IPL 2022: ഇവരെ പഞ്ചാബ് എന്തിന് ബെഞ്ചിലിരുത്തുന്നു ? ടീമില്‍ ഇടം അര്‍ഹിക്കുന്ന മൂന്ന് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്രതീക്ഷക്കൊത്തുയരാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. മായങ്ക് അഗര്‍വാളിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ പഞ്ചാബ് ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് വഴങ്ങിയത്. നിലവില്‍ എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് വലിയ സെമി സാധ്യത ഇപ്പോള്‍ നല്‍കാനാവില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യങ്ങളേറെ. നായകന്‍ ഉള്‍പ്പെടെ ആരും ഫോമിലല്ല. പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പരീക്ഷണങ്ങളും പാളുന്നു.
ഇത്തവണ പഞ്ചാബിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തുന്നത് ലിയാം ലിവിങ്‌സ്റ്റന്‍ മാത്രമാണ്. മെഗാ ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തി വലിയ പൊളിച്ചെഴുത്താണ് പഞ്ചാബ് നടത്തിയത്. എന്നാല്‍ മെഗാ ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പാളി. ഫലപ്രദമായി പണം ഉപയോഗിക്കാന്‍ സാധിച്ചില്ല. ഇത്തവണ പഞ്ചാബിന്റെ പ്ലേയിങ് 11നെയും മികച്ചതെന്ന് വിശേഷിപ്പിക്കാനാവില്ല. നിലവില്‍ പഞ്ചാബ് ടീമിനൊപ്പമുള്ള പ്ലേയിങ് 11ല്‍ ഇടം അര്‍ഹിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്‍ പോറല്‍
പഞ്ചാബിന്റെ ബൗളിങ് നിര ഇത്തവണ ദുര്‍ബലമായി തുടരുമ്പോഴും ഇഷാന്‍ പോറലിന് പഞ്ചാബ് അവസരം നല്‍കുന്നില്ലെന്നത് ശരിക്കും അത്ഭുതപ്പെടുത്തുകയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം തിളങ്ങിയ പോറല്‍ ഇന്ത്യ എ ടീമിനൊപ്പവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യ എ ടീമിന്റെ പര്യടനത്തില്‍ തിളങ്ങിയ പോറല്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 2022ലെ രഞ്ജി ട്രോഫിയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് പോറല്‍ നേടിയത്.
110 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടി20യില്‍ 22 മത്സരത്തില്‍ നിന്ന് 30 വിക്കറ്റും പോറലിന്റെ പേരിലുണ്ട്. അതും 6.71 എന്ന മികച്ച ഇക്കോണമിയില്‍. അവസാന സീസണില്‍ പഞ്ചാബിനായി ഒരു മത്സരം കളിക്കുകയും നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടുകയും ചെയ്യാന്‍ താരത്തിനായിരുന്നു. എന്നാല്‍ ഇത്തവണ അവസരം ലഭിച്ചില്ല. മോശം ഫോമിലുള്ള വൈഭവ് അറോറക്ക് പകരം പോറലിനെ പഞ്ചാബ് പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും.

ബനുഷ്‌ക രാജപക്‌സെ
ശ്രീലങ്കന്‍ താരം ബനുഷ്‌ക രാജ്പക്‌സെയും പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ ഇടം അര്‍ഹിക്കുന്ന താരമാണ്. ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റുമായുള്ള ഭിന്നതകൊണ്ട് ടീമില്‍ അദ്ദേഹത്തിന് അവസരം കുറവാണ്. എന്നാല്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഈ വര്‍ഷം ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ പഞ്ചാബ് കിങ്‌സിനൊപ്പം താരം ഐപിഎല്‍ അരങ്ങേറ്റം കുറിച്ചു. 22 പന്തില്‍ 43 റണ്‍സാണ് രാജപക്‌സെ അടിച്ചെടുത്തത്.
രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ നിന്ന് 31 റണ്‍സും നേടി. സിഎസ്‌കെയ്‌ക്കെതിരേ 5 പന്തില്‍ 9 റണ്‍സുമായി താരം റണ്ണൗട്ടായി. ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോ ടീമിലേക്കെത്തിയപ്പോള്‍ പ്ലേയിങ് 11ലെ രാജ്പക്‌സെയുടെ സ്ഥാനം പോയി. എന്നാല്‍ ബെയര്‍സ്‌റ്റോ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ രാജപക്‌സെയെ പഞ്ചാബിന് വീണ്ടും പ്ലേയിങ് 11ലേക്ക് പരിഗണിക്കാവുന്നതാണ്.

റിഷി ധവാന്‍
ഇൗ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൈയടി നേടിയ ഇന്ത്യന്‍ ഓള്‍റൗണ്ടറാണ് റിഷി ധവാന്‍. ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരം 26 ഐപിഎല്ലില്‍ നിന്ന് 153 റണ്‍സും 18 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 2014ല്‍ പഞ്ചാബ് ഫൈനല്‍ കളിച്ചപ്പോള്‍ 13 വിക്കറ്റും 82 റണ്‍സും നേടി വലിയ സംഭാവനയാണ് റിഷി ധവാന്‍ നല്‍കിയത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 117 റണ്‍സ് നേടിയ റിഷി വിജയ് ഹസാരെ ട്രോഫിയില്‍ 17 വിക്കറ്റും 458 റണ്‍സും നേടാനും അദ്ദേഹത്തിനായി. ഇത്തവണ പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ സ്ഥാനം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് റിഷി എങ്കിലും ഇത്തവണ ഒരവസരം പോലും പഞ്ചാബ് നല്‍കിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications