IPL 2022: എട്ട് തോല്‍വി, മാറ്റം വേണം, ഈ മൂന്ന് പേരെ മുംബൈ പ്ലേയിങ് 11ലേക്ക് പരിഗണിക്കണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് മുംബൈ ഇന്ത്യന്‍സ്. കളിച്ച എട്ട് മത്സരത്തിലും രോഹിത്തും സംഘവും എട്ട് നിലയില്‍ പൊട്ടി. ഇത്തവണ ഒരു പോയിന്റ് പോലും നേടാത്ത ഏക ടീമെന്ന നാണക്കേടിലൂടെയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ കടന്ന് പോകുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആരും ഫോമിലല്ല. മെഗാ ലേലത്തില്‍ മുംബൈയുടെ തീരുമാനങ്ങളെല്ലാം പിഴച്ചു.
ആര്‍ക്കും വേണ്ടാത്ത ഡാനിയല്‍ സാംസ്, ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട് തുടങ്ങിയവരെല്ലാം ബൗളിങ്ങില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് കരുതിയത് തന്നെ മണ്ടത്തരം. 15.25 കോടി ഇഷാന്‍ കിഷന് നല്‍കിയത് എത്രത്തോളം വലിയ മണ്ടത്തരമാണെന്ന് മുംബൈക്ക് ഇതിനോടകം മനസിലായിട്ടുണ്ട്. ഇതിഹാസ നായകനും ഓപ്പണറുമായ രോഹിത് ശര്‍മക്ക് തൊട്ടതെല്ലാം പിഴക്കുന്നു. കറെന്‍ പൊള്ളാര്‍ഡും മോശം ഫോമില്‍. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഭേദപ്പെട്ട് നില്‍ക്കുന്നു.
വരുന്ന മത്സരങ്ങളില്‍ മുംബൈയുടെ പ്ലേയിങ് 11ല്‍ മാറ്റം ഉറപ്പാണ്. വലിയൊരു അഴിച്ചുപണി നടത്താനുള്ള കെട്ടുറപ്പ് മുംബൈയുടെ ബെഞ്ചിലില്ല. എന്നാല്‍ മുംബൈ പ്ലേയിങ് 11ലേക്ക് തീര്‍ച്ചയായും പരിഗണിക്കേണ്ട മൂന്ന് താരങ്ങളുണ്ട്. ആരൊക്കെയാണെന്നറിയാം.

ടിം ഡേവിഡ്
മുംബൈ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയപ്പോള്‍ പകരം വെടിക്കെട്ട് ബാറ്റ്‌സ്മാനായി കൊണ്ടുവന്ന താരമാണ് ടിം ഡേവിഡ്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിന് ശേഷം മുംബൈ താരത്തെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനും രാജസ്ഥാന്‍ റോയല്‍സിനുമെതിരെയാണ് സിംഗപ്പൂരുകാരനായ ടിം ഡേവിഡിനെ മുംബൈ പരിഗണിച്ചത്. എന്നാല്‍ നിരാശപ്പെടുത്തിയതോടെ പ്ലേയിങ് 11ന് പുറത്തായി. എന്നാല്‍ അത്ര പെട്ടെന്ന് മുംബൈ മാറ്റിനിര്‍ത്തേണ്ട താരമല്ല ടിം ഡേവിഡ്.
വെടിക്കെട്ട് ബാറ്റിങ്ങിനോടൊപ്പം ഇടം കൈ സ്പിന്നുകൊണ്ടും വിസ്മയിപ്പിക്കാന്‍ ടിം ഡേവിഡിന് സാധിക്കും. 8.25 കോടിക്ക് മുംബൈ ടീമിലേക്കെത്തിച്ച താരത്തിന് ഇനിയും ബെഞ്ചിലിരുത്ത് ടീം കാട്ടുന്ന ഏറ്റവും വലിയ മണ്ടത്തരമാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളില്‍ മുംബൈ ടിം ഡേവിഡിനെ കളിപ്പിക്കണം. ക്ലിക്കായി കിട്ടിയാല്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് ഡേവിഡ്.

മായങ്ക് മാര്‍ക്കണ്ഡെ
രാഹുല്‍ ചഹാര്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം സ്പിന്‍ ബൗളിങ്ങില്‍ വിസ്മയിപ്പിക്കുമ്പോള്‍ മുംബൈ പൊന്‍മുട്ടയിടുന്ന താറാവിനെ കൂട്ടിലടച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയാണ്. ഏത് അവസരത്തിലും വിക്കറ്റ് നേടാന്‍ അസാധ്യ മികവുള്ള താരമാണ് മാര്‍ക്കണ്ഡെ. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും മുംബൈ താരത്തെ ടീമില്‍ എടുത്തില്ല. 2018ലെ ഐപിഎല്ലില്‍ 8.36 ഇക്കോണമിയില്‍ 15 വിക്കറ്റുമായി മാര്‍ക്കണ്ഡെ തിളങ്ങിയിരുന്നു.
പിന്നീട് മുംബൈ കൈവിട്ട താരത്തെ ഇത്തവണ 65 ലക്ഷത്തിനാണ് തിരിച്ചെത്തിച്ചത്. മുരുഗന്‍ അശ്വിനില്‍ മുംബൈക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മാര്‍ക്കണ്ഡെക്ക് മുംബൈ അവസരം നല്‍കേണ്ടതാണ്. തുടര്‍ തോല്‍വികളില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കാന്‍ ചിലപ്പോള്‍ മാര്‍ക്കണ്ഡെക്ക് സാധിക്കുമായിരിക്കും.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ മെറിറിലല്ല അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതെന്നത് ടീം വൃത്തങ്ങള്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ടീം ഇത്രയും നിരാശപ്പെടുത്തിയിട്ടും അര്‍ജുന് മുംബൈ അവസരം നല്‍കിയിട്ടില്ല. ഇടം കൈയന്‍ പേസര്‍മാരായ ഡാനിയല്‍ സാംസും ജയദേവ് ഉനദ്ഘട്ടും തല്ല് വാങ്ങുന്നതിനാല്‍ത്തന്നെ അര്‍ജുനെ പരീക്ഷിക്കാവുന്നതാണ്. ഇടം കൈയന്‍ പേസര്‍ എന്നതിലുപരിയായി ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും അര്‍ജുന് മികവുണ്ട്. അതുകൊണ്ട് തന്നെ അര്‍ജുനെ ഇനിയും ബെഞ്ചിലിരുത്താതെ മുംബൈക്ക് അവസരം നല്‍കാവുന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം ഭേദപ്പെട്ട പ്രകടനം നടത്തി മികവ് കാട്ടാന്‍ അര്‍ജുനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications