Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലി ഇടപെടും, ഈ മൂന്ന് പേരെ ആര്‍സിബി ടീമിലെത്തിക്കും, ആരൊക്കെയാണെന്നറിയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 590 താരങ്ങള്‍ ഉള്‍പ്പെടുന്ന മെഗാ താരലേലത്തില്‍ ആര്‍ക്കൊക്കെയാവും അവസരം ലഭിക്കുകയെന്നത് കാത്തിരുന്ന് തന്നെ അറിയണം. പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡാവാനാണ് സാധ്യത. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് 48 താരങ്ങളാണ് മെഗാ ലേലത്തിലേക്കെത്തുന്നത്.

ഇതുവരെ കിരീടത്തിലേക്കെത്താനാവാത്ത ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷകളോടെയാണുള്ളത്. വിരാട് കോലി, ഗ്ലെന്‍ മാക്സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. നായകസ്ഥാനം കോലി ഒഴിഞ്ഞതിനാല്‍ പുതിയ നായകന്റെ കീഴിലാവും ആര്‍സിബി തന്ത്രം മെനയുക. ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങളെ ആര്‍സിബി നോട്ടമിടുന്നുണ്ട്. ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്കെത്തിക്കാനാണ് ടീമിന്റെ പദ്ധതികളെന്നാണ് വിവരം.

1

മെഗാ ലേലത്തില്‍ ആര്‍സിബി താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ കോലിയുടെ അഭിപ്രായവും തേടുമെന്നുറപ്പാണ്. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിന്റെ നട്ടെല്ല് കോലി തന്നെയാണ്. ഇത്തവണ കോലിയുടെ നിര്‍ദേശ പ്രകാരം മെഗാ ലേലത്തില്‍ ആര്‍സിബി ടീമിലെത്തിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ പ്രസിദ്ധ് കൃഷ്ണയെ ഇത്തവണ ആര്‍സിബി സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന യുവതാരമാണ് പ്രസിദ്ധ്. ഇതിനോടകം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. രണ്ടാം ഏകദിനത്തില്‍ ഒമ്പത് ഓവറില്‍ മൂന്ന് മെയ്ഡനടക്കം 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്താന്‍ പ്രസിദ്ധ് കൃഷ്ണക്കായിരുന്നു.

ഐപിഎല്ലിലെ താരത്തിന്റെ റെക്കോഡുകളും മോശമല്ല. 2108ല്‍ ഐപിഎല്ലിലേക്ക് വരവറിയിച്ച താരം 34 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി അല്‍പ്പം മോശമാണ്. 9.27ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിയുന്ന താരത്തിനായി ഇത്തവണ വാശിയേറിയ പോരാട്ടം നടന്നേക്കും.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യന്‍ ടീമില്‍ ശര്‍ദുല്‍ ഠാക്കൂറിന് കൂടുതല്‍ അവസരം നല്‍കിയ നായകന്‍ വിരാട് കോലിയാണ്. വിദേശ പര്യടനങ്ങളിലടക്കം ശര്‍ദുലിനെ കോലി വിശ്വാസം അര്‍പ്പിച്ചിരുന്നു. കോലിയുമായി അടുത്ത ബന്ധമാണ് ശര്‍ദുല്‍ ഠാക്കൂറിനുള്ളത്. മെഗാ ലേലത്തിന് മുന്നെ സിഎസ്‌കെ ഒഴിവാക്കിയ ശര്‍ദുല്‍ ഠാക്കൂറിനെ ഇത്തവണ ആര്‍സിബി സ്വന്തമാക്കിയേക്കും. ശര്‍ദുലിനെ ടീമിലെത്തിക്കാന്‍ കോലി ടീം മാനേജ്മെന്റിനോട് ആവിശ്യപ്പെടാനാണ് സാധ്യത. എന്നാല്‍ അത് എളുപ്പമാവില്ല. കാരണം സിഎസ്‌കെയടക്കം പ്രമുഖ പല ടീമുകളും ശര്‍ദുലിനായി രംഗത്തെത്തിയേക്കും. വലിയ പ്രതിഫലം തന്നെ ശര്‍ദുലിനായി മുടക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

വിരാട് കോലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശ്രേയസ് അയ്യരെ ആര്‍സിബിയിലെത്തിക്കാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലി ഇതിനായി ഇടപെട്ടേക്കും. ശ്രേയസിനെ ടീമിലെത്തിച്ചാല്‍ നായകനാക്കാം. കോലിയെ ബഹുമാനിക്കുന്ന താരമായതിനാല്‍ത്തന്നെ ശ്രേയസ് നായകനാവുന്നതിനോട് കോലിക്കും താല്‍പ്പര്യമുണ്ടാവും. ടോപ് ഓഡറിലും മധ്യ നിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. ഡല്‍ഹിയെ രണ്ട് സീസണില്‍ നയിച്ചപ്പോള്‍ ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലും എത്തിക്കാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. 87 മത്സരങ്ങളില്‍ നിന്ന് 31.67 ശരാശരിയില്‍ 2375 റണ്‍സാണ് ശ്രേയസിന്റെ പേരിലുള്ളത്. 123.96 ആണ് സ്‌ട്രൈക്കറേറ്റ്.

Story first published: Friday, February 11, 2022, 10:18 [IST]
Other articles published on Feb 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+