Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മിന്നിച്ച് മൂന്നു യുവതാരങ്ങള്‍, അടുത്തത് ഇന്ത്യന്‍ ടീമിലേക്ക്!

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കുന്ന ഫാക്ടറിയെന്നാണ് ഐപിഎല്ലിനെ പലരും വിശേഷിപ്പിക്കുന്നത്. കാരണം പ്രതിഭാശാലികളായ ഒരുപാട് താരങ്ങളെ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചിട്ടുണ്ട്. ഓരോ സീസണിലും ഇത്തരത്തില്‍ പുതിയ താരോദയങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോള്‍ പുരോഗമിക്കുന്ന 15ാം സീസണിലും ഇതില്‍ മാറ്റമില്ല.

1

ഇന്ത്യയുടെ ചില യുവതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളിലം ഈ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ അധികം വൈകാതെ തന്നെ പലരെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം കാണാനും സാധിച്ചേക്കും. ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ അപ്രതീക്ഷിത പ്രകടനത്തിലൂടെ ഞെട്ടിച്ച യുവതാരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

ആയുഷ് ബദോനി (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

ആയുഷ് ബദോനി (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവ ഓള്‍റൗണ്ടറാണ് ആയുഷ് ബദോനി. ഡല്‍ഹിയില്‍ നിന്നുള്ള 22കാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അധികം കളിക്കാതെയാണ് ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. ലഖ്‌നൗ ടീം ഉപദേശകന്‍ ഗൗതം ഗംഭീറിന്റെ പിന്തുണയാണ് ബദോനിയെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്. സാഹചര്യത്തിന് അനുസരിച്ചച്ച് കളിക്കേണ്ടതില്ലെന്നും അത് സീനിയര്‍ താരങ്ങള്‍ നോക്കുമെന്നും പറഞ്ഞ അദ്ദേഹം ബദോനിയോടു സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിക്കാന്‍ ഉപദേശിക്കുകയായിരുന്നു. ഇതാണ് ബദോനിയെന്ന താരോദയത്തിന്റെ പിറവിക്കു വഴിയൊരുക്കിയത്.

3

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ കളിയില്‍ ടീം നാലിന് 29 റണ്‍സെന്ന നിലയില്‍ പതറവെയാണ് ബദോനി ക്രീസിലെത്തിയത്. ആദ്യത്തെ 24 ബോളില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100ല്‍ താഴെയായിരുന്നു. അടുത്ത 17 ബോളില്‍ റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരയെല്ലാം ബദോനി അടിച്ചുതകര്‍ത്തു. 41 ബോളില്‍ നാലു ബൗ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 54 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

4

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അടുത്ത കളിയില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യം ലഖ്‌നൗ ചേസ് ചെയ്തു ജയിച്ച കളിയില്‍ ഒമ്പതു ബോളില്‍ 19 റണ്‍സുമായി ബദോനി പുറത്താവാതെ നിന്നിരുന്നു. സണ്‍റൈസേഴ്‌സുമായുള്ള മൂന്നാം റൗണ്ടില്‍ 12 ബോളില്‍ നിന്നും പുറത്താവാതെ 19 റണ്‍സും താരമെടുത്തിരുന്നു.

തിലക് വര്‍മ (മുംബൈ ഇന്ത്യന്‍സ്)

തിലക് വര്‍മ (മുംബൈ ഇന്ത്യന്‍സ്)

ആയുഷ് ബദോനിയെപ്പോലെ ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ മറ്റൊരു താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര ബാറ്റര്‍ തിലക് വര്‍മ. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഹൈദരാബാദുകാരനായ തിലക്. അന്നു തിലകിനൊപ്പം ടീമിലുണ്ടായിരുന്നവരാണ് രവി ബിഷ്‌നോയ്, കാര്‍ത്തിക് ത്യാഗി, പ്രിയം ഗാര്‍ഗ് എന്നിവര്‍. ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ നയിച്ചത് ഗാര്‍ഗായിരുന്നു.

6

ലിസ്റ്റ് എ ക്രിക്കറ്റില്‍ 52 ശരാശരിയും 96 സ്‌ട്രൈക്ക് റേറ്റുമാണ് തിലകിനുള്ളത്. 17 ടി20കളില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 148ഉം ആണ്. ഇത്തവണ മുംബൈയ്ക്കു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ 15 ബോളില്‍ 22 റണ്‍സുമായി തിലക് ശ്രദ്ധിക്കപ്പെട്ടു. ഈ കളിയിലെ ചില ബൗണ്ടറികള്‍ കണ്ടാല്‍ എത്ര മാത്രം പ്രതിഭാശാലിയാണ് അദ്ദേഹമെന്നു വ്യക്തമാവും. രാജസ്ഥാന്‍ റോയല്‍സുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ട്രെന്റ് ബോള്‍ട്ടടക്കമുള്ള ശക്തമായ ബൗളിങ് നിരയെ നേരിട്ട് തിലക് കന്നി ഫിഫ്റ്റിയും കണ്ടെത്തി. 33 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം 61 റണ്‍സാണ് താരം നേടിയത്.

ലളിത് യാദവ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ലളിത് യാദവ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മധ്യനിര ബാറ്റര്‍ ലളിത് യാദവാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം. 2021ലെ ഐപിഎല്ലില്‍ ഡിസിക്കൊപ്പം അരങ്ങേറിയ താരമാണ് ലളിത്. കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കപ്പെട്ടെങ്കിലും ഇത്തവണ മെഗാ ലേലത്തില്‍ താരത്തെ ഡിസി തിരികെ വാങ്ങുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അറിയപ്പെടുന്ന വമ്പനടിക്കാരനാണ് ലളിത്. ഓള്‍റൗണ്ടര്‍ കൂടിയായ താരത്തിനു കഴിഞ്ഞ സീസണില്‍ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുണ്ടായിരുന്നതിനാല്‍ ബൗള്‍ ചെയ്യാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല.

8

മുംബൈ ഇന്ത്യന്‍സുമായുള്ള ഈ സീസണിലെ ആദ്യകളിയില്‍ റണ്‍ചേസില്‍ ഡിസിയുടെ ടോപ്‌സ്‌കോററായത് പുറത്താവാതെ 48 റണ്‍സെടുത്ത ലളിതായിരുന്നു. 38 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാമത്തെ കളിയില്‍ ലളിത് 22 ബോളില്‍ 25 റണ്‍സും നേടി.

Story first published: Tuesday, April 5, 2022, 13:23 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+