IPL 2022: ആര്‍സിബിയുടെ നായകനായി ഡുപ്ലെസിസ്, മോശം തീരുമാനം, മൂന്ന് കാരണങ്ങളിതാ

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിരാട് കോലിക്ക് പകരക്കാരനായി ആര്‍സിബി കണ്ടെത്തിയത് ഫഫ് ഡുപ്ലെസിസിനെയാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ഡുപ്ലെസിസ് സിഎസ്‌കെയില്‍ നിന്ന് ഇത്തവണത്തെ മെഗാ ലേലത്തിലൂടെയാണ് ആര്‍സിബിയിലേക്കെത്തിയത്. ഇതിന് മുമ്പ് ആര്‍സിബിയില്‍ ഡുപ്ലെസിസ് കളിച്ചിട്ടില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.

സിഎസ്‌കെയെപ്പോലൊരു സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് തന്ത്രം മെനയുന്ന വ്യത്യസ്തമായ ശൈലിയുള്ള ടീമില്‍ നിന്നാണ് അദ്ദേഹം ആര്‍സിബിയിലേക്കെത്തിയത്. 2013ല്‍ ഏറ്റെടുത്ത ആര്‍സിബിയുടെ ക്യാപ്റ്റന്‍സി അവസാന സീസണോടെയാണ് കോലി ഒഴിഞ്ഞത്. ഇതുവരെ ആര്‍സിബിയെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായിരുന്നില്ല. അതുകൊണ്ടാണ് അവസാന സീസണോടെ അദ്ദേഹം നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.

ആര്‍സിബിയുടെ പുതിയ നായകനായി ഗ്ലെന്‍ മാക്‌സ് വെല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം പരിഗണനയിലുണ്ടായിരുന്നെങ്കിലും സീനിയര്‍ താരം ഡുപ്ലെസിസിലാണ് ആര്‍സിബി വിശ്വാസം അര്‍പ്പിച്ചത്. ഡുപ്ലെസിസിനെ നായകനാക്കിയത് മികച്ച തീരുമാനമാണോ ? അനുഭവസമ്പന്നനായ താരമാണെങ്കിലും ഡുപ്ലെസിസിനെ നായകനാക്കിയത് ആര്‍സിബിക്ക് ഗുണം ചെയ്‌തേക്കില്ല. മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

പ്രായം പ്രശ്‌നമാണ്
ഫഫ് ഡുപ്ലെസിസിന്റെ പ്രായം തന്നെയാണ് പ്രധാന പ്രശ്‌നം. 38കാരനായ ഡുപ്ലെസിസിന് ഇനി എത്ര സീസണ്‍ കളിക്കാനാവുമെന്നത് കണ്ടറിയണം. നിലവില്‍ പൂര്‍ണ്ണ ഫിറ്റ്‌നസുള്ള താരമാണെങ്കിലും പ്രായം പരിഗണിക്കുമ്പോള്‍ രണ്ട് സീസണില്‍ക്കൂടുതല്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കില്ല. സിഎസ്‌കെ പോലൊരു ടീമില്‍ നിന്നെത്തുന്ന ഡുപ്ലെസിസിന് ആര്‍സിബിയുടെ ശൈലിയോട് പൊരുത്തപ്പെടാന്‍ പെട്ടെന്ന് സാധിച്ചേക്കില്ല. അതിന് സമയം ആവിശ്യമായി വരും. അതുകൊണ്ട് തന്നെ ഡുപ്ലെസിസിനെ നായകനാക്കി മുന്നോട്ട് പോകുന്നത് വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ ടീമിനെ സഹായിച്ചേക്കില്ല.

ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു നല്ലത്
ഫഫ് ഡുപ്ലെസിസിന് ഇന്ത്യയിലെ സാഹചര്യങ്ങളെ അറിയാമെങ്കിലും അത്ര നന്നായി അറിയാമെന്ന് പറയാനാവില്ല. ഇത്തവണ മുംബൈയിലെ മൂന്ന് മൈതാനങ്ങളിലും പൂനെയിലുമായാണ് ഗ്രൂപ്പു ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. മുംബൈയില്‍ വാംഖഡെ ഒഴികെയുള്ള പിച്ചുകളില്‍ ഡുപ്ലെസിസിന് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ ഡുപ്ലെസിസ് പ്രയാസപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്.
ഇന്ത്യന്‍ നായകന്മാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ ഇവിടുത്തെ പിച്ചുകളെ കൂടുതല്‍ അനുഭവസമ്പത്തുണ്ടാകും. അത് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ് അല്‍പ്പം കൂടി എളുപ്പമാക്കുമായിരുന്നു. എന്നാല്‍ വിദേശ നായകന്‍ എത്തുന്നതോടെ പ്രതീക്ഷക്കൊത്ത് പിച്ചിനെ മനസിലാക്കി ടീമിനെ കളിപ്പിക്കുക എളുപ്പമല്ല. നിലവിലെ ടൂര്‍ണമെന്റിന്റെ സാഹചര്യത്തില്‍ ഡുപ്ലെസിസ് ആര്‍സിബിയുടെ മികച്ച നായകനാവുമെന്ന് കരുതാനാവില്ല.

നായകസ്ഥാനം ബാറ്റിങ്ങിനെ ബാധിച്ചേക്കും
ഇത്തവണ എബി ഡിവില്ലിയേഴ്‌സ് എന്ന വന്മരം ഇല്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഫഫ് ഡുപ്ലെസിസിന്റെ ബാറ്റിങ്ങില്‍ ടീം വലിയ പ്രതീക്ഷയാണ് വെക്കുന്നത്. ഓപ്പണിങ്ങിലോ മൂന്നാം സ്ഥാനത്തോ ഡുപ്ലെസിസ് ബാറ്റ് ചെയ്യാനാണ് സാധ്യത. അവസാന സീസണിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു ഡുപ്ലെസിസ്. എന്നാല്‍ നായകനെന്ന നിലയില്‍ ഉത്തരവാദിത്തം ലഭിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലേക്ക് മത്സരം എത്തുമ്പോള്‍ ക്യാപ്റ്റന്മാര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും. ഇത് ഡുപ്ലെസിസിനെ ബാധിച്ചാല്‍ ടീമിന്റെ എല്ലാ പ്രതീക്ഷകളും തകരും. ഡുപ്ലെസിസ്-വിരാട് കോലി- ഗ്ലെന്‍ മാക്‌സ് വെല്‍ കൂട്ടുകെട്ടിലൂന്നിയാണ് ഇത്തവണ ടീം തന്ത്രം മെനയുന്നത്. എന്നാല്‍ ഡുപ്ലെസിസിന് ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാവാത്ത സാഹചര്യം ഉണ്ടായാല്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications