For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈയ്ക്കു പ്ലേഓഫ് നഷ്ടമാക്കിയത് മൂന്ന് മണ്ടത്തരങ്ങള്‍!

ആദ്യത്തെ എട്ടു മല്‍സരങ്ങളിലും മുംബൈ തോറ്റിരുന്നു

ആറാം കിരീടമെന്ന സ്വപ്‌നവുമായി എത്തിയ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഐപിഎല്ലിന്റെ 15ാം സീസണ്‍ ഇനിയൊരിക്കലും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ദുസ്വപ്‌നമായി മാറിയിരിക്കുകയാണ്. ഇത്തവണ പ്ലേഓഫ് കാണാതെ ഏറ്റവുമാദ്യം പുറത്തായ ടീമാണ് മുംബൈ. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തുടര്‍ച്ചയായി പരാജയങ്ങളേറ്റു വാങ്ങിയതോടെയാണ് പ്ലേഓഫിലേക്കുള്ള മുംബൈയുടെ വഴിയടഞ്ഞത്.

1

11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. നാലു പോയിന്റുമായി അവസാന സ്ഥാനത്തു നില്‍ക്കുകയാണ് അവര്‍. മുംബൈയുടെ ഈ സീസണ്‍ ഇത്രയും വലിയ ദുരന്തമായി മാറാനുള്ള കാരണങ്ങളെന്താണ്. മൂന്നു വലിയ മണ്ടത്തരങ്ങളാണ് മുംബൈ ഈ സീസണില്‍ കാണിച്ചത്. ഇതു കാരണമാണ് അവര്‍ക്കു ഇപ്പോള്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായിരിക്കുന്നത്. മുംബൈയുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ഡേവിഡിനെ നേരത്തേ ടീമില്‍ നിന്നൊഴിവാക്കി

ഡേവിഡിനെ നേരത്തേ ടീമില്‍ നിന്നൊഴിവാക്കി

വമ്പനടികളിലൂടെ മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള ടിം ഡേവിഡിനെ നേരത്തേ തന്നെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയാണ് മുംബൈ ഇന്ത്യന്‍സ് കാണിച്ച ആദ്യത്തെ മണ്ടത്തരം. 8.25 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ ഇത്തവണത്തെ മെഗാ ലേലത്തില്‍ മുംബൈ വാങ്ങിയത്. ടീമിന്റെ ഈ സീസണിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട താരവുമായിരുന്നു ഡേവിഡ്.
പക്ഷെ സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മുംബൈ ഒഴിവാക്കുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ വെറും 13 റണ്‍സായിരുന്നു ഡേവിഡ് നേടിയത്. ഇതാണ് അദ്ദേഹത്തിനു സ്ഥാനവും നഷ്ടപ്പെടുത്തിയത്.

3

പക്ഷെ ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ കൂടി ഡേവിഡിനെ മുംബൈയ്ക്കു പരീക്ഷിച്ചു നോക്കാമായിരുന്നു. അതിലും ഫ്‌ളോപ്പായാല്‍ ഒഴിവാക്കാമായിരുന്നു. ഏപ്രില്‍ 30നു രാജസ്ഥാന്‍ റോയല്‍സുമായുള്ള രണ്ടാം പാദത്തിലാണ് ഡേവിഡിനെ മുംബൈ തിരിച്ചുവിളിച്ചത്. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഈ കളിയില്‍ ഒമ്പതു ബോളില്‍ നിന്നും 20 റണ്‍സുമായി മുംബൈയുടെ കന്നി വിജയത്തില്‍ ഡേനിഡ് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള തൊട്ടടുത്ത കളിയില്‍ 21 ബോളില്‍ നിന്നും 44 റണ്‍സുമായി ഡേവിഡ് ഒരിക്കല്‍ക്കൂടി കസറി.

മെറെഡിത്തിനെ കളിപ്പിക്കാന്‍ വൈകി

മെറെഡിത്തിനെ കളിപ്പിക്കാന്‍ വൈകി

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ റിലേ മെറെഡിത്തിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍വൈകിപ്പിച്ചതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗത്തു നിന്നുണ്ടായ മറ്റൊരു വലിയ അബദ്ധം. ഈ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ പോരായ്മ മൂര്‍ച്ചയില്ലാത്ത ബൗളിങ് ആക്രമണമായിരുന്നു. എന്നിട്ടും ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ് പങ്കാളിയായി മെറെഡിത്തിനെ മുംബൈ കളിപ്പിക്കാന്‍ വളരെയധികം വൈകിപ്പിച്ചതായി കാണാം.
പ്ലെയിങ് ഇലവനിലെത്തിയതു മുതല്‍ മുംബൈ ബൗളിങിനു കൂടുതല്‍ മൂര്‍ച്ചയേകാന്‍ മെറെഡിത്തിനായിട്ടുണ്ട്. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും 8.21 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. മികച്ച വേഗതയില്‍ ബൗള്‍ ചെയ്ത മെറെഡിത്തിനു പല ബാറ്റര്‍മാര്‍ക്കും വെല്ലുവിളിയുയര്‍ത്താനും സാധിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ 24 റണ്‍സിനു രണ്ടു വിക്കറ്റെടുത്ത മെറെഡിത്ത് മുംബൈയുടെ ജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

ഫ്ളോപ്പായവരില്‍ ഉറച്ചുനിന്നു

ഫ്ളോപ്പായവരില്‍ ഉറച്ചുനിന്നു

തുര്‍ച്ചയായി മോശം പ്രകടനം നടത്തിയിട്ടും പല താരങ്ങള്‍ക്കും മുംബൈ ഇന്ത്യന്‍സ് അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ അവസരമാണ് ഈ സീസണില്‍ നല്‍കിയത്. അവസരം ലഭിക്കാതെ പലരും ടീമിനു പുറത്തിരുന്നിട്ടും പെര്‍ഫോം ചെയ്യാത്തവരെ മാറ്റി അവര്‍ക്കു അവസരം നല്‍കാന്‍ മുംബൈ മടിച്ചു. മലയാളി പേസര്‍ ബേസില്‍ തമ്പി ഒരു മല്‍സരത്തില്‍ മൂന്നു വിക്കറ്റ് നേടിയതൊഴിച്ചാല്‍ ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ അഞ്ചു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. 9.5 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.

6

പേസര്‍ ടൈമല്‍ മില്‍സാണ് മുംബൈയുടെ മറ്റൊരു ദുരന്തതാരം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 11.18 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. മറ്റൊരു പേസര്‍ ജയദേവ് ഉനാട്കട്ട് 9.5 ഇക്കോണമി റേറ്റില്‍ അഞ്ചു കളിയില്‍ വീഴ്ത്തിയത് ആറു വിക്കറ്റുകളാണ്.

Story first published: Tuesday, May 10, 2022, 19:37 [IST]
Other articles published on May 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+