Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇന്ത്യന്‍ ക്യാപ്റ്റനാവാം, പക്ഷെ രാഹുല്‍ ഈ മൂന്ന് കാര്യം തെളിയിക്കണം, അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തിയ രണ്ട് ടീമുകള്‍. ഗുജറാത്തിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ ലഖ്‌നൗവിനെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് നായകനായിരുന്ന കെ എല്‍ രാഹുല്‍ ഇത്തവണ ലഖ്‌നൗ നായകനാവുമ്പോള്‍ നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്.

1

രാഹുല്‍ ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കപ്പെടുന്ന താരമാണ്. എന്നാല്‍ ഇതുവരെ നായകനെന്ന നിലയില്‍ കൈയടി നേടുന്ന പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. നയിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തുന്ന രാഹുലിന് ഇത്തവണ നിര്‍ണ്ണായകമാണ്. ലഖ്‌നൗവിനൊപ്പം നായകനായി തിളങ്ങിയാല്‍ ഇന്ത്യയുടെ ഭാവി നായകനായി രാഹുലിന് അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. രാഹുലിന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും നായകനായി എടുത്ത തീരുമാനങ്ങളൊന്നും വളരെ മികച്ചതായിരുന്നില്ല. ഇത്തവണ രാഹുല്‍ മൂന്ന് കാര്യങ്ങള്‍ തെളിയിച്ചാല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ സാധ്യത കൂടുതലാണ്. എന്തൊക്കെയാണെന്ന് അറിയാം.

ടീമിനെ കിരീടത്തിലേക്കെത്തിക്കണം

ടീമിനെ കിരീടത്തിലേക്കെത്തിക്കണം

നായകനെന്ന നിലയില്‍ തന്റെ നിലവാരം മികച്ചതാണെന്ന് കെ എല്‍ രാഹുല്‍ തെളിയിക്കേണ്ടതായുണ്ട്. ഇതുവരെ രാഹുല്‍ നായകനായി എടുത്ത തീരുമാനങ്ങളൊന്നും വലിയ പ്രശംസ അര്‍ഹിക്കുന്നതല്ല. പഞ്ചാബ് കിങ്‌സിനെ നയിച്ചപ്പോള്‍ കാര്യമായൊന്നും ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നില്ല. പഞ്ചാബിന് മികച്ച ടീം കരുത്തില്ലായിരുന്നു എന്നതിനാല്‍ രാഹുലിന് ഇതിന്റെ ഇളവ് ലഭിക്കും. എന്നാല്‍ ഇത്തവണ മികച്ച താരനിരയുമായി ഇറങ്ങുന്ന ലഖ്‌നൗവിനൊപ്പം രാഹുലിന് ഈ ഇളവ് ലഭിക്കില്ല. അതുകൊണ്ട് തന്നെ ക്യാപ്റ്റനായി അദ്ദേഹം മികവ് കാട്ടണം.

പഞ്ചാബിനൊപ്പം 44 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. 27 മത്സരത്തില്‍ നയിച്ചപ്പോള്‍ 12 മത്സരം ജയിച്ചപ്പോള്‍ 15 മത്സരം തോറ്റു. ഇത്തവണ ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കില്‍ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാന്‍ രാഹുലിന് സാധിക്കേണ്ടതായുണ്ട്. ഗൗതം ഗംഭീര്‍ ഉള്‍പ്പെടുന്ന മികച്ച പരിശീലക സംഘത്തിന്റെ പിന്തുണ രാഹുലിനുണ്ട്. അത് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കേണ്ടതായുണ്ട്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ മികവ് ആവര്‍ത്തിക്കണം

ബാറ്റ്‌സ്മാനെന്ന നിലയില്‍ മികവ് ആവര്‍ത്തിക്കണം

ബാറ്റ്‌സ്മാനെന്ന നിലയിലെ രാഹുലിന്റെ റെക്കോഡ് എല്ലാവരെയും മോഹിപ്പിക്കുന്നതാണ്. ഇത് ഇത്തവണയും തുടരാന്‍ അദ്ദേഹത്തിന് സാധിക്കേണ്ടതായുണ്ട്. 2018ല്‍ 14 മത്സരത്തില്‍ നിന്ന് 659 റണ്‍സ്, 2019ല്‍ 14 മത്സരത്തില്‍ നിന്ന് 593 റണ്‍സ് 2020ല്‍ 14 മത്സരത്തില്‍ നിന്ന് 670 റണ്‍സ് 2021ല്‍ 13 മത്സരത്തില്‍ നിന്ന് 626 റണ്‍സ് എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. ഇത്തവണയും ഇതേ ബാറ്റിങ് പ്രകടനം അദ്ദേഹം ആവര്‍ത്തിക്കേണ്ടതായുണ്ട്. പഞ്ചാബിനൊപ്പം മികച്ച സ്‌കോര്‍ നേടുമ്പോഴും പവര്‍പ്ലേ മുതലാക്കുന്നതില്‍ അദ്ദേഹം പരാജയമാണെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കാണാന്‍ ഇത്തവണ രാഹുലിന് സാധിക്കേണ്ടതായുണ്ട്. തുടക്കം മുതല്‍ തകര്‍ത്തടിച്ച് മികച്ച സ്‌കോര്‍ നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലിന് സാധിക്കണം.

യുവതാരങ്ങള്‍ക്ക് പ്രചോദനമാവണം

യുവതാരങ്ങള്‍ക്ക് പ്രചോദനമാവണം

ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാവാന്‍ രാഹുലിന് സാധിക്കണം. സാധാരണ ക്യാപ്റ്റനായി ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദം പലപ്പോഴും രാഹുലിന്റെ ശരീര ഭാഷയിലുണ്ടാവും. ഇത് സഹതാരങ്ങളെയും ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ പോസിറ്റീവ് മനോഭാവത്തോടെ രാഹുല്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടരുതെന്ന് ചുരുക്കം. ഇന്ത്യന്‍ ടീമിന്റെ നായകനാവുമ്പോള്‍ മികച്ച മനോഭാവം ആവിശ്യമാണ്. അതുകൊണ്ട് തന്നെ രാഹുലിന് ഇത്തവണ സ്വയം സമ്മര്‍ദ്ദത്തെ അതിജീവിച്ച് കാട്ടേണ്ടതായുണ്ട്.

Story first published: Friday, March 25, 2022, 11:15 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+