IPL 2022: ഇത്തവണ തുടക്കം ഗംഭീരം, പക്ഷെ പിന്നീട് ഫോം നഷ്ടപ്പെട്ടു, മൂന്ന് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ വളരെ പ്രതീക്ഷ നല്‍കിയ പല സൂപ്പര്‍ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തി. രോഹിത് ശര്‍മ, വിരാട് കോലി, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ് തുടങ്ങി പല പ്രമുഖരും ഇത്തവണ നിരാശപ്പെടുത്തി. ഇവരില്‍ നിന്നെല്ലാം പ്രതീക്ഷിച്ചത് വളരെ വലുതാണെങ്കിലും ലഭിച്ചത് വളരെ ചെറുത് മാത്രമാണ്. ആര്‍ക്കും തന്നെ ഫോമില്ലാത്ത അവസ്ഥ.
രോഹിത് ശര്‍മക്ക് ഒരു അര്‍ധ സെഞ്ച്വറി പോലും ഈ സീസണില്‍ നേടാനായിട്ടില്ല. രണ്ടക്കം പോലും കാണാനാവാതെ അദ്ദേഹം പ്രയാസപ്പെടുന്നു. കോലി ഭേദപ്പെട്ട് നില്‍ക്കുമ്പോഴും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ സാധിക്കുന്നില്ല. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ പല താരങ്ങളുടെയും പ്രകടനം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ഇത്തവണ ആദ്യ മത്സരങ്ങളില്‍ ഗംഭീരമായി തുടങ്ങുകയും പിന്നീട് പ്രകടനം മോശമാവുകയും ചെയ്ത ചില താരങ്ങളുണ്ട്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്നറിയാം.

ശുബ്മാന്‍ ഗില്‍
അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന ശുബ്മാന്‍ ഗില്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറാണ്. വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഗില്‍ എങ്കിലും അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. ഗുജറാത്ത് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുമ്പോഴും ഗില്ലിന് സ്ഥിരത കണ്ടെത്താനാവുന്നില്ല. ലഖ്‌നൗവിനെതിരേ പൂജ്യത്തിന് തുടങ്ങിയ ഗില്‍ പിന്നീട് ഡല്‍ഹിക്കെതിരേയും (84) പഞ്ചാബിനെതിരേയും (96) അര്‍ധ സെഞ്ച്വറി നേടി കൈയടി നേടിയെങ്കിലും പിന്നോട് മോശം ഫോമിലേക്ക് കൂപ്പുകുത്തി. 7, 13, 0, 7, 22, 31 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോര്‍. 9 മത്സരത്തില്‍ നിന്ന് ് 260 റണ്‍സ് നേടിയെങ്കിലും തുടക്കത്തിലെ ഫോം നിലനിര്‍പ്പോകാന്‍ ഗില്ലിന് സാധിക്കുന്നില്ല. ഇന്ത്യയുടെ ടി20 ടീമിലേക്ക് ഗില്ലിനെ പരിഗണിക്കാന്‍ നിലവിലെ പ്രകടനം മതിയാകില്ലെന്നുറപ്പ്.

ഇഷാന്‍ കിഷന്‍
ഇത്തവണ 15.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് തിരികെ എത്തിച്ച താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. മുംബൈ ഓപ്പണിങ് പൊസിഷനിലേക്കാണ് ഇഷാനെ പരിഗണിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറിയോടെ ഇഷാന്‍ പ്രതീക്ഷ കാത്തു. ഡല്‍ഹിക്കെതിരേ പുറത്താവാതെ 81 റണ്‍സും രാജസ്ഥാനെതിരേ 54 റണ്‍സുമാണ് 23കാരനായ താരം നേടിയത്.
എന്നാല്‍ പിന്നീടങ്ങോട്ട് ഫോം ഔട്ടായി. രണ്ട് തവണ മാത്രമാണ് 20 റണ്‍സ് പിന്നിടാന്‍ അദ്ദേഹത്തിനായത്. ഒരു മത്സരത്തില്‍ പൂജ്യത്തിനും പുറത്തായി. 9 മത്സരങ്ങളില്‍ നിന്ന് 225 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇഷാന്റെ ബാറ്റിങ് മുംബൈക്ക് അനാവശ്യ സമ്മര്‍ദ്ദം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു. വാങ്ങിയ പ്രതിഫലത്തോട് കൂറുകാട്ടാന്‍ ഇഷാന് സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം.

പാറ്റ് കമ്മിന്‍സ്
ദേശീയ മത്സരങ്ങളെത്തുടര്‍ന്ന് അല്‍പ്പം വൈകിയാണ് പാറ്റ് കമ്മിന്‍സ് കെകെആറിലേക്കെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 56 റണ്‍സുമായി ടീമിന്റെ വിജയ ശില്‍പ്പിയാവാന്‍ കമ്മിന്‍സിന് സാധിച്ചു. 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. വലിയ പ്രതീക്ഷ നല്‍കിയ തുടക്കമാണെങ്കിലും പിന്നീടങ്ങോട്ട് ഫോം നഷ്ടമായി. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രം നേടിയ താരം ബാറ്റിങ്ങിലും നിറം മങ്ങി. റണ്‍സ് വഴങ്ങുന്നതിലും മടികാട്ടുന്നില്ല. 12 ആണ് ഇക്കോണമി. മോശം ഫോമിനെത്തുടര്‍ന്ന് കെകെആര്‍ പ്ലേയിങ് 11ന് പുറത്താണ് കമ്മിന്‍സുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications