Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ മൂന്ന് ടീമുകള്‍ ജേഴ്‌സി കോപ്പിയടിച്ചു, ഒരേ ഡിസൈന്‍, ഏതൊക്കെയാണെന്ന് നോക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരും. 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. അതുകൊണ്ട് തന്നെ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ പോരാട്ടങ്ങള്‍ നടക്കുന്നത്. ഓരോ ടീമുകള്‍ക്കും 14 മത്സരങ്ങള്‍ വീതമാണ് കളിക്കേണ്ടിവരിക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ മുന്‍ ചാമ്പ്യന്മാരായാ കെകെആറിനെയാണ് നേരിടുന്നത്.

മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് ഇത്തവണ നടക്കുന്നത്. ഇതിനോടകം ടീമുകളെല്ലാം തങ്ങളുടെ നായകന്മാരെയും ജഴ്‌സിയും പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ചില ടീമുകളുടെ ജഴ്‌സികള്‍ കോപ്പിയടിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ തെളിവുകളും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആരാധകര്‍ സാമ്യത കണ്ടെത്തിയിരിക്കുന്ന മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ജേഴ്‌സികള്‍ പരിശോധിക്കാം.

ആര്‍സിബി ജേഴ്‌സി ബിബിഎല്‍ ടീമിന്റേത്

ആര്‍സിബി ജേഴ്‌സി ബിബിഎല്‍ ടീമിന്റേത്

ഇന്നലെയാണ് ആര്‍സിബി തങ്ങളുടെ പുതിയ ജഴ്‌സി പുറത്തുവിട്ടത്. നായകനായി ഫഫ് ഡുപ്ലെസിനെ നിയമിച്ചതോടൊപ്പം പുതിയ ജഴ്‌സിയുടെ പ്രകാശനവും വലിയ പരിപാടിയായിത്തന്നെയാണ് ആര്‍സിബി നടത്തിയത്. ഡുപ്ലെസിസ്, വിരാട് കോലി, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ആര്‍സിബിയുടെ പുതിയ ജഴ്‌സിയിലെത്തിയ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ആര്‍സിബിയുടെ പുതിയ ജഴ്‌സി ബിഗ് ബാഷ് ലീഗ് ടീമായ മെല്‍ബണ്‍ റിനീജഡ്‌സുമായി സാമ്യമുള്ളതാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഇത് ഏറെക്കുറെ ശരിയാണെന്നും പറയേണ്ടി വരും. കറുപ്പും ബ്രൗണും ചേര്‍ന്ന ജഴ്‌സിയാണ് ബിബിഎല്‍ ടീമിന്റേത്. ഇത്തവണത്തെ ആര്‍സിബിയുടെ ജഴ്‌സി കണ്ടാല്‍ മെല്‍ബണ്‍ ടീമിന്റേതുമായി നല്ല സാമ്യതയുണ്ട്. ഒറ്റ നോട്ടത്തില്‍ വേര്‍തിരിക്കുക പ്രയാസമാണ്. എന്തായാലും ആര്‍സിബി ജഴ്‌സി നിര്‍മ്മിച്ചവര്‍ ബിബിഎല്‍ ടീമിന്റെ ജഴ്‌സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റേത് ഇംഗ്ലണ്ട് ജഴ്‌സി

ഡല്‍ഹി ക്യാപിറ്റല്‍സിന്റേത് ഇംഗ്ലണ്ട് ജഴ്‌സി

അവസാന സീസണ്‍വരെ നീലയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജഴ്‌സി. എന്നാല്‍ ഇത്തവണ ചുവപ്പും നീലയും വെള്ളയും കലര്‍ന്ന ജഴ്‌സിയാണ് റിഷഭ് പന്ത് ക്യാപ്റ്റനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഉപയോഗിക്കുന്നത്. ഡേവിഡ് വാര്‍ണറും റിഷഭ് പന്തും ആന്‍ റിച്ച് നോക്കിയേയുമെല്ലാം പുതിയ ജഴ്‌സിയിലുള്ള ചിത്രങ്ങള്‍ ടീം ഇതിനോടകം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ജഴ്‌സി ഇംഗ്ലണ്ട് ദേശീയ ജഴ്‌സിയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. രണ്ട് ജഴ്‌സിയും തമ്മില്‍ നല്ല സാമ്യതയുമുണ്ട്. ഇംഗ്ലണ്ടിന്റെ ജഴ്‌സി ഡല്‍ഹിയുടെ ടീം ജഴ്‌സിയുമായ നല്ല സാമ്യതയുള്ളതിനാല്‍ പല ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്

ഇത്തവണത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സി ബിബിഎല്‍ ടീമായ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സുമായി വളരെ സാമ്യതയുള്ളതാണ്. കൈ ഭാഗത്ത് കറുപ്പും മധ്യഭാഗത്ത് കടും ഓറഞ്ചുമുള്ളതാണ് ഹൈദരാബാദിന്റെ പുതിയ ജഴ്‌സി. ഇത് സ്‌കോര്‍ച്ചേഴ്‌സുമായി നല്ല സാമ്യതയുള്ളതാണ്. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദ് ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. ഡേവിഡ് വാര്‍ണറെ ഒഴിവാക്കി കെയ്ന്‍ വില്യംസനാണ് ഇത്തവണ ആര്‍സിബിയെ നയിക്കുന്നത്. ഹൈദരാബാദിന്റെ ഇത്തവണത്തെ ജഴ്‌സിയേക്കാള്‍ നല്ലത് പഴയ ജഴ്‌സിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

Story first published: Sunday, March 13, 2022, 16:59 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+