For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഏറ്റവും സ്ഥിരതയുള്ളത് വെറും രണ്ടു പേര്‍ക്ക്! തിരഞ്ഞെടുത്ത് ഓജ

ധവാന്‍, വാര്‍ണര്‍ എന്നിവരുടെ പേരാണ് അദ്ദേഹം പരാമര്‍ശിച്ചത്

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണ്? ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് കുഴയ്ക്കുന്ന ചോദ്യമായിരിക്കും ഇത്. കാരണം മികച്ച പ്രകടനം നടത്തിയിട്ടുള്ള ഒരുപാട്് കളിക്കാരെ നമുക്ക് ചൂണ്ടിക്കാട്ടാന്‍ സാധിക്കും. അവരില്‍ നിന്നും ഏറ്റവും സ്ഥിരതയുള്ള താരത്തെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ളത് വെറും രണ്ടു പേര്‍ മാത്രമാണെന്നും ഇവര്‍ ആരൊക്കെയാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. രണ്ടു പേരും ബാറ്റര്‍മാരാണെന്നതാണ് ശ്രദ്ധേയമായ കാര്യം.

1

നേരത്തേ ഐപിഎല്ലില്‍ ടീമംഗങ്ങളായിരുന്ന ഇപ്പോള്‍ വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്ന ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളായി പ്രഗ്യാന്‍ ഓജ ചൂണ്ടിക്കാട്ടിയത്. ധവാന്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് വാര്‍ണര്‍ കളിക്കുന്നത്.
കഴിഞ്ഞ സീസണില്‍ വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും ധവാന്‍ ഡല്‍ഹിക്കൊപ്പവുമായിരുന്നു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ധവനെ 8.25 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഹൈദരാബാദ് കൈവിട്ട വാര്‍ണറെ 6.25 കോടിക്ക് ഡിസിയും വാങ്ങുകയായിരുന്നു. നേരത്തേ ഹൈദരബാദില്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ഇരുവരും.

2

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചൊവ്വാഴ്ച നടന്ന കളിയില്‍ അപരാജിത ഫിഫ്റ്റിയുമായി ശിഖര്‍ ധവാന്‍ പഞ്ചാബ് കിങ്‌സിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. 53 ഹബോളില്‍ 62 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്.
എന്നെ സംബന്ധിച്ച് ഐപിഎല്ലില്‍ എല്ലായ്‌പ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളവര്‍ രണ്ടു പേര്‍ മാത്രമേയുള്ളൂ. ഒരാള്‍ ധവാനാണെങ്കില്‍ മറ്റൊരാള്‍ വാര്‍ണറാണ്. ധവാനു ഇന്നിങ്‌സ് പടുത്തുയര്‍ത്താനും അതുപോലെ തന്ന അഗ്രസീവായി കളിക്കാനും സാധിക്കും. നല്ല വ്യക്തത പുലര്‍ത്താറുള്ള അദ്ദേഹം സാഹച്‌ര്യത്തിനു അനുസരിച്ചാണ് കളിക്കാറുള്ളതെന്നും പ്രഗ്യാന്‍ ഓജ നിരീക്ഷിച്ചു.

3

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ പഞ്ചാബ് കിങ്‌സിനു തുടക്കത്തില്‍ ചില മുന്‍നിര വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. ഭാനുക രാജപക്‌സെ ക്രീസിലേക്കു വന്ന ശേഷം തന്റെ സ്വാഭാവികമായ ശൈലിയില്‍ തന്നെ കളിച്ചപ്പോള്‍ ധവാന്‍ തന്റെ കരുത്തില്‍ ഉറച്ചുനിന്നു.
ഈ കൂട്ടുകെട്ടിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സിനു കളിയിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ധവാന്‍- രാജപക്‌സ കൂട്ടുകെട്ട് കാരണമാണ് തുടര്‍ന്നു ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണിനു സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ സാധിച്ചതെന്നും ഓജ വിലയിരുത്തി.

4

144 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പഞ്ചാബ് കിങ്‌സിനു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ടൈറ്റന്‍സിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത യുവതാരം സായ് സുദര്‍ശന്റെ (65*) കന്നി ഫിഫ്റ്റിയാണ് ടൈറ്റന്‍സി രക്ഷിച്ചത്. 50 ബോളില്‍ താരം അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.
റണ്‍ചേസില്‍ സ്‌കോര്‍ 10ല്‍ വച്ച് തന്നെ ജോണി ബെയര്‍സ്‌റ്റോ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാന്‍- രാജപക്‌സ സഖ്യം 82 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി പഞ്ചാബിനെ ഭദ്രമായ നിലയിലെത്തിച്ചു.

5

രാജപക്‌സെ പുറത്തായ ശേഷമെത്തിയ ലിവിങ്‌സറ്റണ്‍ സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ അനായാസം കളി തീര്‍ക്കുകയും ചെയ്തു. അവസാന അഞ്ചോവറില്‍ 27 റണ്‍സായിരുന്നു പഞ്ചാബിനു വേണ്ടിയിരുന്നത്. മുഹമ്മദ് ഷമിയെറിഞ്ഞ 16ാം ഓവറില്‍ 28 റണ്‍സ് വാരിക്കൂട്ടി ലിവിങ്‌സ്റ്റണ്‍ ടീമിന്റ വിജയം പൂര്‍ത്തിയാക്കി.

Story first published: Wednesday, May 4, 2022, 10:23 [IST]
Other articles published on May 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+