Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PL 2022: ആര്‍സിബി 'ത്രീമെന്‍ ആര്‍മി', ഇവര്‍ ഫ്‌ളോപ്പായാല്‍ പതറുമെന്നു താഹിര്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച തുടക്കത്തിനു ശേഷം പതിവു പോലെ പതറുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും ആര്‍സിബി ജയിച്ചിരുന്നു. പക്ഷെ അവസാനമായി കളിച്ച അഞ്ചു കളികളില്‍ മൂന്നിലും അവര്‍ പരാജയം രുചിച്ചു. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ആര്‍സിബി ജയിച്ചിട്ടില്ല. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാംസ്ഥാനത്തു നില്‍ക്കുകയാണ് അവര്‍. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം ആര്‍സിബിക്കു 10 പോയിന്റാണുള്ളത്.

1

പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ഫഫ് ഡുപ്ലെസിക്കും സംഘത്തിനും ജയം അനിവാര്യമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് ആര്‍സിബിയുടെ 11ാം റൗണ്ട് പോരാട്ടം. നേരത്തേ നടന്ന ആദ്യപാദത്തില്‍ ആര്‍സിബിയെ സിഎസ്‌കെ തകര്‍ത്തുവിട്ടിരുന്നു. മൂന്നു താരങ്ങളാണ് ആര്‍സിബിയുടെ നെടുംതൂണുകളെന്നും ഇവര്‍ ക്ലിക്കായില്ലെങ്കില്‍ ടീം പതറുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍.

2

നായകന്‍ ഫഫ് ഡുപ്ലെസി, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ് ആര്‍സിബിയുടെ നിര്‍ണായക താരങ്ങളെന്നു ഇമ്രാന്‍ താഹിര്‍ ചൂണ്ടിക്കാട്ടി. കോലിയുടെ കാര്യമെടുത്താല്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം ഈ സീസണില്‍ ദയനീയ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 20.67 ശരാശരിയില്‍ 186 റണ്‍സ് മാത്രമേ കോലിക്കു നേടാനായിട്ടുള്ളൂ. രണ്ടു മല്‍സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

3

ഡുപ്ലെസി ഉജ്ജ്വലമായിട്ടാണ് സീസണ്‍ തുടങ്ങിയതെങ്കിലും പിന്നീട് ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താനായില്ല. 10 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 27.80 ശരാശരിയില്‍ 278 റണ്‍സാണ് അദ്ദേഹം നേടിയത്. മാക്‌സ്വെല്ലാവട്ടെ ഏഴു മല്‍സരങ്ങളില്‍ നിന്നും 26.16 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 157 റണ്‍സുമാണ്. ഒരു ഫിഫ്റ്റി മാത്രമാണ് മാക്‌സി നേടിയത്.

4

കോലി, ഫഫ്, മാക്‌സ്വെല്‍ എന്നീ മൂന്നു വലിയ താരങ്ങള്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂര്‍ ടീം ബാക്ക്ഫൂട്ടിലാവുമെന്നത് വ്യക്തമാണ്. ഇവര്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കണ്ടത് ആവശ്യമാണെന്നാണ് എനിക്കു തോന്നുന്നത്. എങ്കില്‍ മാത്രമേ ആര്‍സിബിക്കു അതു മികച്ച ഫലം നല്‍കുകയുള്ളൂ. ഈ ത്രയം പരാജയപ്പെട്ടാല്‍ ഒരിക്കല്‍ക്കൂടി ദിനേശ് കാര്‍ത്തിക്കിനു മേല്‍ വലിയ ഉത്തരവാദിത്വമായിരിക്കും വരിക. ലോവര്‍ ഓര്‍ഡര്‍ ബാറ്റിങില്‍ അദ്ദേഹം ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇമ്രാന്‍ താഹിര്‍ നിരീക്ഷിച്ചു.

5

കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായ ഹര്‍ഷല്‍ പട്ടേലിനു ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല. പക്ഷെ ഹര്‍ഷര്‍ ശക്തമായി മടങ്ങിവരുമെന്നു ഇമ്രാന്‍ താഹിര്‍ അഭിപ്രായപ്പെട്ടു. ഈ സീസണില്‍ ഇതുവരെ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് ഹര്‍ഷലിനു ലഭിച്ചത്.

6

ഹര്‍ഷല്‍ പട്ടേല്‍ മുതിര്‍ന്ന ബൗളറാണ്, നേരത്ത വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ എല്ലാവരും ഈയൊരു ഘട്ടത്തിലൂടെ കടന്നുപോവും. പക്ഷെ ഏതു സമയത്തും ഹര്‍ഷലിനു തന്റെ പഴയ താളം തിരിച്ചുപിടിക്കാന്‍ കഴിയും. അദ്ദേഹത്തിനു വലിയ അനുഭവസമ്പത്തുണ്ട്. അതോടൊപ്പം തന്നെ യുവതാരങ്ങളും മുന്നോട്ടുവരണം. മുഹമ്മദ് സിറാജ് ചൂടും തണുപ്പുമുള്ള ക്രിക്കറ്റാണ്, പക്ഷെ അദ്ദേഹം തന്റെ എല്ലാം കളിക്കളത്തില്‍ നല്‍കും. വനിന്ദു ഹസരംഗയും ജോഷ് ഹേസല്‍വുഡും വളരെ നല്ല പ്രകടനമാണ് നടത്തുന്നത്. ഇതു ആര്‍സിബിയെ സംബന്ധിച്ച് നല്ല സൂചനയാണന്നും താഹിര്‍ വിശദമാക്കി.

7

ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായ ജോഷ് ഹേസല്‍വുഡ് ആറു മല്‍സരങ്ങളില്‍ നിന്നും 7.64 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. വനിന്ദു ഹസരംഗയാണ് ഈ സീസണില്‍ ആര്‍സിബിയുടെ വിക്കറ്റ് വേട്ടക്കാരന്‍. 10 മല്‍സരങ്ങളില്‍ 15 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 8.02 ആണ് ലങ്കന്‍ സ്പിന്നറുടെ ഇക്കോണമി റേറ്റ്. മുഹമ്മദ് സിറാജിന്റെ കാര്യമെടുത്താല്‍ 10 മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് പേസര്‍ക്കു ലഭിച്ചത്.

Story first published: Wednesday, May 4, 2022, 11:26 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+