IPL 2022: ഇത്തവണ ടീമിലുണ്ട്, അടുത്ത വര്‍ഷം മുംബൈ പുറത്താക്കിയേക്കും, മൂന്ന് സൂപ്പര്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. കളിച്ച 11 മത്സരത്തില്‍ 9ലും തോറ്റ മുംബൈ രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. ആദ്യത്തെ എട്ട് മത്സരവും തോറ്റ മുംബൈ ഇത്തവണ ആദ്യം പുറത്താകുന്ന ടീമായി മാറിക്കഴിഞ്ഞു. ഇത്തവണ മുംബൈയുടെ പല കണക്കുകൂട്ടലുകളും തെറ്റി. ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മുംബൈക്ക് വലിയ പാളിച്ച പറ്റിയെന്ന് പറയാം. ഇത്തവണ മുംബൈ ടീമിലെ സജീവമായവരും എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനംകൊണ്ട് അടുത്ത വര്‍ഷം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രമന്‍ദീപ് സിങ്
ഇത്തവണ മുംബൈ വലിയ പ്രതീക്ഷവെച്ച യുവതാരങ്ങളിലൊരാളാണ് രമന്‍ദീപ് സിങ്. വമ്പനടിക്കാരനെന്ന പേരുണ്ടെങ്കിലും ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രണ്ട് മത്സരം കളിച്ച് ആകെ നേടിയത് 18 റണ്‍സാണ്. 12 പന്തില്‍ ആറ് റണ്‍സും 16 പന്തില്‍ 12 റണ്‍സുമാണ് അദ്ദേഹം നേടിയത്. സൂര്യകുമാര്‍ യാദവിന്റെ അഭാവം നികത്താന്‍ അവസരം ലഭിച്ചിട്ടും മുതലാക്കാനായില്ല. ഓള്‍റൗണ്ടറാണ് താരമെങ്കിലും മുംബൈക്ക് പന്തുകൊണ്ട് ഉപകാരം ഒന്നും ഉണ്ടായില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ മുംബൈ താരത്തെ ഒഴിവാക്കാനാണ് സാധ്യത.

ടൈമല്‍ മില്‍സ്
ഇംഗ്ലണ്ട് പേസര്‍ ടൈമല്‍ മില്‍സിനെ അടുത്ത സീസണില്‍ മുംബൈ ഒപ്പം നിര്‍ത്തില്ലെന്നുറപ്പ്. നിലവില്‍ പ്ലേയിങ് 11ന് പുറത്താണ് അദ്ദേഹം. ഇടം കൈയന്‍ പേസറെ മുംബൈ വളരെ പ്രതീക്ഷയോടെയാണ് എത്തിച്ചതെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്കേറ്റ് വിശ്രമത്തിലുള്ള മില്‍സിന്റെ സേവനം ഇനി മുംബൈ ആവിശ്യപ്പെട്ടേക്കില്ല. അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് മില്‍സ് നേടിയപ്പോള്‍ ഇക്കോണമി 11.18 ആണ്. മില്‍സിന്റെ തന്ത്രങ്ങളൊന്നും ഇത്തവണ ക്ലിക്കായില്ലെന്ന് പറയാം. അടുത്ത സീസണില്‍ മുംബൈ ടീമിലേക്ക് മില്‍സിനെ പരിഗണിക്കില്ലെന്ന കാര്യം ഉറപ്പാണ്.

കറെന്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച റെക്കോഡുള്ള താരമാണ് കറെന്‍ പൊള്ളാര്‍ഡ്. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും പരാജയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരമാണ് പൊള്ളാര്‍ഡ്. 11 ഇന്നിങ്‌സില്‍ നിന്ന് 144 റണ്‍സാണ് ഇത്തവണ നേടിയത്. ഫിനിഷറെന്ന നിലയില്‍ മുംബൈ പൊള്ളാര്‍ഡിനെ പൂര്‍ണ്ണമായും വിശ്വസിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇപ്പോഴും പ്ലേയിങ് 11ല്‍ തുടരുന്നത് തന്നെ അത്ഭുതമാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അടുത്ത സീസണില്‍ മുംബൈ പൊള്ളാര്‍ഡിനെ ഒഴിവാക്കാനുള്ള സാധ്യതയും തള്ളിക്കളനായാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications