IPL 2022: ആര്‍സിബി ആരെ നായകനാക്കും? മാക്‌സ് വെല്ലിനെ പരിഗണിക്കരുത്, മൂന്ന് കാരണങ്ങളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പല സൂപ്പര്‍ താരങ്ങളും പടിക്ക് പുറത്തായതോടെ മെഗാ താരലേലം കൊഴുക്കുമെന്നുറപ്പായിരിക്കുകയാണ്. നിലവിലെ ടീമുകളില്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, കെകെആര്‍ ടീമുകളാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയിരിക്കുന്നത്. പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ മൂന്ന് താരങ്ങളെ വീതവും പരിഗണിച്ചു.
വരാനിരിക്കുന്ന സീസണില്‍ വലിയ മാറ്റങ്ങളോടെ ഇറങ്ങാനാണ് ആര്‍സിബി ശ്രമിക്കുന്നത്. ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ്, വിരാട് കോലി എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. ഇതുവരെ വിരാട് കോലിയായിരുന്നു ആര്‍സിബിയുടെ നായകന്‍. എന്നാല്‍ കപ്പ് നേടിക്കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ അവസാന സീസണിന് ശേഷം കോലി നായകസ്ഥാനം രാജിവെച്ചു. പുതിയ സീസണില്‍ പുതിയ നായകനെ ആര്‍സിബിക്ക് ആവിശ്യമാണ്.
ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങി നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തിലേക്കെത്തിയേക്കും. എന്നാല്‍ കോലി ആര്‍സിബിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തോട് ചേര്‍ന്നുപോകാന്‍ സാധിക്കുന്ന താരത്തെ നായകനാക്കേണ്ടതായുണ്ട്. ആര്‍സിബി നായകസ്ഥാനത്തേക്ക് ആരെ പരിഗണിച്ചാലും ഗ്ലെന്‍ മാക്‌സ് വെല്ലിനെ നായകനാക്കരുത്. അതിനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മാക്‌സ്‌വെല്ലിനെ വലിയ സമ്മര്‍ദ്ദത്തിലവാക്കും
മാക്‌സ് വെല്ലിന്റെ കരിയര്‍ പരിശോധിച്ചാല്‍ സമ്മര്‍ദ്ദം അദ്ദേഹത്തെ എത്രമാത്രം തളര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാവും. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാന്‍ വളരെ അധികം പ്രയാസപ്പെടുന്ന താരമാണ് മാക്‌സ് വെല്‍. വമ്പനടിക്കാരനായതിനാല്‍ത്തന്നെ സമ്മര്‍ദ്ദം വരുന്നതോടെ പെട്ടെന്ന് പുറത്താകാനുള്ള സാധ്യതയും കൂടുന്നു. സ്വാഭാവിക സമ്മര്‍ദ്ദമുള്ള മാക്‌സ് വെല്ലിന് നായകസ്ഥാനം കൂടി ഏല്‍പ്പിച്ചാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ അത് കാര്യമായി ബാധിക്കും.
നേരത്തെ പഞ്ചാബ് കിങ്‌സിന്റെ നായകനായി മാക്‌സ് വെല്‍ എത്തിയപ്പോള്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. മാക്‌സ് വെല്‍ നായകനായാല്‍ ഇതുവരെ കപ്പ് നേടാത്ത ആര്‍സിബിയുടെ അവസ്ഥ കൂടുതല്‍ മോശമാവാനാണ് സാധ്യത. മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് വിട്ടുനിന്നിട്ടുള്ള താരമാണ് മാക്‌സ്‌വെല്‍.

ഭാവി മുന്നില്‍ക്കണ്ട് നായകനെ പരിഗണിക്കണം
നിലവിലെ അവസ്ഥയില്‍ ആര്‍സിബിക്ക് വേണ്ടത് ദീര്‍ഘ കാലം ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള സ്ഥിരതയുള്ള താരത്തെയാണ്. ഗ്ലെന്‍ മാക്‌സ് വെല്‍ അത്തരത്തിലൊരു താരമല്ല. അവസാന സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാക്‌സ് വെല്ലിനെ ആര്‍സിബി നിലനിര്‍ത്തിയത്. എന്നാല്‍ സ്ഥിരതയോടെ തുടര്‍ സീസണുകളില്‍ തിളങ്ങിയ ചരിത്രം മാക്‌സ് വെല്ലിന് കുറവാണ്. അതുകൊണ്ട് തന്നെ യുവതാരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.
33ാം വയസില്‍ മാക്‌സ് വെല്ലിനെ നായകനാക്കുന്നതിലും നല്ലത് ശ്രേയസ് അയ്യരെ ടീമിലേക്കെത്തിച്ച് നായകസ്ഥാനം നല്‍കുന്നതാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെയും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും ടീമിനെ നയിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് ശ്രേയസ്. കൂടാതെ കോലിയുമായി അടുത്ത ബന്ധവുമുണ്ട്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ നായകസ്ഥാനത്തേക്ക് കടന്നുവരുന്നതാവും ആര്‍സിബിക്ക് കൂടുതല്‍ ഗുണം ചെയ്യുക.

മുന്നില്‍ നിന്ന് നയിക്കാന്‍ മാക്‌സ് വെല്ലിനാവില്ല
നായകനെന്ന റോളിലേക്കെത്തിയാല്‍ വലിയ ഉത്തരവാദിത്തം അദ്ദേഹത്തുനുണ്ടാവും. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കേണ്ടതായി വരും. ഗ്ലെന്‍ മാക്‌സ് വെല്ലിനെ പരിഗണിക്കുമ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രയാസപ്പെടുമെന്നുറപ്പ്. നിലയുറപ്പിച്ച് കിട്ടിയാല്‍ കത്തിക്കയറുമെന്നതിലുപരിയായി വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ എന്ന് വിശേഷിപ്പിക്കുക പ്രയാസം. 97 ഐപിഎല്ലില്‍ നിന്ന് 25.23 ശരാശരിയില്‍ 2018 റണ്‍സ് മാത്രമാണ് മാക്‌സ് വെല്ലിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് മികച്ചതാണെങ്കിലും ശരാശരി വിലയിരുത്തുമ്പോള്‍ നായകസ്ഥാനത്തേക്ക് യോഗ്യനല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications