IPL 2022: ആര്‍ച്ചര്‍ വന്നാല്‍ മുംബൈ രക്ഷപെടുമോ?, ഇല്ല, ഈ മൂന്ന് മാറ്റങ്ങള്‍ അനിവാര്യം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യന്‍സ്. 11 മത്സരത്തില്‍ 9 മത്സരവും മുംബൈ തോറ്റപ്പോള്‍ രണ്ട് മത്സരം മാത്രമാണ് ജയിക്കാനായത്. ആദ്യത്തെ എട്ട് മത്സരവും തോറ്റ മുംബൈ ആദ്യം പുറത്താകുന്ന ടീമെന്ന നാണക്കേടും പേറേണ്ടി വന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. ബൗളിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈക്ക് പ്രധാനമായും തലവേദനായത്.
ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കറെന്‍ പൊള്ളാര്‍ഡും എല്ലാം നിരാശപ്പെടുത്തിയതും മുംബൈയുടെ കുതിപ്പിന് തിരിച്ചടിയായി. അടുത്ത സീസണില്‍ ജോഫ്രാ ആര്‍ച്ചര്‍ ടീമിലേക്കെത്തുന്നത് മുംബൈയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായാണ് ടീം മാനേജ്‌മെന്റ് കാണുന്നത്. എന്നാല്‍ ആര്‍ച്ചര്‍ എത്തിയാല്‍ മുംബൈയുടെ എല്ലാ പ്രശ്‌നങ്ങളും തീരുമോ ? ഇല്ലെന്ന് തന്നെ പറയാം. മുംബൈ അടുത്ത സീസണിന് മുന്നോടിയായി ടീമില്‍ വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

മികച്ചൊരു സ്പിന്നറെ വേണം
ജോഫ്രാ ആര്‍ച്ചറെത്തുമ്പോള്‍ പേസ് നിര ശക്തമാകുമെന്നതില്‍ തര്‍ക്കമില്ല. ആര്‍ച്ചര്‍ - ജസ്പ്രീത് ബുംറ കൂട്ടുകെട്ട് ലോകത്തിലെ ഏറ്റവും അപകടകാരിയായ കൂട്ടുകെട്ടായി മാറും. എന്നാല്‍ ഈ പേസ് കൂട്ടുകെട്ടുകൊണ്ട് മാത്രം കാര്യമില്ല. മികച്ചൊരു സ്പിന്നറെ മുംബൈക്ക് ആവിശ്യമുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി യുസ് വേന്ദ്ര ചഹാല്‍ തിളങ്ങുന്നപോലെ, ആന്‍സിബിക്കായി വനിന്‍ഡു ഹസരങ്ക തിളങ്ങുന്നതുപോലെ മികച്ചൊരു സ്പിന്നറെ മുംബൈ കളത്തിലിറക്കേണ്ടതായുണ്ട്.
ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കഴിയുന്ന ആദം സാംബെയെ വേണമെങ്കില്‍ ടീമിലേക്കെത്തിക്കാവുന്നതാണ്. നിലവില്‍ മുരുകന്‍ അശ്വിന്‍, മായങ്ക് മാര്‍ക്കണ്ഡെ എന്നിവരാണുള്ളത്. രണ്ട് പേരും ശരാശരി സ്പിന്നര്‍മാരാണ്. അശ്വിന്‍ അണ്‍ക്യാപ്പഡ് താരവും മാര്‍ക്കണ്ഡെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്ത് കുറവുള്ള താരവുമാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നനായ സ്പിന്നറെ മുംബൈക്ക് ആവിശ്യമാണ്.

ഹര്‍ദിക്കിന്റെ പകരക്കാരന്‍ വേണം
2022ലെ മെഗാ ലേലത്തിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയ മുംബൈക്ക് ഉത്തമ പകരക്കാരനെ കണ്ടെത്താനായില്ല. ടി20 ഡേവിഡ് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഫിനിഷറുമാണെങ്കിലും ഓള്‍റൗണ്ടറല്ല. മുംബൈയുടെ മധ്യനിരയിലേക്ക് മികച്ചൊരു പേസ് ഓള്‍റൗണ്ടറെ പരിഗണിക്കേണ്ടതായുണ്ട്. നിലവിലെ മികച്ച ഓള്‍റൗണ്ടര്‍മാരെല്ലാം മറ്റ് ടീമുകളിലാണെന്നത് മുംബൈക്ക് തിരിച്ചടിയാണ്.
ജേസന്‍ ഹോള്‍ഡറെയെങ്കിലും ടീമിലെത്തിക്കാന്‍ മുംബൈ തയ്യാറാകാത്തത് വലിയ മണ്ടത്തരമായി. ഹര്‍ദിക്കും ക്രുണാല്‍ പാണ്ഡ്യയും ഒരുമിച്ച് ടീം വിട്ടപ്പോള്‍ പന്തെറിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ മുംബൈയില്‍ ആരുമില്ലാതെയായി. ഇത് എത്രത്തോളം തിരിച്ചടിയായെന്ന് ഈ സീസണിലെ പ്രകടന ഫലത്തില്‍ നിന്ന് വ്യക്തം. അതുകൊണ്ട് മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ടീമിന് അത്യാവശ്യമാണ്.

അനുഭവസമ്പന്നനായ ഓപ്പണര്‍ വേണം
ഇഷാന്‍ കിഷനെ മുംബൈ ഓപ്പണറെന്ന നിലയില്‍ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത താരമാണ് ഇഷാന്‍. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പല സമ്മര്‍ദ്ദ ഘട്ടങ്ങളിലും ഇഷാന്‍ പതറുന്നു. ഓപ്പണറാവുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ ഇഷാന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ടീമിന് ബാധ്യതയാവുകയാണ്. അതുകൊണ്ട് തന്നെ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മികച്ചൊരു ഓപ്പണറെയാണ് ടീമിന് അത്യാവശ്യം. ഡെവാള്‍ഡ് ബ്രെവിസിനെ ഓപ്പണറാക്കി പരീക്ഷിക്കാവുന്നതാണ്. പവര്‍പ്ലേയില്‍ സ്‌കോര്‍ബോര്‍ഡ് 50 കടത്താന്‍ ബ്രെവിസിന് മികവുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് 11ന് പുറത്താണ് ബ്രെവിസ്. അദ്ദേഹത്തെ ഓപ്പണറാക്കി പരീക്ഷിച്ച് ഇഷാനെ നാലാം നമ്പറിലേക്ക് പരിഗണിച്ചാല്‍ ടീം ബാറ്റിങ് ഘടന കൂടുതല്‍ ശക്തമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications