം ടില പോസിറ്റീവുകള്‍ അവര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ഇവ എന്തൊക്കെയാണന്നു നോക്കാം.

തിലക് വര്‍മയുടെ ഉദയം

തിലക് വര്‍മയുടെ ഉദയം

മുംബൈ ഇന്ത്യന്‍സിനു ബാറ്റിങില്‍ പുതിയൊരു താരോദയത്തെ ലഭിച്ചിരിക്കുകയാണ്. ഇടംകൈയന്‍ യുവതാരമായ തിലക് വര്‍മയാണ് ഇത്. കന്നി സീസണില്‍ തന്നെ ശ്രദ്ധേയാണ് മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം കൂടിയായ അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ മുംബൈയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും ഹൈദരാബാദുകാരനായ തിലകാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 307 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 43.85 ശരാശരിയില്‍ 137.05 സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു ഫിഫ്റ്റികളും തിലക് നേടി. ഉയര്‍ന്ന സ്‌കോര്‍ 61 റണ്‍സാണ്.

3

ഓപ്പണിങ് ബാറ്റര്‍ കൂടിയാണ് അദ്ദേഹമെങ്കിലും മുംബൈയ്ക്കായി മധ്യനിരയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. സ്പിന്നര്‍ക്കെതിരേ വളരെ അനായാസമാണ് തിലക് റണ്‍സ് വാരിക്കൂട്ടുന്നത്. മുംബൈയെ സംബന്ധിച്ച് വലിയ പോസിറ്റീവ് തന്നെയാണ് തിലകിന്റെ സാന്നിധ്യം. ബാറ്റര്‍ മാത്രമല്ല ഓഫ് സ്പിന്നര്‍ കൂടിയാണ് താരമെന്നത് മുംബൈയ്ക്കു ബൗളിങിലും പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്.

പ്രതീക്ഷ നല്‍കി ബേബി എബി

പ്രതീക്ഷ നല്‍കി ബേബി എബി

തിലക് വര്‍മയെപ്പോലെ മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ മറ്റൊരു താരമാണ് സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്. ബേബി എബിയെന്നു വിളിപ്പേരുള്ള ബ്രെവിസ് ചില കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സുകള്‍ മുംബൈയ്ക്കായി കളിച്ചിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 155 സ്‌ട്രൈക്ക് റേറ്റോടെ 124 റണ്‍സാണ് താരം നേടിയത്. 13 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കമായിരുന്നു.

5

കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലുള്‍പ്പെടെ റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ട ബ്രെവിസിനു ഐപിഎല്ലില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്നു പലരും സംശയിച്ചിരുന്നു. മുംബൈയ്ക്കു മൂന്നാം നമ്പറില്‍ കളിച്ച താരം ചില വെടിക്കെട്ട് പ്രകടനങ്ങളിലൂടെ തന്നെ സംശയിച്ചവര്‍ക്കു മറുപടി നല്‍കുകയും ചെയ്തു. നിര്‍ഭയനായ, ഒപ്പം മികച്ച ബാറ്റിങ് ടെക്‌നിക്കുമുള്ള ബ്രെവിസിന് ദീര്‍ഘകാലം മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രായവും താരത്തിനു വലിയൊരു പ്ലസ് പോയിന്റാണ്.

ഹാര്‍ദിക്കിന്റെ പകരക്കാരനായി സൂര്യ

ഹാര്‍ദിക്കിന്റെ പകരക്കാരനായി സൂര്യ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കഴിഞ്ഞ സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ടപ്പോള്‍ ആരാവും ഇത്തവണ ഫിനിഷറുടെ റോള്‍ ഏറ്റെടുക്കുകയെന്നതായിരുന്നു ചോദ്യം. അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ കുറച്ചു സീസണുകളായി മുംബൈയ്ക്കു വേണ്ടി ആറാം നമ്പറിലായിരുന്നു ഹാര്‍ദിക് കളിച്ചിരുന്നത്.
ഈ സീസണില്‍ അഞ്ചാം നമ്പറിലാണ് കൂടുതലും കളിച്ചതെങ്കിലും ഫിനിഷറുടെ റോള്‍ തനിക്കു ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്നു സൂര്യ കാണിച്ചുതന്നു.

7

മൂന്നാം നമ്പറാണ് മുംബൈയില്‍ താരത്തിന്റെ ഇഷ്ട പൊസിഷനെങ്കിലും അഞ്ചാം നമ്പറിലും തനിക്കു തിളങ്ങാന്‍ സാധിക്കുമെന്നു കാണിച്ചുതന്നു. ഭാവിയില്‍ ഡെവാള്‍ഡ് ബ്രെവിസ് മൂന്നാം നമ്പറില്‍ സ്ഥാനമുറപ്പിക്കുകയാണെങ്കില്‍ അഞ്ചാം നമ്പര്‍ മുംബൈയ്ക്കു വിശ്വസിച്ച് സൂര്യയെ ഏല്‍പ്പിക്കാം. ഈ സീസണില്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളില്‍ നിന്നും 48.33 ശരാശരിയില്‍ 147.20 സ്‌ട്രൈക്ക് റേറ്റോടെ 290 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 68 റണ്‍സാണ്.

Story first published: Monday, May 2, 2022, 15:46 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+