For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഫീല്‍ഡിങില്‍ ഫ്‌ളോപ്പായ ടീമുകള്‍

മൂന്നു ടീമുകളെ അറിയാം

ക്രിക്കറ്റില്‍ ഒരു ചൊല്ലുണ്ട്- ക്യാച്ചസ് വിന്‍ മാച്ചസ്. ഇതു 100 ശതമാനവും സത്യമാണെന്നു ആരും സമ്മതിക്കും. കാരണം ക്രിക്കറ്റനെന്ന ഗെയിമില്‍ ഫീല്‍ഡിങിന് അത്രയും വലിയ പ്രാധാന്യമാണുള്ളത്. ചെറിയൊരു മിസ്ഫീല്‍ഡ് പോലും ഒരു ടീമിനെ പരാജയത്തിലേക്കു തള്ളിയിട്ടേക്കാം. അര്‍ധാവസരങ്ങള്‍ വരെ മുതലാക്കാന്‍ കഴിയുന്നവരെയാണ് ഫീല്‍ഡിങിലെ രാജാവെന്നു വിശേഷിപ്പിക്കാറുള്ളത്.

1

പറഞ്ഞുവന്നത് ഈ സീസണിലെ ഐപിഎല്ലിനെക്കുറിച്ചാണ്. ലീഗ് മല്‍സരങ്ങള്‍ ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. ഇനി ബാക്കിയുള്ളത് ഒരേയൊരു മല്‍സരം മാത്രം. ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഒരുപാട് അവിസ്മരണീയ ഫീല്‍ഡിങ് പ്രകടനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. കണ്ണഞ്ചിക്കുന്ന ഡൈവിങ് സേവുകളും മിന്നല്‍ വേഗത്തിലുള്ള റണ്ണൗട്ടുകളുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടിയിരുന്നു. ഫീല്‍ഡിങ് മിടുക്ക് പോലെ തന്നെ ഫീല്‍ഡിങില്‍ വലിയ അബദ്ധങ്ങളും പല ടീമുകളും വരുത്തിയിരുന്നു. ഇത്തവണ മിസ്ഫീല്‍ഡിലൂടെ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തിട്ടുള്ള ടീമുകള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഏറ്റവുമധികം മിസ്ഫീല്‍ഡിലൂടെ റണ്‍സ് വഴങ്ങിയ ടീമുകളില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. 45 റണ്‍സാണ് ഫീല്‍ഡിങില്‍ വരുത്തിയ പിഴവുകളിലൂടെ മാത്രം കെകെആര്‍ എതിരാളികള്‍ക്കു ദാനം ചെയ്തത്.
ഭേദപ്പെട്ട തുടക്കമായിരുന്നു പുതിയ നായകന്‍ ശ്രേയസിനു കീഴില്‍ കെകെആറിനു ലഭിച്ചത്. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും അവര്‍ ജയിച്ചിരുന്നു. പക്ഷെ പിന്നീട് ഈ സ്ഥിരത നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. ഇതേ തുടര്‍ന്നു പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ ആറെണ്ണത്തിലാണ് കെകെആറിനു ജയിക്കാനായത്. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്ത് അവര്‍ ഫിനിഷ് ചെയ്യുകയുമായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മിസ്ഫീല്‍ഡിലൂടെ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത രണ്ടാമത്തെ ടീം. 47 റണ്‍സാണ് ഫീല്‍ഡിങിലെ പിഴവുകള്‍ കാരണം ആര്‍സിബി എതിര്‍ ടീമുകള്‍ക്കു സമ്മാനിച്ചത്.
ഡുപ്ലെസിയെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലി, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയ ലോകോത്തര ഫീല്‍ഡര്‍മാര്‍ ടീിമിലുണ്ടായിട്ടും ആര്‍സിബി ഇത്രയുമധികം റണ്‍സ് മിസ്ഫീല്‍ഡിലൂടെ വഴങ്ങിയതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മറ്റൊരു അദ്ഭുതം ഫീല്‍ഡിങില്‍ ഫ്‌ളോപ്പായിട്ടും ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയെന്നതാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സാണ് മിസ്ഫീല്‍ഡില്‍ ഇത്തവണത്തെ രാജാക്കന്‍മാര്‍. വെറുതെയല്ല മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരയതെന്നു ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെറ്റുമില്ല. 61 റണ്‍സാണ് മിസ്ഫീല്‍ഡിലൂടെ മാത്രം മുംബൈ എതിരാളികള്‍ക്കു സംഭാവന നല്‍കിയത്.
ഈ സീസണില്‍ 14 ല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് മുംബൈയ്ക്കു വിജയിക്കാനായത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അവര്‍ 10 മല്‍സരങ്ങളില്‍ പരാജയപ്പെട്ടത്. സീസണിലെ ആദ്യത്തെ എട്ടു കളികള്‍ തോറ്റപ്പോള്‍ തന്നെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അവസാനിച്ചിരുന്നു. എങ്കിലും അവസാനത്തെ ആറു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച് മാനംകാക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിക്കുകയും ചെയ്തു.

Story first published: Sunday, May 22, 2022, 10:44 [IST]
Other articles published on May 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+