Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂര്യകുമാര്‍ യാദവ് ഇല്ല, മുംബൈ ആരെ പകരക്കാരനാക്കും ? ഈ മൂന്ന് പേരിലൊരാള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ ആദ്യ മത്സരം ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ പ്ലേ ഓഫിലിടം പിടിക്കാന്‍ സാധിക്കാതിരുന്ന മുംബൈ ഇത്തവണ ശക്തമായ താരനിരയുമായാണ് ടൂര്‍ണമെന്റിനെത്തുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിലേക്ക് മികച്ച യുവതാരങ്ങളും എത്തിയിട്ടുള്ളതിനാല്‍ ഇത്തവണ പ്രതീക്ഷകളും ഏറെയാണ്.

ഡല്‍ഹിക്കെതിരായ മത്സരത്തിനായി മുംബൈ തയ്യാറെടുത്തെങ്കിലും പ്രധാന പ്രശ്‌നം സൂര്യകുമാര്‍ യാദവിന്റെ അഭാവമാണ്. നാലാം നമ്പറിലെ സൂര്യകുമാറിന്റെ അഭാവം നികത്തുക ടീമിന് എളുപ്പമല്ല. ഡല്‍ഹിക്കെതിരേ സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡിവാള്‍ഡ് ബ്രെവിസ്

ഡിവാള്‍ഡ് ബ്രെവിസ്

ജൂനിയര്‍ എബിയെന്ന പേരില്‍ ഇതിനോടകം പേരെടുത്ത ഡിവാള്‍ഡ് ബ്രെവിസിനെ മുംബൈ ഇന്ത്യന്‍സിന് പരിഗണിക്കാവുന്നതാണ്. പരിശീലന മത്സരത്തിലടക്കം തല്ലിത്തകര്‍ത്ത താരത്തിന് വലിയ പരിചയസമ്പത്തില്ലെന്നതാണ് പ്രശ്‌നം. 18കാരനായ താരം അണ്ടര്‍ 19 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരാഗത ബാറ്റിങ് ശൈലിയെ പൊളിച്ചെഴുതുന്ന ബാറ്റിങ് കാഴ്ചവെക്കാന്‍ താരത്തിന് മിടുക്കുണ്ട്. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ ബ്രെവിസിനും മിടുക്കുണ്ട്. മുംബൈ വളരെ പ്രതീക്ഷയോടെ കാണുന്ന താരത്തിന്റെ ബാക് ഫൂട്ട് ഷോട്ടുകള്‍ കരുത്തുറ്റതാണ്. മുംബൈയിലെ എക്‌സ്ട്രാ പേസുള്ള പിച്ചുകളില്‍ അനുയോജ്യനായ താരമാണ് ബ്രെവിസ്. അതുകൊണ്ട് തന്നെ മുംബൈക്ക് യുവതാരത്തെ പരിഗണിക്കാവുന്നതാണ്. മെഗാ ലേലത്തില്‍ മൂന്ന് കോടിക്കാണ് ബ്രെവിസിനെ മുംബൈ സ്വന്തമാക്കിയത്.

അന്‍മോല്‍പ്രീത് സിങ്

അന്‍മോല്‍പ്രീത് സിങ്

2019ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരമാണ് അന്‍മോല്‍പ്രീത് സിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 23കാരനായ താരം ഇപ്പോള്‍ ഇന്ത്യ എ, ഇന്ത്യ ബ്ല്യൂ, ഇന്ത്യ സി ടീമുകളുടെയെല്ലാം ഭാഗമായിട്ടുമുണ്ട്. ഇത്തവണ മുംബൈ വലിയ പ്രതീക്ഷയോടെ കാണുന്ന അന്‍മോല്‍പ്രീതിനെ സൂര്യക്ക് പകരക്കാരനായി പരിഗണിക്കാവുന്നതാണ്. സ്പിന്നറെന്ന നിലയിലും ടീമിന് ഗുണം ചെയ്യുന്ന താരമാണ് അന്‍മോല്‍പ്രീത്. മുംബൈ താരത്തിന് അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്.

ഫാബിയന്‍ അലന്‍

ഫാബിയന്‍ അലന്‍

വെസ്റ്റ് ഇന്‍ഡീസുകാരനായ ഫാബിയന്‍ അലനെയും മുംബൈക്ക് പരിഗണിക്കാവുന്നതാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം സിപിഎല്ലില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയിരുന്നു. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം അലന്‍ കാഴ്ചവെച്ചിരുന്നു. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും 2021ല്‍ പഞ്ചാബ് കിങ്‌സിന്റെയും ഭാഗമായിരുന്നു അലന്‍. എന്നാല്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് അലന്‍. മധ്യ ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്.

Story first published: Sunday, March 27, 2022, 12:29 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+