Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂപ്പര്‍ പേസര്‍ക്ക് പരിക്ക്, രാജസ്ഥാന് പകരക്കാരനെ വേണം, ഈ മൂന്ന് പേരിലൊരാള്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ ഇത്തവണ കരുത്തരുടെ നിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതം എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ടീമിലെ സീനിയര്‍ പേസര്‍മാരിലൊരാളായ നതാന്‍ കൂള്‍ട്ടര്‍നെയ്‌ലിന് പരിക്കേറ്റത് രാജസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ നിരയില്‍ കൂള്‍ട്ടര്‍നെയ്‌ലുണ്ടായിരുന്നു. എന്നാല്‍ കാലിന്റെ പരിക്ക് പ്രയാസപ്പെടുത്തിയ താരം മൂന്ന് ഓവറില്‍ 48 റണ്‍സാണ് വിട്ടുകൊടുത്തത്. നാലാമത്തെ ഓവര്‍ എറിയാന്‍ അദ്ദേഹത്തിന് സാധിക്കാത്ത വിധം പരിക്ക് പ്രയാസപ്പെടുത്തിയിരുന്നു. അവസാന രണ്ട് മത്സരത്തിലും രാജസ്ഥാന്‍ നിരയില്‍ കൂള്‍ട്ടര്‍നെയ്‌ലില്ലായിരുന്നു. ഇപ്പോഴിതാ കൂള്‍ട്ടര്‍നെയ്ല്‍ പരിക്കേറ്റ് പുറത്തായ വിവരം രാജസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

1

സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം ഉണ്ടാകില്ലെന്ന് രാജസ്ഥാന്റെ ചീഫ് ഫിസിയോ ജോണ്‍ ഗ്ലോസ്റ്റര്‍ വ്യക്തമാക്കി കഴിഞ്ഞു. രണ്ട് കോടിക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ച കൂള്‍ട്ടര്‍നെയ്‌ലിന്റെ പകരക്കാരനെ രാജസ്ഥാനെ ഇപ്പോള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് വീസെ

ഡേവിഡ് വീസെ

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറും നിലവില്‍ നമീബിയയുടെ താരവുമായ ഡേവിഡ് വീസെയാണ് രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍. പേസ് ബൗളിങ്ങിനൊപ്പം ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരം നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുമുണ്ട്. വീസെയെ പരിഗണിച്ചാല്‍ രാജസ്ഥാന്റെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്താന്‍ സാധിക്കും. ഐപിഎല്ലില്‍ 15 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും 90 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 47 റണ്‍സാണ് മികച്ച സ്‌കോര്‍. അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ വീസെക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുണ്ട്. നിലവിലെ രാജസ്ഥാന്‍ സാഹചര്യത്തിന് അനുയോജ്യനായ താരങ്ങളിലൊരാളാണ് വീസെ. 2021ലെ ടി20 ലോകകപ്പില്‍ നമീബിയക്കൊപ്പം വീസെ തിളങ്ങിയിരുന്നു. 31 ടി20യില്‍ നിന്ന് 399 റണ്‍സും 33 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

ബെന്‍ കട്ടിങ്

ബെന്‍ കട്ടിങ്

മീഡിയം പേസ് ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ്ങിനെ രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. ഓസീസ് താരമായ കട്ടിങ് മധ്യ ഓവറുകളില്‍ നന്നായി പന്തെറിയാനും മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും കെല്‍പ്പുള്ള താരമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കട്ടിങ്. നേരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പം കളിച്ചിട്ടുള്ള താരം അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിട്ടുള്ള കട്ടിങ് രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച താരമാണ്. മെഗാ ലേലത്തില്‍ കട്ടിങ് അണ്‍സോള്‍ഡായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. 35കാരനായ താരം 21 ഐപിഎല്ലില്‍ നിന്ന് 238 റണ്‍സും 10 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കായി ഏഴ് ടി20യില്‍ നിന്ന് 30 റണ്‍സും മൂന്ന് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മോയിസസ് ഹെന്റിക്വസ്

മോയിസസ് ഹെന്റിക്വസ്

മറ്റൊരു ഓസീസ് ഓള്‍റൗണ്ടറായ മോയിസസ് ഹെന്‍ റിക്വസിനെയും പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ്. 35കാരനായ താരം മീഡിയം പേസുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ്. എന്നാല്‍ മെഗാ ലേലത്തില്‍ അദ്ദേഹത്തിനെ വാങ്ങാന്‍ ആരും ഉണ്ടായില്ല. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്ത് ഹെന്‍ റിക്വസിനുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെയെല്ലാം ഭാഗമാവാന്‍ താരത്തിനായിട്ടുണ്ട്. 62 ഐപിഎല്ലില്‍ നിന്ന് 1000 റണ്‍സും 42 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഓസ്‌ട്രേലിയക്കായി 24 ടി20യില്‍ നിന്ന് 355 റണ്‍സും ഏഴ് വിക്കറ്റുമാണ് ഹെന്‍ റിക്വസ് നേടിയത്.

Story first published: Thursday, April 7, 2022, 15:13 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+