Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത്രയും തിളങ്ങുമെന്ന് കരുതിയില്ല, മുംബൈക്ക് ലോട്ടറിയായ മൂന്ന് താരങ്ങള്‍ ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ അവസാന സ്ഥാനത്താണുള്ളത്. തൊട്ടതെല്ലാം പിഴച്ച മുംബൈക്ക് ആശ്വസിക്കത്തക്കതായി ഒന്നും തന്നെ ഈ സീസണിലില്ലെന്ന് പറയാം. 15.25 കോടി കൊടുത്ത ഇഷാനും നായകന്‍ രോഹിതും സീനിയര്‍ താരം കറെന്‍ പൊള്ളാര്‍ഡുമെല്ലാം ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി.

ഇത്തവണ മുംബൈക്കൊപ്പം പലരും നിരാശപ്പെടുത്തിയെങ്കിലും ചില താരങ്ങളുടെ പ്രകടനം ശരിക്കും ലോട്ടറിയായിരുന്നു. കാരണം പ്രതീക്ഷച്ചതിലും മികച്ച പ്രകടനം അവരില്‍ നിന്നുണ്ടായി. ടീം ഇത്തവണ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനം നടത്തി അടുത്ത വര്‍ഷത്തേക്കും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡാനിയല്‍ സാംസ്

ഡാനിയല്‍ സാംസ്

ഇത്തവണ ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ബൗളറാണ് ഡാനിയല്‍ സാംസ്. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ ഇപ്പോള്‍ ന്യൂബോളില്‍ മുംബൈയുടെ വിശ്വസ്തനായിക്കഴിഞ്ഞു. അവസാന ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് സാംസ് നേടിയത്. ബാറ്റുകൊണ്ട് വലിയ ഷോട്ടുകള്‍ കളിക്കാനും സാംസിന് മികവുണ്ട്. അടുത്ത സീസണിലും മുംബൈ ടീമിനൊപ്പം സാംസ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പ്രതീക്ഷിച്ചതിലും മികവ് ഇപ്പോള്‍ താരം കാട്ടുന്നുണ്ട്.

തിലക് വര്‍മ

തിലക് വര്‍മ

ഇത്തവണ മുംബൈ ഇന്ത്യന്‍സിന് ഏറ്റവും ലാഭമായ താരം തിലക് വര്‍മയാണെന്ന് പറയാം. 2020ലെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ മുംബൈ കൃത്യമായി ഉപയോഗിച്ചു. മധ്യനിരയില്‍ സ്ഥിരതയോടെ കളിക്കാന്‍ തിലകിനായി. സ്ഥിരതയോടെ കളിച്ച തിലക് 376 റണ്‍സാണ് സീസണില്‍ ഇതിനോടകം നേടിയത്. ഇത്തവണ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള താരമാണ് തിലക് വര്‍മ. എന്തായാലും അടുത്ത സീസണിലും മുംബൈക്കൊപ്പം തിലക് ഉണ്ടാവുമെന്നുറപ്പാണ്.

ടിം ഡേവിഡ്

ടിം ഡേവിഡ്

ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയെങ്കിലും പിന്നീട് ടിം ഡേവിഡിനെ തിരിച്ചെത്തിച്ചു. രണ്ടാം വരവില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഡേവിഡ് എല്ലാവരെയും ഞെട്ടിച്ചു. കറെന്‍ പൊള്ളാര്‍ഡിന്റെ മോശം ഫോം മുംബൈയെ നിരാശപ്പെടുത്തിയപ്പോഴും ആശ്വാസമായത് ഡേവിഡാണ്. ഫിനിഷറെന്ന നിലയില്‍ വലിയ ഭാവി മുന്നിലുള്ള താരമാണ് അദ്ദേഹം. 8.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഡേവിഡിനെ അടുത്ത സീസണിലും ടീം നിലനിര്‍ത്താനാണ് സാധ്യത. 152 റണ്‍സാണ് ഏഴ് മത്സരത്തില്‍ നിന്ന് ഡേവിഡ് നേടിയത്. കറെന്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കി ഡേവിഡിനെ മുംബൈ അടുത്ത സീസണില്‍ നിലനിര്‍ത്താനാണ് സാധ്യത.

Story first published: Wednesday, May 18, 2022, 20:49 [IST]
Other articles published on May 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+