Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മൂന്ന് ഹീറോകള്‍, മൂന്ന് 'യങ് ഗണ്‍സ്', മൂന്ന് ഫ്‌ളോപ്പ്, ഇതുവരെയുള്ള പ്രകടനം വിലയിരുത്താം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ആവേശകരമായി മുന്നോട്ട് പോകുന്നത്. പ്രതീക്ഷിച്ച പല ടീമുകളും ഇത്തവണ ആദ്യ റൗണ്ടുകളില്‍ നിരാശപ്പെടുത്തുമ്പോള്‍ അപ്രതീക്ഷിതമായി ചില ടീമുകളുടെ കുതിപ്പാണ് കാണാനാവുന്നത്. ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും ഹാട്രിക് തോല്‍വികള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായി രണ്ട് മത്സരങ്ങളും തോറ്റു.

ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ വിധി പറയാറായിട്ടില്ലെങ്കിലും ഇത്തവണ 10 ജയമെങ്കിലും നേടാത്ത ടീമിന് പ്ലേ ഓഫില്‍ കടക്കുക പ്രയാസമായിരിക്കുമെന്ന് ഏറെക്കുറെ പറയാനാവും. ഇതിനോടകം പല വെടിക്കെട്ട് പ്രകടനങ്ങളും കണ്ടപ്പോള്‍ ചില സൂപ്പര്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. ടൂര്‍ണമെന്റിന്റെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തി മൂന്ന് ഹീറോകള്‍, മൂന്ന് യുവ താരങ്ങള്‍, മൂന്ന് ഫ്‌ളോപ്പ് എന്നിങ്ങനെ പറയാന്‍ സാധിക്കുന്നവര്‍ ആരൊക്കെയാണെന്ന് നോക്കാം.

1

മൂന്ന് സൂപ്പര്‍ ഹീറോസ് ഇവര്‍

ഇതുവരെയുള്ള പ്രകടനത്തില്‍ നിന്ന് സൂപ്പര്‍ ഹീറോയെന്ന് വിളിക്കാനാവുന്ന ആദ്യ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പാറ്റ് കമ്മിന്‍സാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 56 റണ്‍സുമായി കെകെആറിന്റെ വിജയ ശില്‍പ്പിയാവാന്‍ കമ്മിന്‍സിനായി. 14 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കമ്മിന്‍സ് വേഗ അര്‍ധ സെഞ്ച്വറിക്കാരില്‍ കെ എല്‍ രാഹുലിനൊപ്പമാണ്.

രണ്ടാമത്തെ സൂപ്പര്‍ താരമെന്ന് കെകെആറിന്റെ സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെ വിശേഷിപ്പിക്കാം. ആര്‍ക്കും വേണ്ടാത്തവനായിരുന്ന ഉമേഷ് ഇത്തവണ ആദ്യ മൂന്ന് മത്സരത്തിലൂടെത്തന്നെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മികച്ച വേഗവും സ്വിങ്ങും ന്യൂബോളില്‍ കണ്ടെത്തുന്ന ഉമേഷ് 9 വിക്കറ്റുകളുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്.

2

ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തികാണ് മറ്റൊരു താരം. സീനിയര്‍ താരം വെടിക്കെട്ട് ഫിനിഷിങ്ങിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന കാര്‍ത്തിക് രാജസ്ഥാന്‍ റോയല്‍സിനെതിരേ വെടിക്കെട്ട് പ്രകടനത്തോടെ ആര്‍സിബിയെ വിജയത്തിലേക്കെത്തിച്ചു. പുറത്താവാതെ 44 റണ്‍സാണ് അദ്ദേഹം നേടിയത്.

യുവതാരങ്ങളില്‍ ഇവര്‍

യുവതാരങ്ങളില്‍ ഇവര്‍

ഇത്തവണത്തെ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരത്തിനുള്ള പോരാട്ടം കടുപ്പിച്ച് യുവതാരങ്ങള്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതില്‍ എടുത്ത് പറയേണ്ട ആദ്യ യുവതാരം ലഖ്‌നൗവിന്റെ ആയുഷ് ബധോനിയാണ്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങുന്ന ബധോനി സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ്. ഒരു അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ യുവതാരത്തിനായി.

രണ്ടാമതായി ഡല്‍ഹി താരം ലളിത് യാദവാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 48 റണ്‍സുമായി ഡല്‍ഹിക്കായി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായി. സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന താരമാണ് ലളിത്. പന്തുകൊണ്ടും മികവ് കാട്ടാന്‍ താരത്തിനാവുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഇത്തവണ എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരം നേടാന്‍ ലളിതിന് മികവുണ്ട്.

മൂന്നാമനായി മുംബൈയുടെ തിലക് വര്‍മയാണ്. 19കാരനായ താരം ഒരു അര്‍ധ സെഞ്ച്വറിയടക്കം മിന്നും പ്രകടനമാണ് ഇതുവരെ നടത്തിയത്. അനായാസമായി സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരം മധ്യനിരയിലെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് നിരാശപ്പെടുത്തുമ്പോഴും തിലകിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റുന്നു.

ഇവര്‍ തീര്‍ത്തും നിരാശപ്പെടുത്തി

ഇവര്‍ തീര്‍ത്തും നിരാശപ്പെടുത്തി

ഇത്തവണ ഫ്‌ളോപ്പായ താരങ്ങളുടെ പട്ടികയെടുത്താല്‍ അത് നീണ്ടുപോകും. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ആര്‍സിബിയുടെ വിരാട് കോലി, ഗുജറാത്തിന്റെ വിജയ് ശങ്കര്‍, ലഖ്‌നൗവിന്റെ മനീഷ് പാണ്ഡെ, സിഎസ്‌കെയുടെ റുരുതാജ് ഗെയ്ക് വാദ് എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇവരെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താത്ത പക്ഷം ഈ ടീമുകളുടെ അവസ്ഥ കൂടുതല്‍ മോശമാവും. ഇനിയും ഈ ഫ്‌ളോപ്പ് പട്ടിക നീളാനുള്ള സാധ്യത കൂടുതലാണ്.

Story first published: Friday, April 8, 2022, 13:51 [IST]
Other articles published on Apr 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+